Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജിക്കായി ഇന്ത്യ സഖ്യം ഒന്നിച്ചിറങ്ങുന്നു... ഇന്ന് ഡൽഹിയിൽ ഇന്ത്യ സഖ്യ നേതാക്കളും പ്രതിപക്ഷ എം പിമാരും മുഖ്യമന്ത്രിമാരും ഒറ്റക്കെട്ടായി പ്രക്ഷോഭത്തിൽ അണിനിരക്കും


വെട്ടിക്കോട്ട് നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവം പ്രമാണിച്ച് പ്രാദേശിക അവധി.. പൊതു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടത്തുമെന്ന് ജില്ലാ കളക്ടർ


പതിനാലുകാരിയെ പീഡിപ്പിച്ചതിന് വലിയച്ഛന് 10വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും


ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനവുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം... , ചരിത്രത്തിൽ ആദ്യമായി ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ നിശ്ചയിക്കാനുള്ള അന്തിമ പട്ടികയിലുണ്ടായിരുന്ന അഞ്ചുപേരും അഭിമുഖത്തിലും വിജയിച്ച് നറുക്കെടുപ്പിന് യോഗ്യത നേടി, പതിനെട്ടിന് സന്നിധാനത്ത് നടക്കുന്ന നറുക്കെടുപ്പിൽ പുതിയ മേൽശാന്തിമാരെ തെരഞ്ഞെടുക്കും


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...

ഭർത്താവിനെ കൊല്ലാൻ ക്വട്ടേഷന്‍ നൽകി ഭാര്യ ഹോട്ടൽമുറിയിൽ കാത്തിരുന്നു; പദ്ധതി ഗംഭീരമായി പൊളിച്ചുകൊണ്ട് ഭർത്താവിന്റെയും പോലീസുകാരുടെയും കൊലപാതക നാടകം അരങ്ങേറിയപ്പോൾ...

08 NOVEMBER 2017 09:35 AM IST
മലയാളി വാര്‍ത്ത

ബോക്സിങ് പരിശീലകനായ റാമൊണ്‍ സോസയെ കൊലപ്പെടുത്താൻ ഭാര്യ ക്വട്ടേഷന്‍ നൽകി. ഈ പദ്ധതി ഗംഭീരമായി പൊളിച്ചുകൊണ്ട് ഭർത്താവിന്റെയും പോലീസുകാരുടെയും നാടകം. ഒടുവിൽ ഭാര്യയായ മരിയ ലുലു സോസ പിടിയിലായി.

മെക്സിക്കോ സ്വദേശിയായ മരിയ റാമൊണുമായി പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹം കഴിച്ചശേഷം മരിയ അമേരിക്കന്‍ പൗരത്വം നേടി. തുടർന്ന് രണ്ടുപ്പേരും ചേർന്ന് ജിംനേഷ്യം തുടങ്ങിയെങ്കിലും അത് നഷ്ടത്തിലായി. അതോടെ ഇരുവരും തമ്മിൽ പൊരുത്തക്കേടുകൾ ആരംഭിച്ചു.

മരിയ വിവാഹമോചനം ആവശ്യപ്പെടുകയും ചെയ്തു. ശേഷം 2015-ല്‍ മരിയ ഭർത്താവിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ സന്ദേശം അയാൾക്ക് ലഭിച്ചു. ഭര്‍ത്താവിനെ കൊല്ലാൻ മരിയ കണ്ടെത്തിയ ഗുസ്താവോ എന്ന വ്യക്തി റാമൊണ്‍ സോസയുടെ സുഹൃത്തായിരുന്നു. ഇതറിയാതെ ഗുസ്താവോയ്ക്ക് ഏകദേശം ഒന്നരലക്ഷം രൂപയ്ക്കു ക്വട്ടേഷന്‍ കൊടുക്കുകയായിരുന്നു.

റാമൊണെ വധിക്കാന്‍ ആരോ പദ്ധതിയിടുന്നുവെന്ന വിവരം ഗുസ്താവോതന്നെയാണ് അദ്ദേഹത്തെ വിളിച്ചറിയിച്ചത്. ഭാര്യയും ഗുസ്താവോയുമായുള്ള സംഭാഷണം റെക്കോഡ് ചെയ്ത് റാമൊണ്‍ പോലീസിനെ ഏല്‍പിച്ചു. ഭാര്യ തന്നെ വധിക്കാന്‍ പദ്ധതിയിട്ടതിന്റെ തെളിവുകള്‍ ശേഖരിക്കുന്നതിനായാണു റാമൊണ്‍ പോലീസിന്റെയും ഡിറ്റക്ടീവുകളുടെയും സഹായത്തോടെ സ്വന്തം മരണം ആവിഷ്കരിച്ചത്.

റാമൊണ്‍ നിര്‍ദേശിച്ചതനുസരിച്ച്‌ വസ്ത്രത്തിനുള്ളില്‍ മൈക്രോഫോണ്‍ ഘടിപ്പിച്ച്‌ ഗുസ്താവോ മരിയയുമായി വീണ്ടും കൂടിക്കാഴ്ച നടത്തി. ഭര്‍ത്താവിനെ വെടിവച്ചുകൊല്ലാന്‍ പ്രതിഫലം വാഗ്ദാനം ചെയ്യുന്ന സംഭാഷണം റെക്കോഡ് ചെയ്തു. പോലീസാണു കൂടുതല്‍ തെളിവുകള്‍ക്കായി കൊലപാതകനാടകം ആസൂത്രണം ചെയ്തത്. തുടര്‍ന്ന് അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐയുടെ പിന്തുണയോടെ പോലീസിലെ ടെക്സാസ് റേഞ്ചേഴ്സ് റാമൊണിനെ മൃതദേഹമായി ചമയിച്ചൊരുക്കി.

വെടിയേറ്റു മരിച്ചുകിടക്കുന്നതായി ചിത്രീകരിച്ചശേഷം ''മൃതദേഹം'' വിജനമായ പ്രദേശത്തു കുഴിച്ചിടുകയും ചെയ്തു. അഴുക്കുനിറഞ്ഞ മണ്ണില്‍ ''മരിച്ചു കിടക്കുന്നത്'' ഭയാനകമായ അനുഭവമായിരുന്നെന്നും മരിയയെ ആദ്യമായി കണ്ടുമുട്ടുമ്പോൾ ആ ബന്ധത്തിന്റെ ''അന്ത്യം'' ഇങ്ങനെയായിരിക്കുമെന്നു സ്വപ്നത്തില്‍പോലും കരുതിയില്ലെന്നും റാമൊണ്‍ പറഞ്ഞു.

ഭര്‍ത്താവിന്റെ മരണവാര്‍ത്ത കേള്‍ക്കാന്‍ ഹോട്ടല്‍ മുറിയില്‍ തങ്ങിയ മരിയയെ, ഗുസ്താവ് നിയോഗിച്ച വാടകക്കൊലയാളി സമീപിച്ച്‌ മൃതദേഹത്തിന്റെ ഫോട്ടോകള്‍ കാണിച്ചുകൊടുത്തു. കൊലപാതകനാടകത്തില്‍ പങ്കെടുത്ത ഒരു പോലീസുകാരന്‍ തന്നെയാണു വാടകക്കൊലയാളിയായി വേഷം മാറിയത്.

മതിയായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മരിയയെ അറസ്റ്റ് ചെയ്തതോടെ അവര്‍ നടന്നതിനെല്ലാം മാപ്പു ചോദിച്ചു. എന്നാല്‍, ഏറെ വൈകിപ്പോയിരുന്നു. കോടതിയില്‍ ഹാജരാക്കിയ മരിയയെ കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ 20 വര്‍ഷത്തെ തടവിനു ശിക്ഷിച്ചു. റാമൊണ്‍ ഇപ്പോള്‍ പുതിയൊരു ജീവിതപങ്കാളിയെ കണ്ടെത്തി സുഖമായി ജീവിച്ചുവരികയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം താരം ഹർമൻപ്രീത് കൗർ ക്യാപ്‌ടൻ സ്ഥാനമൊഴിഞ്ഞു...  (5 minutes ago)

ഓഹരി വിപണിയില്‍ മുന്നേറ്റം.. ബിഎസ്ഇ സെന്‍സെക്‌സ് 300 ലധികം പോയിന്റ് മുന്നേറി, നിഫ്റ്റി 22,600 ന് മുകളിൽ  (19 minutes ago)

വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിശോധന നടപടികളുമായി ബന്ധപ്പെട്ട വിവാദം... ഡൽഹിയിൽ ഇൻഡ്യ സഖ്യത്തിന്റെ പ്രതിഷേധം... .  (56 minutes ago)

മണ്ഡല-മകരവിളക്ക് മഹോത്സവം... പുകയില ഉല്‍പന്നങ്ങള്‍ സൂക്ഷിക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും വില്‍പന നടത്തുന്നതും പൂര്‍ണമായി നിരോധിച്ചു  (1 hour ago)

അര്‍ജന്റൈന്‍ ജഴ്‌സിയില്‍ ലിയോണല്‍ മെസിക്ക് നാളെ അവസാന മത്സരം...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്... പവന് 120 രൂപയുടെ കുറവ്  (2 hours ago)

കേരള സംഗീത നാടക അക്കാദമിയുടെ സാരഥ്യത്തിലേക്ക് പ്രിയഗായകൻ ജി. വേണുഗോപാൽ  (2 hours ago)

അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും അസാമിലെ ഒരു ലോക്സഭാ മണ്ഡലത്തിലും ഇന്ന് ഉപതിരഞ്ഞെടുപ്പ്... വോട്ടെണ്ണൽ 9ന്  (2 hours ago)

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി വനിതകൾക്കായി ഫിഷറീസ് വകുപ്പ് ‘സാഫ്’ പദ്ധതിക്ക് കീഴിൽ നടപ്പിലാക്കുന്ന ഷീ സ്കൂട്ടർ പദ്ധതിക്ക് തുടക്കം....  (3 hours ago)

ഏകദിന പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ ട്വന്റി 20 ക്രിക്കറ്റിലും വെസ്റ്റിൻഡീസിനെതിരെ ആധിപത്യം ഉറപ്പിക്കാനൊരുങ്ങി ഇന്ത്യ  (3 hours ago)

അസമിലെ നാ​ഗോൺ ജില്ലയിൽ ഭൂചലനം.... റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തി  (4 hours ago)

നോർവേയെ പരാജയപ്പെടുത്തി യൂറോപ്യൻ നേഷൻസ് ലീഗ് ക്വാർട്ടറിൽ കടക്കുന്ന ആദ്യ ടീമായി പോർച്ചുഗൽ...  (4 hours ago)

തർക്കത്തിനൊടുവിൽ കൊലപാതകം... യുവാവിനെ വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ  (4 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ പുരോഗതിയും സ്വീകാര്യതയും!  (4 hours ago)

ഹൈക്കോടതി ഉത്തരവിന് പിന്നാലെഎ കെ ജി സെൻററിലെ ഭൂമി അളന്ന് തിട്ടപ്പെടുത്താനൊരുങ്ങി റവന്യു വകുപ്പ്....  (4 hours ago)

Malayali Vartha Recommends