Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

ഇന്ത്യയോടുള്ള സമീപനം മയപ്പെടുത്തി ചൈന

18 APRIL 2017 10:34 AM IST
മലയാളി വാര്‍ത്ത

More Stories...

"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...

മരണത്തിന്റെ പടിവാതിലിലെത്തി അവര്‍ ജീവിതത്തിലേക്ക് തിരികെനടക്കുന്ന കാഴ്ച്ച..വധശിക്ഷ പരാജയപ്പെട്ട സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്..

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ

അമേരിക്ക ഉത്തര കൊറിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കെതിരെ ശക്തമായ ആക്രമണത്തിന് ഒരുങ്ങുമ്പോള്‍ ഇന്ത്യയുമായുള്ള സമീപനം മയപ്പെടുത്തി ചൈന. അതേസമയം ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഉള്‍പ്പെട മൂന്നു കേന്ദ്ര മന്ത്രിമാര്‍ വരുന്ന ബ്രിക്‌സ് ഉച്ചകോടിയുമായി ബന്ധപ്പെട്ട് ചൈന സന്ദര്‍ശിക്കാന്‍ ഒരുങ്ങുകയാണ്. അരുണാചല്‍ പ്രദേശില്‍ ദലൈലാമ സന്ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വഷളാകുമെന്ന ചൈനയുടെ തുടര്‍ച്ചായ മുന്നറിയിപ്പിന് ഇടയിലാണ് ചൈനയിലേക്കുള്ള ഇന്ത്യന്‍ മന്ത്രിമാരുടെ സന്ദര്‍ശനം.

ബ്രിക്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ മന്ത്രിമാരുടെ സന്ദര്‍ശന സമയങ്ങളുടെ വിവരങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. അംഗമെന്ന നിലയില്‍ ജൂണില്‍ നടക്കുന്ന എല്ലാ മന്ത്രിതല യോഗത്തിലും ഇന്ത്യ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെപ്തംബറില്‍ നടക്കുന്ന ഒടുവിലത്തെ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുക്കും. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, വാണിജ്യമന്ത്രി നിര്‍മല സീതാരാമന്‍, ഊര്‍ജമന്ത്രി പീയുഷ് ഗോയല്‍ എന്നിവര്‍ ജൂണ്‍ ജൂലായ് എന്നീ മാസങ്ങളില്‍ നടക്കുന്ന ബ്രിക്‌സിന്റെ മന്ത്രിതല യോഗത്തിലും ധനകാര്യ ഏജന്‍സിയായ നാഷണല്‍ ഡെവലപ്പമെന്റ് ബാങ്കിന്റെ യോഗത്തിലും പങ്കെടുക്കും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ബ്രിക്‌സിന്റെ സുരക്ഷാ സംബന്ധമായ യോഗത്തിലും പങ്കെടുക്കുമെന്നാണ് സൂചന.

യഥാര്‍ത്ഥത്തില്‍, ദലൈലാമ വിവാദത്തില്‍ നിന്നും ശ്രദ്ധമാറ്റി ഇന്ത്യയോടുള്ള സമീപനം കൂടുതല്‍ മയപ്പെടുത്താന്‍ ഒരുങ്ങുകയാണ് ചൈന. മാത്രമല്ല മെയില്‍ നടക്കുന്ന ചൈനയുടെ വണ്‍ ബല്‍റ്റ്, വണ്‍ റോഡ് (ഒ.ബി.ഒ.ആര്‍) അന്താരാഷ് കോണ്‍ഫറന്‍സില്‍ ഇന്ത്യയെയും പങ്കെടുപ്പിക്കാനുള്ള നിലപാടിലാണവര്‍. ഇരുപതോളം രാജ്യങ്ങളുടെ തലവന്മാരാണ് ഇതില്‍ പങ്കെടുക്കുന്നത്. ഇന്ത്യയെ കൂടാതെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയും ഇതില്‍ പങ്കെടുക്കുമെന്നാണ് ബീജിംഗ് പ്രതീക്ഷിക്കുന്നത്.

 

പുരോഗതിക്കായി ചൈനയെ ആശ്രയിക്കുന്ന രാജ്യങ്ങളുടെ തലവന്മാരായിരിക്കും ഇതില്‍ പങ്കെടുക്കുന്ന പാകിസ്ഥാന്‍ പോലുള്ള മറ്റുള്ളവര്‍. ഈ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ സാന്നിദ്ധ്യം യോഗത്തിന് കൂടുതല്‍ വിശ്വാസ്യത ഉണ്ടാക്കും. എന്നാല്‍ ചൈന പാകിസ്ഥാന്‍ സാന്പത്തിക ഇടനാഴി കടന്നു പോകുന്നത് പാക് അധീന കാശ്മീരിലൂടെ ആയതിനാല്‍ ഇതില്‍ പങ്കെടുക്കാന്‍ ഇന്ത്യയ്ക്ക് അതൃപ്തിയുണ്ട്. പ്രദേശത്ത് ഇത്തരമൊരു നിര്‍മാണം നടത്തുന്നതിലൂടെ പാകിസ്ഥാന്റെ അവകാശവാദത്തെ ചൈന ന്യായീകരിക്കുകയാണെന്നാണ് ഇന്ത്യന്‍ നിലപാട്. അതിനാല്‍ പാക് അധീന കാശ്മീരിന്റെ കാര്യത്തില്‍ ചൈന തങ്ങളുടെ നിലപാട് വ്യക്തമാക്കാതെ കോണ്‍ഫറന്‍സില്‍ ഇന്ത്യന്‍ സാന്നിദ്ധ്യം ഉണ്ടാവില്ലെന്നാണ് ചില വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (1 hour ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (1 hour ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (1 hour ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (2 hours ago)

പ്രിയദർശിനി ബസുകളിൽ യാത്രാത്തിരക്കിൽ ഫോൺ കവർച്ച വ്യാപകം; വനിതാ ജീവനക്കാരുടെ മൊബൈലുകൾ നഷ്ടപ്പെട്ടു, ജാഗ്രത വേണമെന്ന് പോലീസ്...  (2 hours ago)

കണ്ണടച്ചാലും വിമാനത്തിൽ എന്ത് നടക്കുമെന്ന് എനിക്കറിയാം"; കോക്പിറ്റിലെ അക്രമിയെ വീഴ്ത്തിയ ഇന്ത്യൻ പൈലറ്റ് സ്മിത്തിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി മോദി...  (2 hours ago)

ആർമി ഓഫീസർ ചമഞ്ഞ് ഇൻസ്റ്റഗ്രാം വഴി വിവാഹവാഗ്ദാനം; യുവതിയിൽ നിന്ന് ലക്ഷങ്ങളും നഗ്നചിത്രങ്ങളും തട്ടിയ പ്രതി വിഴിഞ്ഞത്ത് പിടിയിൽ...  (2 hours ago)

വീഡിയോ നീക്കം ചെയ്ത പൊലീസ് നടപടി അന്യായമാണെന്ന് മുഖ്യമന്ത്രി  (2 hours ago)

അടൂരിനെ നടുക്കി തട്ടിക്കൊണ്ടുപോകൽ ശ്രമം; അഞ്ചാം ക്ലാസുകാരനെ ഒമ്നി വാനിലെത്തിയ ആറംഗസംഘം ബലമായി പിടിച്ചുകൊണ്ടുപോയി, ബോധം കെടുത്തി വഴിയിൽ ഉപേക്ഷിച്ചു...  (2 hours ago)

ഓപ്പറേഷൻ തൂഫാന് കുട്ടികളുടെ കത്ത്; 'പ്രിയപ്പെട്ട മക്കളെ' എന്ന് വിളിച്ച് ആഭ്യന്തരമന്ത്രിയുടെ മറുപടി...  (2 hours ago)

കൊച്ചിയിൽ സ്വകാര്യ ബസുകളുടെ അനിയന്ത്രിത സർവീസിനെതിരെ കർശന നടപടി; മദ്യപിച്ച് ബസ് ഓടിച്ച 41 ഡ്രൈവർമാർക്കെതിരെ കേസ്  (2 hours ago)

ഐഇഡിസി ഉച്ചകോടി സ്റ്റാർട്ടപ്പ് എക്‌സ്‌പോയിൽ ശ്രദ്ധേയമായി വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ  (3 hours ago)

ഇബിജി ഗ്രൂപ്പിൽ അർമ ക്യാപിറ്റലിൻ്റെ 10 കോടി രൂപയുടെ നിക്ഷേപം  (3 hours ago)

എംഐടി-ഡബ്ല്യുപിയുവും എഫ്‌പിഎസ്ബി ഇന്ത്യയും ധാരണാപത്രം ഒപ്പുവച്ചു  (3 hours ago)

ഫ്രെയർ എനർജിയുടെ ആദ്യ ബ്രാൻഡ് അംബാസഡറായി രോഹിത് ശർമ; ‘സോളാർ ഹോ, തോ ഫ്രെയർ ഹോ!’ ക്യാമ്പയിൻ ആരംഭിച്ചു  (3 hours ago)

Malayali Vartha Recommends