വനിതാ മസാജ് തെറാപ്പിസ്റ്റിനെ നഗ്‌നത കാണിച്ചിരുന്നോ ഇല്ലയോ എന്ന് രണ്ട് കോടി രൂപ തന്നാല്‍ വിശദമാക്കാമെന്ന് ഗെയ്ല്‍!

വെസ്റ്റിന്‍ഡീസിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയില്‍ വനിത മസാജ് തെറാപ്പിസ്റ്റിനെ ഉടുതുണി അഴിച്ച് നഗ്‌നത കാണിച്ചുവെന്ന് കഴിഞ്ഞദിവസം ആരോപണമുയര്‍ന്നിരുന്നു. ഇക്കര്യത്തില്‍ താന്‍ നിരപരാധിയാണെന്നാണ് ഗെയ്ല്‍ കോടതിയെ ബോധ്യപ്പെടുത്തിയതെങ്കിലും വാസ്തവത്തില്‍ എന്താണ് ഓസ്‌ട്രേലിയന്‍ മസാജ് തെറാപിസ്റ്റുമായി സംഭവിച്ചതെന്ന് പറയാമെന്ന വെളിപ്പെടുത്തലുമായി ഗെയ്ല്‍ തന്നെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നു.
ഒരു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന അഭിമുഖത്തില്‍ ഇക്കാര്യം വിശദമാക്കാമെന്നാണ് ഗെയ്ല്‍ പറയുന്നത്. എന്നാല്‍ ഏകദേശം രണ്ടു കോടിയോളം രൂപയാണ് ഗെയ്ല്‍ ഈ അഭിമുഖത്തിന് നിശ്ചയിച്ചിരിക്കുന്ന വില.
'എല്ലാവര്‍ക്കും താത്പര്യമുണ്ടാകുന്ന ഒരു കഥ പറയാനുണ്ട്. ഒരു മണിക്കൂര്‍ അഭിമുഖത്തില്‍ ഞാനതു പറയാം. അല്ലെങ്കില്‍ എന്റെ അടുത്ത പുസ്തകത്തില്‍ ഞാനാ കഥയെഴുതും' ഗെയ്ല്‍ തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ കുറിച്ചു.
രണ്ടു കോടി രൂപ അടിസ്ഥാന വിലയില്‍ ഗെയ്ല്‍ ഈ അഭിമുഖം ലേലത്തിന് വച്ചിരിക്കുകയാണ്. ഓസ്‌ട്രേലിയന്‍ മസാജ് തെറാപ്പിസ്റ്റുമായി ബന്ധപ്പെട്ട് കോടതിയില്‍ സംഭവിച്ച കാര്യങ്ങളും അതിനു ശേഷം തന്റെ ജീവിതം എങ്ങിനെയായിരുന്നു എന്നുമെല്ലാം ഈ അഭിമുഖത്തില്‍ പറയാമെന്നും ഗെയ്ല്‍ വാഗ്ദാനം ചെയ്യുന്നു.
ഗെയ്ല്‍ തന്റെ മുന്നില്‍ നഗ്‌നത കാട്ടിയെന്ന് ആരോപിച്ച് ഓസ്‌ട്രേലിയന്‍ മസാജ് തെറാപിസ്റ്റ് സിഡ്‌നി കോടതിയില്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. ജനനേന്ദ്രിയം കാണിച്ച് ഗെയ്ല്‍ തന്നെ അപമാനിച്ചെന്നും ആ സമയത്ത് താന്‍ പൊട്ടിക്കരഞ്ഞു പോയെന്നും അവര്‍ പറഞ്ഞു.ഓസ്‌ട്രേലിയയിലെ മാധ്യമസ്ഥാപനമായ ഫെയര്‍ഫാക്‌സ് മീഡിയയുടെ പത്രങ്ങളായ സിഡ്‌നി മോണിങ് ഹെറാള്‍ഡ്, ദി എയ്ജ്, ദി കാന്‍ബെറ ടൈംസ് എന്നിവക്കെതിരെ ഗെയ്ല്‍ നല്‍കിയ അപകീര്‍ത്തി കേസിന്റെ വാദത്തിനിടയിലാണ് ഓസ്‌ട്രേലിയന്‍ വംശജയായ മസാജ് തെറാപ്പിസ്റ്റ് ഇത്തരത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയത്.
2015-ലെ ലോകകപ്പ് മത്സരങ്ങള്‍ക്കിടെ സിഡ്‌നിയില്‍ വച്ച് മസാജ് തെറാപ്പിസ്റ്റിനോട് ഗെയ്ല്‍ ലൈംഗിക താല്‍പര്യം പ്രകടിപ്പിക്കുംവിധം പെരുമാറിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും വാര്‍ത്ത പ്രചരിപ്പിച്ചത് ഫെയര്‍ഫാക്‌സ് ആണെന്നും ആരോപിച്ചായിരുന്നു ഗെയ്ല്‍ കേസ് നല്‍കിയത്. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ഇതുമായി ബന്ധപ്പെട്ട് ഈ പത്രങ്ങള്‍ പരമ്പര ചെയ്തിരുന്നു.
എന്നാല്‍ സിഡ്‌നി കോടതി ഗെയ്‌ലിന് അനുകൂലമായാണ് വിധി പറഞ്ഞത്. ഫെയര്‍ഫാക്‌സ് മീഡിയ ഗെയ്‌ലിനോട് വിദ്വേഷം തീര്‍ത്തതാണെന്നായിരുന്നു ദിവസങ്ങള്‍ നീണ്ട വാദത്തിനൊടുവില്‍ കോടതിയുടെ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha

























