Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

അച്ഛനില്‍ നിന്നും 10 ലക്ഷം ലഭിക്കാന്‍ പെണ്‍കുട്ടിയുടെ തട്ടിക്കൊണ്ടുപോകല്‍ നാടകം

07 MAY 2017 11:01 AM IST
മലയാളി വാര്‍ത്ത

More Stories...

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...

ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...

ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനം തകർക്കാൻ ശ്രമിച്ചവൻ നിസാരക്കാരനല്ല..കോ-പൈലറ്റിന്റെ പേരും ചിത്രവും പുറത്തുവന്നു... ഒമാന്‍ പറക്കല്‍ വിലക്ക് ഏര്‍പ്പെടുത്തിയ പൈലറ്റ്..

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു

നോയിഡയിലെ പ്രമുഖ ഐ.ടി സ്ഥാപനത്തിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയായ മുസ്‌കാന്‍ അഗര്‍വാളാണ് തട്ടിക്കൊണ്ടുപോകല്‍ കഥ മെനഞ്ഞ് സ്വന്തം പിതാവില്‍നിന്ന് 10 ലക്ഷം രൂപ മോചനദ്രവ്യമായി തട്ടിയെടുക്കാന്‍ ശ്രമിച്ചത്. എന്നാല്‍, ഉത്തര്‍പ്രദേശ് പൊലീസിന്റെ സമയോചിത ഇടപെടലില്‍ സംഭവം വ്യാജമാണെന്ന് വെളിപ്പെട്ടു. 20കാരിയായ മുസ്‌കാന്‍ തന്റെ മൂന്ന് ആണ്‍ സുഹൃത്തുക്കളുമായി ചേര്‍ന്നാണ് തട്ടിക്കൊണ്ടുപോകല്‍ കഥ മെനഞ്ഞത്. വെള്ളിയാഴ്ച ഉച്ചക്ക് 2.50ഓടെ മുസ്‌കാന്റെ പിതാവ് ശിവ് അഗര്‍വാള്‍ മകളെ ഫോണില്‍ വിളിക്കുമ്പോഴാണ് സംഭവങ്ങളുടെ തുടക്കം. 

അസുഖമായതിനാല്‍ മകള്‍ കോളജില്‍ പോയിട്ടില്ലെന്നും ഹോസ്റ്റലില്‍ ആണെന്നുമറിഞ്ഞതിനാല്‍ സുഖവിവരം ആരാഞ്ഞാണ് പിതാവ് മകളെ ഫോണിൽ  വിളിച്ചത്. മറുതലയ്ക്കല്‍ മകള്‍ ഫോണില്‍ സംസാരിക്കാന്‍ തുടങ്ങുമ്പോഴേക്കും  മുറിയിലേക്ക് ആരൊക്കെയോ കടന്നുവരുന്ന ശബ്ദവും സഹായത്തിനായുള്ള മകളുടെ നിലവിളിയുമാണ് പിതാവ് കേട്ടത്.

അപായസൂചന കിട്ടിയ അഗര്‍വാള്‍ ഉടന്‍ സംഭവം യു.പി പൊലീസിന്റെ പ്രത്യേക ദൗത്യസേനയെ അറിയിച്ചു. ഫോണ്‍ കട്ടായ ഉടന്‍ മുസ്‌കാന്റെ മൊബൈലില്‍നിന്ന് പിതാവ് ശിവ് അഗര്‍വാളിന്റെ മൊബൈലിലേക്ക് സന്ദേശമെത്തി. മകള്‍ തടവിലാണെന്നും അവളെ വിട്ടയക്കാന്‍ 10 ലക്ഷം രൂപ മോചനദ്രവ്യമായി ഉടന്‍ മകളുടെ അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്നുമായിരുന്നു സന്ദേശം. 

ഇതനുസരിച്ച് കാണ്‍പുരിലെ ബാങ്കില്‍നിന്ന് മകളുടെ അക്കൗണ്ടിലേക്ക് അഗര്‍വാള്‍ പണം അയച്ചു. ഇതിനിടെ നോയിഡ പൊലീസിനെയും സംഭവം അറിയിച്ചിരുന്നു. പണം മകളുടെ പേരിലുള്ള നോയിഡയിലെ ഐ.സി.ഐ.സി.ഐ ബാങ്ക് അക്കൗണ്ടില്‍ എത്തിയ ഉടനെ മൂന്ന് ഇടപാടുകള്‍ നടന്നതായി പൊലീസ് മനസ്സിലാക്കി.

ഇതില്‍ ഒന്ന് സംശയജനകമായിരുന്നു. 10 ലക്ഷത്തില്‍നിന്ന് ചെറിയൊരു തുക മുസ്‌കാന്‍ അഗര്‍വാളിന്റെ ഇ-വാലറ്റ് അക്കൗണ്ടിലേക്കുതന്നെ പോയതാണ് സംശയം ജനിപ്പിച്ചത്. മറ്റു രണ്ട് പണംകൈമാറ്റങ്ങളും എ.ടി.എം വഴിയായിരുന്നു. പി. ആനന്ദ്, റിതുരാജ് സിങ് എന്നിവരാണ് പണം പിന്‍വലിച്ചിരിക്കുന്നതെന്നും ഇവര്‍ സ്ഥലംവിട്ടതായും പൊലീസ് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മുസ്‌കാനെയും കാമുകന്‍ ആദിത്യ ശ്രീവാസ്തവയെയും പാരി ചൗക്കിലെ പാര്‍ക്കില്‍ കണ്ടെത്തി. ഇവരെ ചോദ്യംചെയ്തപ്പോഴാണ് മറ്റു രണ്ടുപേരെപ്പറ്റി വിവരം ലഭിച്ചത്.

തൊട്ടുപിന്നാലെ ജഗത് ഫാം മാര്‍ക്കറ്റില്‍ പിസ കഴിച്ചുകൊണ്ടിരുന്ന ആനന്ദിനെയും റിതുരാജിനെയും പൊലീസ് പിടികൂടി.നോയിഡയിലെ വിദ്യാര്‍ഥിയായ തന്റെ സുഹൃത്തിന് നാലു ലക്ഷം രൂപ കടം കൊടുത്തിരുന്നുവെന്നും ഇത് തിരിച്ച് വാങ്ങണമെന്ന പിതാവിന്റെ സമ്മര്‍ദം കൂടിയപ്പോഴാണ് അദ്ദേഹത്തില്‍നിന്നുതന്നെ പണം തട്ടിയെടുത്ത് തുക തിരിച്ചു നല്‍കാന്‍ പദ്ധതിയിട്ടതെന്നും മുസ്‌കാന്‍ പൊലീസിനോട് പറഞ്ഞു. ഒരു മാസം മുമ്പ്  മുസ്‌കാന്‍ തന്റെ കാമുകനൊപ്പം ഒളിച്ചോടിപ്പോയിരുന്നുവെന്നും പിതാവ് അതില്‍ കുപിതനായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

മകളുടെ പഠനം നല്ലരീതിയില്‍ മുന്നോട്ടുപോകാത്തതിനാല്‍ അവളെ തിരിച്ച് കാണ്‍പുരിലേക്ക് കൊണ്ടുവരാനാണ് അഗര്‍വാള്‍ ആഗ്രഹിച്ചിരുന്നത്. മുസ്‌കാന്റെ സുഹൃത്ത് ആനന്ദ് നോയിഡയിലെ വലിയ ഹോട്ടലിലെ ഷെഫ് ആണ്. റിതുരാജ് ആകട്ടെ മൂന്നാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിയും. റിതുരാജിന്റെ പിതാവ് ഫരീദാബാദില്‍ ചീഫ് എന്‍ജിനീയറുമാണ്. 10 ലക്ഷം രൂപയില്‍ 30,000 രൂപയാണ് ഇവര്‍ പിന്‍വലിച്ചതായി പൊലീസ് കണ്ടെത്തിയത്. ഇതില്‍ 28,500 രൂപ പൊലീസ് പിടിച്ചെടുത്തു. നാലുപേര്‍ക്കുമെതിരെ തെറ്റായ വിവരം നല്‍കി കബളിപ്പിച്ചതിന് കേസെടുക്കാനുള്ള നീക്കത്തിലാണ് പൊലീസ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (7 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (7 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (7 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (8 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (8 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (8 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (8 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (8 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (8 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (8 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (9 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (9 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (9 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (9 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (9 hours ago)

Malayali Vartha Recommends