രഹസ്യം പരസ്യമാക്കി ഹാക്കര്‍മാര്‍...സെലിബ്രിറ്റികളുടെ നഗ്‌നചിത്രങ്ങള്‍ പുറത്തുവിട്ടു

സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ പ്ലാസ്റ്റിക് സര്‍ജറി നടത്തുന്ന ക്ലിനിക്കിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് 25,000ത്തിലധികം പേരുടെ നഗ്‌നചിത്രങ്ങള്‍ പുറത്ത് വിട്ടു. ലിത്വാനയിലാണ് സംഭവം. നഗ്‌നചിത്രങ്ങള്‍ക്ക് പുറമെ ചികിത്സ തേടിയവരുടെ സ്വകാര്യ വിവരങ്ങളും പുറത്ത് വിട്ടിട്ടുണ്ട്.
പുറത്ത് വിടാത്ത ആയിരക്കണക്കിന് ചിത്രങ്ങള്‍ ഹാക്കര്‍മാരുടെ കൈവശമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കൗനാസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രശസ്ത സ്ഥാപനത്തിന്റെ വെബ്‌സൈറ്റാണ് ഹാക്ക് ചെയ്യപ്പെട്ടത്. ജര്‍മ്മനി, ഡെന്‍മാര്‍ക്ക്, നോര്‍വെ, യു.കെ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഈ ക്ലിനിക്കില്‍ പ്ലാസ്റ്റിക് സര്‍ജറിക്കായി എത്താറുണ്ട്. മാര്‍ച്ചില്‍ കുറച്ച് ചിത്രങ്ങള്‍ പുറത്ത് വിട്ടിരുന്നു.
കഴിഞ്ഞ ദിവസമാണ് മറ്റുള്ളവരുടെ ചിത്രങ്ങള്‍ പുറത്ത് വന്നത്. നഗ്‌നചിത്രങ്ങള്‍ കാട്ടി ഹാക്കര്‍മാര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന പരാതിയുമായി നിരവധി പേര്‍ രംഗത്ത് വന്നിട്ടുണ്ട്. രോഗികള്‍ ശസ്ത്രക്രിയ നടത്തുന്നതിന് മുമ്പും അതിന് ശേഷവുമുള്ള ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ലിത്വാനിയന്‍ പോലീസും യൂറോപ്യന്‍ ഏജന്‍സികളും സംയുക്തമായാണ് അന്വേഷണം നടത്തുന്നത്.
https://www.facebook.com/Malayalivartha























