തർക്കത്തിനൊടുവിൽ കൊലപാതകം.... എറണാകുളം ജില്ലയിലെ മുളന്തുരുത്തിയിൽ യുവാവിനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി... മൂന്നു പേർ പിടിയിൽ

എറണാകുളം ജില്ലയിലെ മുളന്തുരുത്തിയിൽ യുവാവിനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. തിരുവനന്തപുരം സ്വദേശി മുജീബ് ആണ് കൊല്ലപ്പെട്ടത്. മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമികസൂചനകളുള്ളത്. മുജീബിനൊപ്പം ജോലി ചെയ്തിരുന്ന മൂന്നുപേർ പൊലീസിന്റെ പിടിയിലായി.
മുളന്തുരുത്തിക്ക് സമീപത്തെ പാടശേഖരത്തിലെ ഷെഡ്ഡിൽ വെച്ചാണ് കൊലപാതകം നടക്കുന്നത്. പ്രതികൾ മൂവരും ചേർന്ന് മദ്യപിക്കുന്നതിനിടെ മുജീബ് അവിടെയെത്തുകയായിരുന്നു. പിന്നീട് തർക്കമുണ്ടായി. ഇതേത്തുടർന്ന് കയ്യിലുണ്ടായിരുന്ന വാക്കത്തി കൊണ്ട് അടിച്ചു. തലയ്ക്ക് അടിയേറ്റ മുജീബ് അവിടെ വീഴുന്നു.
വീണുകിടന്ന മുജീബിനെ അവിടെ ഉപേക്ഷിച്ച് മൂവരും സ്ഥലത്തു നിന്നും കടന്നു കളയുകയായിരുന്നു. പിന്നീട് സമീപവാസികളാണ് മരിച്ചു കിടക്കുന്ന മുജീബിനെ കണ്ടെത്തുന്നത്. തുടർന്ന് മുളന്തുരുത്തി പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. നേരത്തെയുണ്ടായ തർക്കത്തിന്റെ പേരിൽ മുജീബ് വന്ന് പ്രകോപനമുണ്ടായപ്പോൾ സംഭവിച്ചുപോയതാണെന്നാണ് ആദ്യം ഇവർ പൊലീസിനോട് പറഞ്ഞത്. എന്നാൽ മദ്യപാനത്തിനിടെയുണ്ടായ തർക്കമാണോ കൊലപാതക കാരണം എന്നതിൽ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് . മരിച്ച മുജീബിന്റെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha

























