Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

ഭീകരത മറയാക്കിയുള്ള നീക്കങ്ങൾ അവസാനിപ്പിക്കണം. ഞങ്ങൾ ക്ഷമിക്കില്ല. പാക്കിസ്ഥാന്റെ നന്പറുകൾ ട്രമ്പിനോട്‌ വേണ്ട.

18 APRIL 2017 04:26 AM IST
മലയാളി വാര്‍ത്ത

More Stories...

"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...

മരണത്തിന്റെ പടിവാതിലിലെത്തി അവര്‍ ജീവിതത്തിലേക്ക് തിരികെനടക്കുന്ന കാഴ്ച്ച..വധശിക്ഷ പരാജയപ്പെട്ട സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്..

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ

വാഷിംഗ്ടണ്‍: ഒബാമ ഭരണകൂടം പുലര്‍ത്തിയിരുന്ന ക്ഷമയോടെയുള്ള കാത്തിരിപ്പ് തങ്ങളുടെ ഭാഗത്തു നിന്ന് ഉണ്ടാകില്ലെന്നും, ഭീകരതയുടെ മറവില്‍ ലക്ഷ്യം നേടാനുള്ള തന്ത്രങ്ങള്‍ അവസാനിപ്പിക്കണമെന്നും ട്രമ്പ് ഭരണകൂടം പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കി. അഫ്ഗാനിസ്ഥാനിലും മറ്റു സ്ഥലങ്ങളിലും നയതന്ത്ര മാര്‍ഗത്തിലൂടെ നടപ്പാക്കേണ്ട കാര്യങ്ങള്‍ക്കു പകരം ഭീകരതയുടെ നിഴല്‍യുദ്ധം നടത്തുന്ന പാക്കിസ്ഥാന്റെ പതിവ് ഏറെക്കാലമായി തുടരുന്ന ഏര്‍പ്പാടാണെന്നും അത് ഇനി വച്ചു പൊറുപ്പിക്കില്ലെന്നും അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജനറല്‍ എച്ച്.ആര്‍.മക്മാസ്റ്റര്‍ വ്യക്തമാക്കി. കാര്യങ്ങള്‍ വെട്ടിത്തുറന്നു പറയുന്നതില്‍ ഒരു മടിയും കാണിക്കാത്ത ജനറല്‍ മക്മാസ്റ്റര്‍ അഫ്ഗാനിസ്ഥാനിലെ തന്റെ ആതിഥേയരുമായി സംസാരിക്കവേയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
തുടര്‍ന്ന് പാക്കിസ്ഥാനിലെത്തിയ ജനറല്‍ മക്മാസ്റ്റര്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫുമായി നടത്തിയ ചര്‍ച്ചയില്‍ പാക്കിസ്ഥാനിലെ ജനാധിപത്യ വ്യവസ്ഥിതിയെയും, സാമ്പത്തിക പുരോഗതിയെയും പ്രശംസിച്ചെങ്കിലും എല്ലാ രൂപത്തിലുമുള്ള ഭീകരത അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത എടുത്തു പറയാന്‍ മടിച്ചില്ലെന്ന് ഇസ്ലാമാബാദിലെ അമേരിക്കന്‍ എംബസി പ്രസ്താവനയില്‍ അറിയിച്ചു. ഇന്ത്യ, പാക്കിസ്ഥാന്‍ എന്നീ അയല്‍ രാജ്യങ്ങളുമായി സൗഹൃദ പാതയില്‍ മുന്നോട്ടു പോകുന്നതിനു നടത്തുന്ന നടപടികളെപ്പറ്റി നവാസ് ഷെരീഫ് , ജനറല്‍ മക്മാസ്റ്ററെ ബോധ്യപ്പെടുത്തിയതായി പാക്കിസ്ഥാന്‍ അറിയിച്ചു.
കാഷ്മീര്‍ ഉള്‍പ്പെടെ ഇന്ത്യയുമായുള്ള പ്രശ്‌നങ്ങള്‍ അര്‍ഥപൂര്‍ണമായ ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നതെന്ന് ജനറല്‍ മക്മാസറ്ററെ ധരിപ്പിച്ചതായി ഷെരീഫിന്റെ ഓഫീസില്‍ നിന്ന് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു. കാഷ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതിന് ഇരു രാജ്യങ്ങളുമായി ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്ന് ട്രമ്പ് പറഞ്ഞതിനെ തങ്ങള്‍ സ്വാഗതം ചെയ്യുകയാണെന്നും ഷെരീഫിന്റെ ഓഫീസ് പറഞ്ഞു. കാഷ്മീര്‍ വിഷയം ഇരു രാജ്യങ്ങളും ഉഭയകക്ഷി ചട്ടക്കൂടില്‍ നിന്നു പരിഹരിക്കുകയാണ് വേണ്ടതെന്ന് ട്രമ്പിന്റെ പ്രസ്താവന വിവാദമായ അവസരത്തില്‍ അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വിശദീകരിച്ചിരുന്നു. ഇന്ത്യയും, പാക്കിസ്ഥാനും തമ്മില്‍ സമാധാനപരമായ സൗഹൃദം ഉണ്ടാകണമെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടുള്ള ട്രമ്പ്, ന്യൂഡല്‍ഹിയുമായുള്ള ബന്ധം മറ്റെന്തിനേക്കാളും പ്രധാനപ്പെട്ടതാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.
മുമ്പ് ഒബാമ ഭരണകൂടം പാക്കിസ്ഥാനു നല്‍കിയ സന്ദേശങ്ങളും സമാനമായിരുന്നുവെങ്കിലും കാര്യമായ പ്രതികരണമൊന്നും പാക്കിസ്ഥന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. സംയമനം പുലര്‍ത്തി നീങ്ങുന്നതിനു പകരം നടപടികള്‍ സ്വീകരിക്കുന്ന നയമാണ് തങ്ങള്‍ അനുവര്‍ത്തിക്കുക എന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് സീയൂളില്‍ സൂചിപ്പിച്ചത് പാക്കിസ്ഥാനും ബാധകമാണെന്ന് വിലയിരുത്തപ്പെടുന്നു. പാക്കിസ്ഥാന്‍ സന്ദര്‍ശനത്തിനു ശേഷം ജനറല്‍ മക്മാസ്റ്റര്‍ ന്യൂഡല്‍ഹിയിലും എത്തുന്നുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രി മോഡിയുടെ അമേരിക്കന്‍ സന്ദര്‍ശനം സംബന്ധിച്ച കാര്യങ്ങളില്‍ മുന്നൊരുക്കം നടത്തി#ുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് പറയപ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (1 hour ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (1 hour ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (1 hour ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (2 hours ago)

പ്രിയദർശിനി ബസുകളിൽ യാത്രാത്തിരക്കിൽ ഫോൺ കവർച്ച വ്യാപകം; വനിതാ ജീവനക്കാരുടെ മൊബൈലുകൾ നഷ്ടപ്പെട്ടു, ജാഗ്രത വേണമെന്ന് പോലീസ്...  (2 hours ago)

കണ്ണടച്ചാലും വിമാനത്തിൽ എന്ത് നടക്കുമെന്ന് എനിക്കറിയാം"; കോക്പിറ്റിലെ അക്രമിയെ വീഴ്ത്തിയ ഇന്ത്യൻ പൈലറ്റ് സ്മിത്തിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി മോദി...  (2 hours ago)

ആർമി ഓഫീസർ ചമഞ്ഞ് ഇൻസ്റ്റഗ്രാം വഴി വിവാഹവാഗ്ദാനം; യുവതിയിൽ നിന്ന് ലക്ഷങ്ങളും നഗ്നചിത്രങ്ങളും തട്ടിയ പ്രതി വിഴിഞ്ഞത്ത് പിടിയിൽ...  (2 hours ago)

വീഡിയോ നീക്കം ചെയ്ത പൊലീസ് നടപടി അന്യായമാണെന്ന് മുഖ്യമന്ത്രി  (2 hours ago)

അടൂരിനെ നടുക്കി തട്ടിക്കൊണ്ടുപോകൽ ശ്രമം; അഞ്ചാം ക്ലാസുകാരനെ ഒമ്നി വാനിലെത്തിയ ആറംഗസംഘം ബലമായി പിടിച്ചുകൊണ്ടുപോയി, ബോധം കെടുത്തി വഴിയിൽ ഉപേക്ഷിച്ചു...  (2 hours ago)

ഓപ്പറേഷൻ തൂഫാന് കുട്ടികളുടെ കത്ത്; 'പ്രിയപ്പെട്ട മക്കളെ' എന്ന് വിളിച്ച് ആഭ്യന്തരമന്ത്രിയുടെ മറുപടി...  (2 hours ago)

കൊച്ചിയിൽ സ്വകാര്യ ബസുകളുടെ അനിയന്ത്രിത സർവീസിനെതിരെ കർശന നടപടി; മദ്യപിച്ച് ബസ് ഓടിച്ച 41 ഡ്രൈവർമാർക്കെതിരെ കേസ്  (2 hours ago)

ഐഇഡിസി ഉച്ചകോടി സ്റ്റാർട്ടപ്പ് എക്‌സ്‌പോയിൽ ശ്രദ്ധേയമായി വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ  (3 hours ago)

ഇബിജി ഗ്രൂപ്പിൽ അർമ ക്യാപിറ്റലിൻ്റെ 10 കോടി രൂപയുടെ നിക്ഷേപം  (3 hours ago)

എംഐടി-ഡബ്ല്യുപിയുവും എഫ്‌പിഎസ്ബി ഇന്ത്യയും ധാരണാപത്രം ഒപ്പുവച്ചു  (3 hours ago)

ഫ്രെയർ എനർജിയുടെ ആദ്യ ബ്രാൻഡ് അംബാസഡറായി രോഹിത് ശർമ; ‘സോളാർ ഹോ, തോ ഫ്രെയർ ഹോ!’ ക്യാമ്പയിൻ ആരംഭിച്ചു  (3 hours ago)

Malayali Vartha Recommends