ഇമ്മാനുവല്‍ മാക്രോണ്‍ ഫ്രഞ്ച് പ്രസിഡന്റ്

ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എന്‍മാര്‍ഷെ നേതാവും മിതവാദിയുമായ ഇമ്മാനുവല്‍ മാക്രോണ്‍ തെരഞ്ഞെടുക്കപ്പെട്ടു. കുടിയേറ്റ വിരുദ്ധതയും തീവ്ര ദേശീയതയും മുഖമുദ്രയാക്കിയ മരീന്‍ ലീപെന്നോയെ 65.5 ശതമാനം വോട്ടിനാണ് മക്രോണ്‍ പരാജയപ്പെടുത്തിയത്. ലീപെന്നോക്ക് 34.9 ശതമാനം വോട്ട് ലഭിച്ചു. 1958ല്‍ ഫ്രഞ്ച് ഭരണഘടന നിലവില്‍ വന്നതു മുതല്‍ സോഷ്യലിസ്റ്റ്, റിപ്പബ്ലിക്കന്‍ പാര്‍ട്ടികളാണ് മാറിമാറി രാജ്യം ഭരിച്ചിരുന്നത്.
എന്നാല്‍, മക്രോണിന്റെ വിജയത്തോടെ ഈ കിഴ് വഴക്കത്തിനാണ് അന്ത്യം കുറിച്ചത്. പ്രാദേശിക സമയം എട്ടു മണിക്ക് ആരംഭിച്ച വോട്ടെടുപ്പില്‍ 4.7 കോടി പേര്‍ വോട്ട് രേഖപ്പെടുത്തി. ഫ്രാന്‍സിനെ നയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാണ് 39കാരനായ മാക്രോണ്‍. നിലവിലെ പ്രസിഡന്റ് ഫ്രാങ്‌സ്വ ഓലന്‍ഡിന്റെ സോഷ്യലിസ്റ്റ് പാര്‍ട്ടി വിട്ടാണ് മാക്രോണ്‍ എന്‍മാര്‍ഷെ രൂപവത്കരിച്ചത്.
മുന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കര്‍ കൂടിയായ മാക്രോണ്‍ നേരത്തെ ധനകാര്യമന്ത്രിയായിരുന്നു. പൊതുചെലവ് 6000 കോടി യൂറോയായി കുറക്കാനാണ് മാക്രോണ്‍ ലക്ഷ്യമിടുന്നത്. പൊതുമേഖല തൊഴിലുകള്‍ പരിഷ്‌കരിച്ച് തൊഴിലില്ലായ്മ നിരക്ക് ഏഴു ശതമാനമായി കുറക്കാന്‍ കഴിയുമെന്നാണ് അദ്ദേഹം മുന്നോട്ടുവെക്കുന്ന മറ്റൊരു നിര്‍ദേശം.
അതേസമയം, പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച മാക്രോണ്‍ പാര്‍ലമന്റെില്‍ ഭൂരിപക്ഷം തെളിയിക്കണം. പാര്‍ലമന്റെില്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമില്ലെങ്കില്‍ പ്രസിഡന്റിന്റെ അധികാരം പരിമിതമായിരിക്കും. ജൂണിലാണ് പാര്‍ലമന്റെ് തെരഞ്ഞെടുപ്പ്.
577അംഗ പാര്‍ലമന്റെില്‍ ഭൂരിപക്ഷം തികക്കാന്‍ 289 വോട്ടുകള്‍ വേണം. നിലവില്‍ മരീന്റെ പാര്‍ട്ടിക്ക് രണ്ട് എം.പിമാരുണ്ട്. മാക്രോണിന്റെ പാര്‍ട്ടിക്ക് എം.പിമാരില്ല. അതിനാല്‍ മറ്റ് പാര്‍ട്ടികളുടെ സഹായം കൂടിയേ തീരൂ.
https://www.facebook.com/Malayalivartha


























