അമേരിക്കന്‍ എംബസി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ

തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിച്ച് മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ അമേരിക്കന്‍ എംബസി ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചു. ലണ്ടനിലെ യു.എസ് എംബസിയാണ് ഭീമാബദ്ധം കാണിച്ചത്. ഹാര്‍വി എന്ന നവജാത ശിശുവിനെയാണ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. ഹാര്‍വിയുടെ മുത്തച്ഛന്‍ പോള്‍ കെനിയോണിന് സംഭവിച്ച ഒരു കയ്യബദ്ധമാണ് ഇതിന് കാരണം.
ഹാര്‍വിയുടെ ഇമിഗ്രേഷന്‍ ഫോമില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളിലോ വിധ്വംസക പ്രവര്‍ത്തനങ്ങളിലോ ഏര്‍പ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് പോള്‍ കെനിയോന്‍, ഉണ്ട് എന്നാണ് ഉത്തരം നല്‍കിയത്. അബദ്ധത്തില്‍ യെസ് എന്ന കോളത്തില്‍ മാര്‍ക്ക് ചെയ്യുകയായിരുന്നു. എന്നാല്‍ ഇത് കണ്ടതും ഹാര്‍വിയെ ചോദ്യം ചെയ്യാന്‍ യു.എസ് എംബസി വിളിപ്പിക്കുകയായിരുന്നു.
കുടുംബസസമേതം ഫ്ളോറിഡയിലെ ഓര്‍ലാന്‍ഡോയിലേക്ക് പോകുന്നതിനായി പോള്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് അബദ്ധം കടന്നു കൂടിയത്. ഒടുവില്‍ ചോദ്യം ചെയ്യലിനും മറ്റ് നടപടി ക്രമങ്ങള്‍ക്കും വിസ നിഷേധിക്കപ്പെടുകയും യാത്ര മുടങ്ങുകയും ചെയ്ത
https://www.facebook.com/Malayalivartha
























