Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

കിം ജോങ് ഉന്‍ മിടുക്കനായ വ്യക്തിയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്

01 MAY 2017 10:21 AM IST
മലയാളി വാര്‍ത്ത

ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നെയെ പുകഴ്ത്തിയും അതേസമയം ഇടിച്ച് താഴ്ത്തിയും യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. കിം മിടുക്കനായ വ്യക്തിയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പറഞ്ഞു. കര്‍ക്കശക്കാരായ വ്യക്തികളെ കൈകാര്യം ചെയ്ത് ചെറുപ്രായത്തില്‍ത്തന്നെ അധികാരത്തിലെത്തിയ വ്യക്തിയാണ് കിം ജോങ് ഉന്നെന്നും ട്രംപ് പറഞ്ഞു. അമേരിക്കന്‍ മാധ്യമമായ സിബിഎസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ട്രംപ് ഇപ്രകാരം പറഞ്ഞത്. അതേസമയം, കിം ജോങ് ഉന്നിന്റെ സ്ഥിരബുദ്ധിക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് തനിക്കറിയില്ലെന്നും ഒരു ചോദ്യത്തിന് ഉത്തരമായി ട്രംപ് പറഞ്ഞു.

ഇയാള്‍ക്ക് (കിം ജോങ് ഉന്നിന്) ബുദ്ധിക്കു വല്ല പ്രശ്‌നവുമുണ്ടോയെന്ന് ആളുകള്‍ ചോദിക്കുന്നു. എനിക്കതിനേക്കുറിച്ച് ഒരു പിടിയുമില്ല. പക്ഷേ, പിതാവ് മരിക്കുമ്പോള്‍ അയാള്‍ ഇരുപത്തിയാറോ ഇരുപത്തിയേഴോ വയസുള്ള യുവാവായിരുന്നു. സൈനിക ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ കര്‍ക്കശക്കാരായ വ്യക്തികളെയാണ് അയാള്‍ കൈകാര്യം ചെയ്യുന്നതെന്ന് ട്രംപ് പറഞ്ഞു. ചെറുപ്രായത്തില്‍ത്തന്നെ അധികാരത്തിലെത്തി വ്യക്തിയാണ് കിം ജോങ് ഉന്നെന്നും ട്രംപ് ചൂണ്ടിക്കാട്ടി. ഈ സമയത്ത് അധികാരം പിടിച്ചെടുക്കാന്‍ അയാളുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ ശ്രമിച്ചിരുന്നു എന്നത് വ്യക്തമാണ്. എന്നാല്‍, ഇവരെയൊക്കെ പിന്തള്ളി അധികാരം പിടിച്ചെടുക്കാന്‍ അയാള്‍ക്കു സാധിച്ചു. അതുകൊണ്ടുതന്നെ അയാള്‍ സമര്‍ഥനായ വ്യക്തിയാണെന്ന് ഉറപ്പല്ലേയെന്നും ട്രംപ് ചൂണ്ടിക്കാട്ടി. അതേസമയം, യുഎസിനെ പ്രകോപിപ്പിച്ച് ഉത്തര കൊറിയ നടത്തുന്ന മിസൈല്‍ പരീക്ഷണങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നതിനെക്കുറിച്ചുള്ള ചോദ്യത്തോടു പ്രതികരിക്കാന്‍ ട്രംപ് വിസമ്മതിച്ചു. തങ്ങളുടെ എല്ലാ നീക്കങ്ങളും വെളിപ്പെടുത്താന്‍ നിര്‍വാഹമില്ലെന്ന് വ്യക്തമാക്കിയാണ് പ്രതികരിക്കാന്‍ ട്രംപ് വിസമ്മതിച്ചത്. 

ഇതു ചെസ്സു കളി പോലെയാണെന്നും തന്റെ ചിന്തകള്‍ എന്താണെന്ന് മറ്റുള്ളവര്‍ക്കു മുന്നില്‍ വെളിപ്പെടുത്താന്‍ താല്‍പര്യമില്ലെന്നും ട്രംപ് പറഞ്ഞു. ഉത്തര കൊറിയ ഇനിയുമൊരു മിസൈല്‍ പരീക്ഷണത്തിന് തുനിഞ്ഞാല്‍ അതു യുഎസിനെ സംബന്ധിച്ച് സന്തോഷകരമായ ഒരു വാര്‍ത്ത ആയിരിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. ഇത് സൈനിക നടപടി ഉണ്ടാകുമെന്ന സൂചനയാണോ എന്ന ചോദ്യത്തിന്, അറിയില്ലെന്നായിരുന്നു മറുപടി. കാത്തിരുന്ന് കാണാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്തിടെയായി തുടര്‍ച്ചയായി അണുപരീക്ഷണങ്ങള്‍ നടത്തുന്ന ഉത്തര കൊറിയ, ആറാം പരീക്ഷണത്തിന് ഒരുങ്ങുന്നുവെന്ന സൂചനകള്‍ ശക്തമാണ്. ഇതിനെ പ്രതിരോധിക്കാന്‍ കൊറിയന്‍ മുനമ്പിലേക്ക് യുഎസ് നാവിക വ്യൂഹത്തെ അയച്ചത് യുദ്ധഭീതി സൃഷ്ടിക്കുകയും ചെയ്തു. ജപ്പാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ യുഎസിനൊപ്പം ചേര്‍ന്നിട്ടുണ്ട്. ഉത്തര കൊറിയയുടെ രാഷ്ട്രപിതാവിന്റെ ഓര്‍മദിനത്തില്‍ പരീക്ഷണം നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും, അവരുമായി സൗഹൃദം പുലര്‍ത്തുന്ന ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ സമ്മര്‍ദ്ദ ഫലമായി ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു. മിസൈല്‍ പരീക്ഷണങ്ങള്‍ക്കെതിരെ യുഎസ് ശക്തമായ താക്കീതു നല്‍കിയതു കണക്കിലെടുക്കാതെ കഴിഞ്ഞ ദിവസം ഉത്തര കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചിരുന്നു. എന്നാല്‍ തുടര്‍ച്ചയായ നാലാം വട്ടവും മിസൈല്‍ പരീക്ഷണം പരാജയപ്പെട്ടതായാണ് റിപ്പോര്‍ട്ട്. യുഎന്‍ രക്ഷാസമിതി യോഗം സമാപിച്ചതിനു തൊട്ടു പിന്നാലെയായിരുന്നു ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (8 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (8 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (8 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (8 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (8 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (8 hours ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (8 hours ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (8 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (8 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (8 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (8 hours ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (9 hours ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (9 hours ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (9 hours ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (9 hours ago)

Malayali Vartha Recommends