ടാറ്റൂ കുത്തിയശേഷം യുവാവ് വെള്ളത്തിലിറങ്ങി, പിന്നെ സംഭവിച്ചത്....

ടാറ്റൂ കുത്തിയ ശേഷം വെള്ളത്തില്‍ ഇറങ്ങിയ യുവാവ് മരിച്ചു. 31 കാരനായ ഹിസ്പാനിയന്‍ യുവാവ് ടാറ്റൂ കുത്തിയ ശേഷം രണ്ടാഴ്ച തികയുന്നതിന് മുമ്പ് കടലില്‍ ഇറങ്ങി. അതേതുടര്‍ന്ന് വ്രണം ഉണ്ടാകുകയും മുറിവില്‍ കയറിയ ബാക്ടീരിയ ബാധയാല്‍ ആ ഭാഗം അഴുകാന്‍ തുടങ്ങുകയും പിന്നീട് ഇത് ഒരിക്കലും ഉണങ്ങാത്തതിനെ തുടര്‍ന്ന് ഇയാള്‍ മരിക്കുകയുമായിരുന്നു.ഈ യുവാവിന്റെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തപ്പെട്ടിട്ടില്ല.
വലത്തെ കാല്‍വെണ്ണയില്‍ വിശ്വാസത്തിന്റെ ഭാഗമായുള്ള കുരിശ് ടാറ്റൂ കുത്തി അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം ഈ യുവാവ് ഗള്‍ഫ് ഓഫ് മെക്‌സിക്കോയില്‍ ഇറങ്ങിയതിനെ തുടര്‍ന്നാണ് ബാക്ടീരിയ ബാധയേറ്റ് മരിച്ചിരിക്കുന്നത്. ഉണങ്ങാതിരുന്ന ടാറ്റൂ മുറിവില്‍ മാംസഭോജിയായ ബാക്ടീരിയ ബാധിക്കുകയും അത് മൂലമുള്ള അഴുകലിനെ തുടര്‍ന്ന് ഇയാള്‍ മരിക്കുകയുമായിരുന്നു. കടലില്‍ ഇറങ്ങി നീന്തിയ അന്ന് തന്നെ ഇയാള്‍ക്ക് കടുത്ത പനിയും കുളിരും ആരംഭിച്ചിരുന്നു.
കൂടാതെ ടാറ്റൂ പതിച്ച ഭാഗത്തോട് ചേര്‍ന്ന് ചുവപ്പ് പാടുകളും ദൃശ്യമായിരുന്നു. തുടര്‍ന്ന് ഇയാളുടെ നില രണ്ട് ദിവസത്തിനിടെ വഷളായി വരുകയും ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ഡോക്ടര്‍മാര്‍ ഇയാളുടെ കാലുകളിലെ മുറിവുകള്‍ കണ്ട് ആശങ്കപ്പെട്ടിരുന്നു. ഇവയുടെ നിറം അപ്പോഴേക്കും പര്‍പ്പിള്‍ ആയി മാറുകയും ചെയ്തിരുന്നു.
ദിവസവും ആറ് ബോട്ടില്‍ ബീയര്‍ കുടിക്കുന്ന ശീലമുള്ളതിനാല്‍ ഈ യുവാവിന് നേരത്തെ തന്നെ സിറോസിസ് ബാധിച്ചിരുന്നു. അത് അണുബാധയെ വഷളാക്കുകയും ചെയ്തിരുന്നു. സിറോസിസ് ബാധിച്ച് ലിവര്‍ ദുര്‍ബലമായതിനാല്‍ ഇയാള്‍ക്ക് അണുബാധ എളുപ്പം ബാധിക്കുകയും അത് മരണത്തിലേക്ക് നയിക്കുകയുമായിരുന്നു. അപകടകാരിയായ ബാക്ടീരിയയെ ചെറുക്കാന്‍ യുവാവിന് ആന്റിബയോട്ടിക്കുകള്‍ നല്‍കിയിരുന്നുവെങ്കിലും ഫലമുണ്ടായില്ല.
ആശുപത്രിയിലായി 24 മണിക്കൂറിനകം ഇയാളുടെ അവയവങ്ങളുടെ പ്രവര്‍ത്തനം നിലക്കുകയും തല്‍ഫലമായി ഡോക്ടര്‍മാര്‍ ഇയാളെ ലൈഫ് സപ്പോര്‍ട്ട് മെഷീനില്‍ കിടത്തുകയുമായിരുന്നു. എന്നാല്‍ ഇതുകൊണ്ടും ഫലമില്ലാതെ യുവാവ് മരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























