ലണ്ടന്‍ ഭീകരാക്രമണം; രണ്ട് ഭീകരരുടെ ചിത്രങ്ങള്‍ പുറത്തു വിട്ടു

ലണ്ടനില്‍ ശനിയാഴ്ച ഏഴു പേരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മൂന്ന് തീവ്രവാദികളില്‍ രണ്ടു പേരുടെ ചിത്രങ്ങള്‍ ബ്രിട്ടന്‍ പുറത്ത് വിട്ടു. കിഴക്കന്‍ ലണ്ടനിലെ ബാര്‍കിംഗ് സ്വദേശികളായ ഖുറാം ഷാസദ് ബട്ട്, റാച്ചിഡ് റിഡൗനെ എന്നിവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സ്‌കോര്‍ട്ട്‌ലന്റ് യാര്‍ഡ് പൊലീസ് പറഞ്ഞു. പാകിസ്ഥാന്‍ വംശജനായ ഖുറാം ബട്ടിനെ പൊലീസ് വെടിവച്ചു കൊന്നിരുന്നു. ഭീകരില്‍ ഒരാളെ ബ്രിട്ടനിലെ പൊലീസ് അധികാരികള്‍ക്ക് നേരത്തെ അറിയാവുന്ന ആളാണ്. തീവ്ര നിലപാടുകള്‍ക്ക് പേരുകേട്ട ഇയാള്‍, 2016ല്‍ ബ്രിട്ടനിലെ ടെലിവിഷന്‍ ഡോക്യുമെന്ററിയായ ജിഹാദിസ്റ്റ് നെക്സ്റ്റ് ഡോര്‍ എന്ന പരിപാടിയിലും ഇയാള്‍ പങ്കെടുത്തിരുന്നു.
മുന്‍പ് ട്രാന്‍സിറ്റ് വര്‍ക്കറായി ജോലി നോക്കിയിരുന്ന ഖുറാം ഷാസദ് ബട്ടിന് സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലുള്ളവരുമായി നല്ല ബന്ധമാണുണ്ടായിരുന്നത്. പ്രാദേശിക ജിംനേഷ്യങ്ങളിലും നീന്തല്‍ ക്‌ളബ്ബുകളിലും മറ്റും ഇയാള്‍ സജീവവുമായിരുന്നു. അതേസമയം, തീവ്രവാദ നിലപാടുകളും പിന്തുടര്‍ന്നു. കിഴക്കന്‍ ലണ്ടനിലെ പ്രാദേശിക ഭാഷ ചേര്‍ത്തുള്ള ഇംഗ്‌ളീഷാണ് ബട്ട് സംസാരിച്ചിരുന്നത്. മാത്രമല്ല, ആഴ്‌സനല്‍ ഫുട്‌ബോള്‍ ക്‌ളബ്ബിന്റെ ആരാധകനുമായിരുന്നു. ആക്രമണം നടക്കുന്ന സമയത്ത് ആഴ്‌സനലിലെ ടീമുകളിലൊന്നിന്റെ ജേഴ്‌സിയാണ് ബട്ട് അണിഞ്ഞിരുന്നത്. ബ്രിട്ടനിലെ തിരഞ്ഞെടുപ്പിനെ പോലും എതിര്‍ത്തിരുന്ന ബട്ട്, തിരഞ്ഞെടുപ്പ് ഇസ്‌ളാമിന് എതിരാണെന്ന് ആളുകളെ ഉദ്‌ബോധിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.
റാച്ചിഡ് റിഡൗനെ എന്നയാള്‍ക്ക് ലിബിയ, മൊറോക്കോ രാജ്യങ്ങളുടെ പൗരത്വമുണ്ട്. രണ്ട് വ്യത്യസ്ത ജനന തീയതികളാണ് നല്‍കിയിരിക്കുന്നത് എന്നതിനാല്‍ തന്നെ ഇയാളുടെ വയസ് സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്.
https://www.facebook.com/Malayalivartha


























