കലികാലമായി...ടാക്‌സി ഡ്രൈവറെ കത്തിമുനയില്‍ നിര്‍ത്തി ബലാല്‍സംഗം!

ലോകത്ത് ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ കേള്‍ക്കുമ്പോള്‍ തന്നെ അറിയാം കാലം വളരെയധികം മാറിപോയെന്ന്. സാധാരണ പെണ്‍കുട്ടികള്‍ക്കാണ് യാത്രയ്ക്കിടയില്‍ ക്രൂര പീഡനങ്ങള്‍ അനുഭവിക്കേണ്ടി വരുന്നത്. എന്നാല്‍ ഇവിടെ സംഭവിച്ചിരിക്കുന്നത് ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. കത്തികാട്ടി ഭീഷണിപ്പെടുത്തി ടാക്‌സി ഡ്രൈവറെ ബലാല്‍സംഗം ചെയ്യുകയും കൊള്ളയടിക്കുകയും ചെയ്തിരിക്കുന്നത് രണ്ട് യുവതികളാണ്.
യുവതികള്‍ക്കെതിരെ പരാതിയുമായി ടാക്‌സി ഡ്രൈവര്‍ രംഗത്തെത്തിയതോടെയാണ് കാര്യം പുറം ലോകം അറിയുന്നത്. ഒഹയോയില്‍നിന്നുള്ള ബ്രിട്ടാനി കാര്‍ട്ടറും കോറി ജാക്‌സണുമാണ് ആണ്‍സുഹൃത്തിന്റെ സഹായത്തോടെ ഡ്രൈവറെ പീഡിപ്പിച്ചത് ജനുവരി 28നാണ്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന യുവാവാണ് ഡ്രൈവറെ കത്തികാട്ടി ഭീഷണിപ്പെടുത്തിയത്. തുടര്‍ന്ന് ബ്രിട്ടാനിയും കോറിയും ഡ്രൈവറെ ബലാല്‍സംഗം ചെയ്യുകയായിരുന്നു.
ജനുവരി 28ന് പുലര്‍ച്ചെ നാലരയോടെയാണ് ബ്രിട്ടാനി(23)യും കോറി(20)യും ഒരു യുവാവിനൊപ്പം കാറില്‍ കയറിയത്. പീഡനത്തിനുശേഷം ഡ്രൈവറുടെ പേഴ്‌സിലുണ്ടായിരുന്ന 32 ഡോളറും ഇവര്‍ തട്ടിയെടുത്തു. പണം തട്ടിയെടുത്തത് കേസിന്റെ വഴിതിരിച്ചുവിടാനായിരിക്കുമെന്ന് അന്വേഷണോദ്യോഗസ്ഥര്‍ കരുതുന്നു.
ആക്രമണത്തിനുശേഷ പ്രതികള്‍ ഓടിരക്ഷപ്പെട്ടു. ഡ്രൈവര്‍ പൊലീസില്‍ പരാതിപ്പെടുകയും ചെയ്തു. ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിയിലുള്ളത്. കോറിയെ ഇതേവരെ പിടികിട്ടിയിട്ടില്ല. പൊലീസ് അറസ്റ്റ് ചെയ്ത ബ്രിട്ടാനി ഇപ്പോള്‍ ഹാന്‍കോക്ക് കൗണ്ടി ജയിലിലാണുള്ളത്. ഇവര്‍ക്ക് 60,000 ഡോളറിന്റെ ജാമ്യം കോടതി വിധിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























