ഡ്രൈവറില്ലാ ബസിന്റെ കന്നിയാത്രയില്‍ അപകടം

ഡ്രൈവറില്ലാത്ത ബസിന്റെ ആദ്യയാത്രയില്‍ തന്നെ അപകടം. യു.എസ്.എയിലെ ലാസ്‌വേഗസില്‍നിന്നു യാത്ര തുടങ്ങി രണ്ടു മണിക്കൂറിനകം ലോറിയുമായി കൂട്ടിയിടിച്ചു.
കന്നിയാത്രാ വേളയില്‍ ഒട്ടേറെ പ്രമുഖര്‍ ബസിനെ യാത്രയാക്കാനെത്തിയിരുന്നു. ക്യാമറക്കണ്ണുകള്‍ യാത്രാദൃശ്യങ്ങള്‍ ഒപ്പിയെടുത്തു. മണിക്കൂറുകള്‍ക്കകം ബസ് അപകടത്തില്‍പ്പെട്ടെങ്കിലും യാത്രികര്‍ സുരക്ഷിതരാണ്.
'ലോറി എതിരേ വന്നതും ബസ് നിന്നു. ഇടിക്കും ഇടിക്കുമെന്ന് ചിന്തിച്ചപ്പോഴേ ഇടികഴിഞ്ഞു. പിന്നെ ബസ് അനങ്ങിയില്ല. പിന്നോട്ടു നീങ്ങിയതുമില്ല' യാത്രക്കാരിലൊരാളുടെ വാക്കുകള്‍. അപകടകാരണം ലോറിഡ്രൈവറുടെ പിഴവാണെന്ന് ലാസ്‌വേഗസ് പോലീസ് ചൂണ്ടിക്കാട്ടി. അപകടസാധ്യത കണ്ടതും ബസ് സ്വയം നിന്നു. ബസില്‍ സെന്‍സറുകള്‍ ഉള്ളതുകൊണ്ടാണ് അതിനു കഴിഞ്ഞത്. ലോറിയിലും സെന്‍സര്‍ ഉണ്ടായിരുന്നെങ്കില്‍ അപകടമേ നടക്കില്ലായിരുന്നെന്നും പോലീസ്.
എട്ടുപേര്‍ക്ക് ഇരിക്കാവുന്ന ബസില്‍ ഒരു അറ്റന്‍ഡറുണ്ട്. മുട്ടയുടെ ആകൃതിയാണു ബസിന്. സ്റ്റിയറിങ് വീലും ബ്രേക്കുമില്ലാത്ത ബസില്‍ നിയന്ത്രണത്തിന് കമ്പ്യൂട്ടര്‍ മോണിറ്ററുണ്ട്.
https://www.facebook.com/Malayalivartha
























