തുടര്‍ച്ചയായ മൊബൈല്‍ ഫോണ്‍ ഉപയോഗം ഡ്യൂമാരില്‍ കലാശിച്ചു ... ഒടുവില്‍ നഷ്ട പരിഹാരവുമായി കമ്പനി

തുടര്‍ച്ചയായ മൊബൈല്‍ ഫോണ്‍ ഉപയോഗത്തില്‍ ഇറ്റലിക്കാരനായ റോമിയോ എന്ന 57 കാരനാണ് ഡ്യൂമര്‍ പിടിപെട്ടത്. ദേശീയ ടെലകോം നെറ്റ്‌വര്‍ക്കില്‍ ജീവനക്കാരനായിരുന്നു റോമിയോ. മൊബൈല്‍ ഉപയോഗിച്ച് ട്യൂമര്‍ വന്നയാള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഇറ്റാലിയന്‍ കോടതി. കന്പനിയുടെ ടെക്‌നീഷ്യന്‍മാരെ ഏകോപിപ്പിക്കുന്നതിന്റെ ചുമതലയുണ്ടായിരുന്ന ഇയാള്‍ 1995 മുതല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ട്. 15 വര്‍ഷത്തോളം യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ ദിവസം നാല് മണിക്കൂര്‍ വീതമായിരുന്നു ഫോണ്‍ ഉപയോഗിച്ചിരുന്നത്. ഇതുമൂലം ഇടത് ചെവിയുടെ കേള്‍വി ശക്തി നശിച്ചു. പരിശോധനയില്‍ ട്യൂമറാണെന്ന് കണ്ടെത്തുകയായിരുന്നു. തലച്ചോറിന്റെ വലിയൊരു ഭാഗത്തേക്ക് പടരുകയായിരുന്ന ട്യൂമര്‍ പിന്നീട് ശസ്ത്രക്രിയ നടത്തി നീക്കം ചെയ്‌തെങ്കിലും ശസ്ത്രക്രിയക്ക് ശേഷം മെനിഞ്‌ജൈറ്റിസ് ബാധിച്ചതിനാല്‍ കേള്‍വിയെ നിയന്ത്രിക്കുന്ന നാഡിയും നീക്കം ചെയ്യേണ്ടി വന്നു. ഇതോടെയാണ് കോടതിയെ സമീപിക്കാന്‍ റോമിയോ തീരുമാനിച്ചത്. തുടര്‍ന്ന് കോടതി ഇയാള്‍ക്കു നഷ്ട പരിഹാരം നല്‍കാന്‍ കമ്പനിയോട് ഉത്തരവിടുകയായിരുന്ന്.
കോടതിവിധി ചരിത്രപരമെന്നാണ് റോമിയോയുടെ അഭിഭാഷകന്‍ പ്രതികരിച്ചത്. ലോകത്തില്‍ തന്നെ ആദ്യമായാണ് മൊബൈല്‍ ഫോണ്‍ ഉപയോഗത്തിലൂടെ ആരോഗ്യം നശിച്ച ഒരാള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha























