Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

അങ്ങനെ സംഭവിച്ചാല്‍ രാജ്യങ്ങള്‍ കത്തിചാമ്പലാകും, കോടിക്കണക്കിന് ജനങ്ങള്‍ വെന്തു മരിക്കും

20 APRIL 2017 10:45 AM IST
മലയാളി വാര്‍ത്ത

ഉത്തരകൊറിയയുടെ ആണവ പദ്ധതി മേഖലയെ യുദ്ധമുനമ്പിലെത്തിച്ചിരിക്കുകയാണ്. അമേരിക്കയും ഉത്തരകൊറിയയും പരസ്യവെല്ലുവിളികള്‍ നടത്തുന്ന അവസരത്തില്‍ ലോകം മൂന്നാം ലോകമഹായുദ്ധത്തിന്റെ മുനമ്പിലാണെന്ന് ആശങ്കപ്പെടുന്ന വലിയൊരുവിഭാഗം ജനങ്ങളുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ ഉത്തരകൊറിയ ആണവമിസൈല്‍ ശത്രുക്കള്‍ക്കുമേല്‍ പ്രയോഗിച്ചാല്‍ എന്തായിരിക്കും സംഭവിക്കുക. എങ്ങനെയായിരിക്കും തൊട്ടയല്‍പകത്തുള്ള ദക്ഷിണകൊറിയയും ജപ്പാനും അവരുടെ വല്യേട്ടനായ അമേരിക്കയും പ്രതികരിക്കുക?

ഉത്തരകൊറിയ ഇത്തരമൊരു നീക്കം നടത്തിയേക്കുമെന്ന് അമേരിക്കന്‍ കക്ഷികള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നതാണ് വസ്തുത. അതിനുള്ള മറുപടികള്‍ അണിയറയില്‍ നേരത്തെ തന്നെ ഒരുങ്ങിയിട്ടുണ്ട്. ഉത്തരകൊറിയ അണ്വായുധം പ്രയോഗിക്കുമെന്ന ഘട്ടം വന്നാല്‍ അവരെ ആക്രമിക്കാനുള്ള പദ്ധതികള്‍ ദക്ഷിണകൊറിയയും അമേരിക്കയും തയ്യാറാക്കിയിട്ടുണ്ട്. ഉത്തരകൊറിയയെ പ്രതിരോധിക്കാന്‍ മൂന്ന് തലങ്ങളുള്ള പദ്ധതിയാണ് ദക്ഷിണകൊറിയക്കുള്ളത്. 

ഉത്തരകൊറിയ അണ്വായുധം പ്രയോഗിക്കുമെന്ന ഘട്ടം വന്നാല്‍ അവരെ അങ്ങോട്ടേക്ക് ആക്രമിച്ച് തകര്‍ക്കുകയാണ് ആദ്യ ഘട്ടത്തിലുള്ളത്. മിസൈല്‍ വിക്ഷേപണ തറയും ക്രൂസ് മിസൈലുകളും മറ്റ് ആയുധശേഖരങ്ങളുമടക്കം പെട്ടെന്നുള്ള ആക്രമണത്തിലൂടെ തകര്‍ത്തുകളയുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യം വെക്കുന്നത്. 

അമേരിക്കയും ദക്ഷിണകൊറിയയും സംയുക്തമായുള്ള ഓപറേഷന്‍ പ്ലാനുകളുമുണ്ട്. യാദൃശ്ചികമായ ആക്രമണങ്ങളെ നേരിടുന്ന വിധമാണ് ഉള്ളത്. അങ്ങനെയൊരു സാഹചര്യം വന്നാല്‍ ഉത്തരകൊറിയന്‍ നേതാക്കളേയും ആയുധശേഖരവും തന്ത്രപ്രധാനകേന്ദ്രങ്ങളുമാകും ആക്രമിക്കപ്പെടുക. ഒപഌന്‍ 5029 കൊണ്ടുദ്ദേശിക്കുന്നത് ഉത്തരകൊറിയയില്‍ ആഭ്യന്തരസംഘര്‍ഷം ഉണ്ടാക്കുകയെന്നതാണ്. എല്ലാ പദ്ധതിയും തകരുകയും സര്‍വ്വസന്നാഹങ്ങളോടെ ആക്രമിക്കുകയുമാണെങ്കില്‍ ഒപഌന്‍ 5027 ആയിരിക്കും പ്രയോഗിക്കുക. 

ദക്ഷിണ കൊറിയയും അമേരിക്കയും നടത്തുന്ന സംയുക്ത സൈനികാഭ്യാസങ്ങളില്‍ ഇത്തരം യുദ്ധസാഹചര്യങ്ങളെ നേരിടേണ്ട വിധവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആക്രമണം തിരിച്ചറിയുക തടയാന്‍ ശ്രമിക്കുക തകര്‍ക്കുക പ്രതിരോധിക്കുക എന്നിങ്ങനെ നാല് ഘട്ടങ്ങളാക്കിയാണ് സൈനിക പ്രതിരോധം ഇവര്‍ സജ്ജീകരിച്ചിരിക്കുന്നത്. ഉത്തരകൊറിയയുടെ മിസൈല്‍ ലോഞ്ചറുകള്‍ ഭൂരിഭാഗവും മൊബൈല്‍ ലോഞ്ചറുകളാണെന്നത് അമേരിക്കയ്ക്ക് തലവേദനയാണ്. 

അങ്ങനെ സംഭവിച്ചാല്‍ രാജ്യങ്ങള്‍ കത്തിചാമ്പലാകും, കോടിക്കണക്കിന് ജനങ്ങള്‍ വെന്തു മരിക്കും! 

സോഷ്യല്‍ മീഡിയയിലെ പുതിയ ചര്‍ച്ചാവിഷയം അമേരിക്ക– ഉത്തരകൊറിയ മിസൈലുകളും അണ്വായുധങ്ങളുമാണ്. ഉത്തര കൊറിയക്കെതിരെ കടുത്ത നടപടി വേണമെന്നാണ് അമേരിക്കന്‍ സഖ്യത്തിന്റെ ആവശ്യം. നിലവില്‍ ഉത്തര കൊറിയക്കും അമേരിക്കയ്ക്കും അണ്വായുധങ്ങള്‍ കൈവശമുണ്ട്. അതുകൊണ്ടുതന്നെ സാധാരണ യുദ്ധം എന്നതിനപ്പുറം അണ്വായുധങ്ങള്‍ പ്രയോഗിച്ചു കൊണ്ടുള്ള യുദ്ധമാകാം ഇനിയുണ്ടാവുക. പൂര്‍ണമായ നാശത്തിലേക്ക് വഴിവെക്കുന്ന അത്യുഗ്രശേഷിയുള്ള ആയുധങ്ങളുടെ പരിണിതഫലങ്ങള്‍ യുദ്ധം കഴിഞ്ഞും വര്‍ഷങ്ങളോളം നിലനില്‍ക്കും. ഹിരോഷിമയും നാഗസാക്കിയും ജീവിക്കുന്ന ഉദാഹരണങ്ങളാണ്. ഉത്തരകൊറിയ മറ്റൊരു ആണവയുദ്ധക്കളമാക്കാന്‍ ആഹ്വാനം ചെയ്യും മുന്‍പേ നമ്മള്‍ ഓര്‍ക്കേണ്ട ചില കാര്യങ്ങളുണ്ട്. 

ന്യൂക്ലിയര്‍ ബോംബ് പൊട്ടിത്തെറിക്കുമ്പോള്‍ ആദ്യം കണ്ണഞ്ചിപ്പിക്കുന്ന പ്രകാശവും അതിനെത്തുടര്‍ന്ന് തൊട്ടതെല്ലാം കരിച്ചുകളയുന്ന തീഗോളവും വ്യാപിക്കുന്നു. കിലോമീറ്ററുകള്‍ക്കപ്പുറം വരെ ചെന്നെത്തി കണ്ടതെല്ലാം വിഴുങ്ങുന്ന നരകാഗ്‌നിയാകും പിന്നീട് നാം കാണുക. ഉപരിതലത്തില്‍ മാത്രമല്ല, ഭൂമിക്കടിയിലെ പാറകളും അവശിഷ്ടങ്ങളും വരെ കത്തിചാമ്പലാകും. പാറകളെല്ലാം പൊട്ടിത്തെറിക്കാന്‍ തുടങ്ങും. ചൂടുകാരണം അന്തരീക്ഷത്തില്‍ രൂപപ്പെടുന്ന ഷോക്ക് വേവ് കെട്ടിടങ്ങളും നിര്‍മിതികളും തകര്‍ത്തെറിയും. 

കൂണിന്റെ ആകൃതിയില്‍ വളര്‍ന്നുയരുന്ന തീഗോളത്തില്‍ നിന്നും പുറത്തേക്ക് വരുന്ന റേഡിയോ ആക്ടീവ് വികിരണങ്ങള്‍ വര്‍ഷങ്ങളോളം ഭൂമിയില്‍ നശിക്കാതെ നില്‍ക്കും. ഇവ പിന്നീട് കാന്‍സര്‍ അടക്കമുള്ള മാരകരോഗങ്ങള്‍ക്ക് കാരണമാകും. ഭൂമിയുടെ ആവാസവ്യവസ്ഥ നശിച്ച് പരിസ്ഥിതി ഊഷരമാകും. അസഹ്യമായ കാലാവസ്ഥ പ്രദേശത്തെ ജീവിക്കാന്‍ ദുസഹമായ ഇടമാക്കി മാറ്റും. 

സ്‌ഫോടനസമയത്ത് വലിയ അളവിലുള്ള കാര്‍ബണാണ് പുറത്തു വരുന്നത്. അന്തരീക്ഷത്തില്‍ ഒരു പാളിയായി ഇത് മാസങ്ങളോളം നിലനില്‍ക്കും. ഇതിന് സൂര്യപ്രകാശത്തെ ആഗിരണം ചെയ്യാനുള്ള കഴിവുണ്ട്. ഇത് ഘനീഭവിച്ച് മഴയായി മാറിയാല്‍ മരണ കാരണമാവുകയും ചെയ്യും. 

ഹിരോഷിമയില്‍ നാശം വിതച്ചവയ്ക്ക് സമാനമായ നിരവധി ന്യൂക്ലിയര്‍ ആയുധങ്ങള്‍ അമേരിക്കയുടെയും ഉത്തരകൊറിയയുടെയും കൈവശമുണ്ടെന്നത് വസ്തുതയാണ്. അണ്വായുധം പ്രയോഗിച്ചാല്‍ ടണ്‍ കണക്കിന് കാര്‍ബണായിരിക്കും പുറത്തു വരിക. ഇതു ഭൂമിയുടെ സ്ട്രാറ്റോസ്ഫിയറിലെത്തി ലോകം മുഴുവന്‍ വ്യാപിക്കും. ഭൂമിയിലെത്തുന്ന സൂര്യപ്രകാശത്തെ തടയും. ഭൂമിയുടെ താപനില താഴും. 

മധ്യഅക്ഷാംശ മേഖലകളില്‍ ഓസോണ്‍ പാളിയുടെ ഭൂരിഭാഗവും നശിക്കും. അള്‍ട്രാവയലറ്റ് രശ്മികള്‍ നിര്‍ബാധം ഭൂമിയിലേക്ക് ഒഴുകിയെത്താന്‍ ഇതു കാരണമാകും. മഴയുടെ അളവില്‍ വലിയ കുറവ് സംഭവിക്കും. വിളകളും കൃഷിയും നശിക്കും. ക്ഷാമം വീണ്ടും ഭൂമിയെ വിഴുങ്ങും. തലമുറകള്‍ ഭക്ഷണമില്ലാതെ നരകിക്കും. 

യുദ്ധത്തില്‍ ജയിച്ചാലും ഇരു രാജ്യങ്ങളുടെയും സാമ്പത്തികവ്യവസ്ഥ നാമാവശേഷമാകും. ഭരണസംവിധാനമെന്നൊന്ന് ഉണ്ടാവുക തന്നെയില്ല. അന്ന് മനുഷ്യര്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ എല്ലാം വീണ്ടും പൂജ്യത്തില്‍ നിന്നും തുടങ്ങേണ്ടി വരും. യുഎസ് സൈന്യം ഹിരോഷിമയ്ക്കു മേല്‍ പ്രയോഗിച്ച ലിറ്റില്‍ ബോയ്, ഫാറ്റ് മാന്‍ തുടങ്ങിയ ബോംബുകള്‍ നശിപ്പിച്ചത് 120,000 ആളുകളെയായിരുന്നു. നേരിട്ടുള്ള പ്രഹരശേഷിക്കുമപ്പുറം എഴുപതു വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഇന്നത്തെ തലമുറയും അതിന്റെ ദൂഷ്യഫലങ്ങള്‍ അനുഭവിക്കുന്നു. ഇതൊക്കെയാണ് ഇനിയൊരു യുദ്ധം വേണോ എന്ന ചിന്ത ഇവിടെയും പ്രസക്തമാകുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (6 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (6 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (6 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (6 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (6 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (6 hours ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (6 hours ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (6 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (6 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (6 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (6 hours ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (7 hours ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (7 hours ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (7 hours ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (7 hours ago)

Malayali Vartha Recommends