വിമാനത്താവളത്തില്‍ നഗ്നയാക്കി പരിശോധിച്ച് യുവതിയെ ജയിലില്‍ അടച്ചു

അമേരിക്കയിലെ വിമാനത്താവളത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കു പലപ്പോഴും ക്രൂരമായ പീഡനങ്ങളാണ് ഏറ്റുവാങ്ങേണ്ടി വരാറുള്ളത്. ഇത്തവണ അവധിക്കാലം ചിലവഴിക്കാനെത്തിയ ഓസ്ട്രേലിയന്‍ യുവതിയ്ക്കാണ് യുഎസിലെ ഹൊണൊലുലു വിമാനത്താവളത്തില്‍ ക്രൂരമായ പരിശോധനയ്ക്കു വിധേയയാകേണ്ടി വന്നത്. അവധിക്കാലം ചെലവഴിക്കാനായി അമേരിക്കയിലെത്തിയ മോളി ഹില്‍ എന്ന 26 കാരിക്കാണ് ദുരനുഭവം ഉണ്ടായത്.
വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ ഉദ്യാഗസ്ഥര്‍ തന്നെ നഗ്നയാക്കി പരിശോധിച്ചെന്നും ഒരു ദിവസം ജയിലിലടച്ചെന്നുമാണ് യുവതി പറയുന്നത്. സുഹൃത്തായ റോസ് മൈഡിലിനൊപ്പം ഹവായിലേക്ക് പോകവേയാണ് ഇമിഗ്രേഷന്‍ വിഭാഗം യുവതിയെ പരിശോധനയ്ക്ക് വിധേയയാക്കിയത്.
ഡയറിയില്‍ 'ജോലി സ്ഥലത്തെ അവസാന ദിനം' എന്നു എഴുതിയതാണ് ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡയറിയിലെ വാചകങ്ങള്‍ കണ്ട് അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറാനാണ് മോളി ഉദ്ദേശിക്കുന്നതെന്നു കരുതിയാണ് ആറു മണിക്കൂറത്തെ പരിശോധനയ്ക്ക് ശേഷം ഇവരെ ജയിലിലടക്കുന്നത്.
ചോദ്യം ചെയ്യലിനിടെ വസ്ത്രങ്ങള്‍ മുഴുവന്‍ അഴിച്ച് മാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് മയക്കുമരുന്ന് കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടയാള്‍ക്കൊപ്പം ജയിലിടക്കുകയും ചെയ്തു. സിഡ്‌നിയിലേക്ക് ടിക്കറ്റെടുത്ത് മടങ്ങനാവശ്യപ്പെട്ടാണ് മോളിയെ പിന്നീട് വിട്ടയക്കുന്നത്. ഇമിഗ്രേഷന്‍ വിഭാഗത്തിന്റെ നടപടിക്കെതിരെ പരാതി നല്‍കാനിരിക്കുകയാണ് മോളി.
https://www.facebook.com/Malayalivartha
























