Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സങ്കടക്കാഴ്ചയായി... കട്ടപ്പനയിൽ ബൈക്ക് നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം


മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജിക്കായി ഇന്ത്യ സഖ്യം ഒന്നിച്ചിറങ്ങുന്നു... ഇന്ന് ഡൽഹിയിൽ ഇന്ത്യ സഖ്യ നേതാക്കളും പ്രതിപക്ഷ എം പിമാരും മുഖ്യമന്ത്രിമാരും ഒറ്റക്കെട്ടായി പ്രക്ഷോഭത്തിൽ അണിനിരക്കും


വെട്ടിക്കോട്ട് നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവം പ്രമാണിച്ച് പ്രാദേശിക അവധി.. പൊതു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടത്തുമെന്ന് ജില്ലാ കളക്ടർ


പതിനാലുകാരിയെ പീഡിപ്പിച്ചതിന് വലിയച്ഛന് 10വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും


ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനവുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം... , ചരിത്രത്തിൽ ആദ്യമായി ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ നിശ്ചയിക്കാനുള്ള അന്തിമ പട്ടികയിലുണ്ടായിരുന്ന അഞ്ചുപേരും അഭിമുഖത്തിലും വിജയിച്ച് നറുക്കെടുപ്പിന് യോഗ്യത നേടി, പതിനെട്ടിന് സന്നിധാനത്ത് നടക്കുന്ന നറുക്കെടുപ്പിൽ പുതിയ മേൽശാന്തിമാരെ തെരഞ്ഞെടുക്കും

ബോറടി മാറ്റാന്‍ നഴ്‌സ് രോഗികളോട് ചെയ്തതു എന്താണെന്നോ...വിഷാംശം കലര്‍ന്ന മരുന്ന് കുത്തി വച്ച് 106 രോഗികളെ കൊന്നൊടുക്കി, നഴ്‌സിന്റെ അരുംകൊലയുടെ രീതി ഇങ്ങനെ...

11 NOVEMBER 2017 07:15 AM IST
മലയാളി വാര്‍ത്ത

ബോറടി മാറ്റാന്‍ നഴ്‌സ് 106 രോഗികളെ മരുന്ന് കുത്തിവെച്ച് കൊന്നൊടുക്കി. ജര്‍മ്മനിയിലാണ് ഈ ക്രൂരകൃത്യം നടന്നത്. നീല്‍സ് ഹോഗെല്‍ എന്ന 41 കാരനാണ് ഭൂമിയിലെ മാലാഖമാര്‍ എന്ന് പൊതുവെ അറിയപ്പെടുന്ന നഴ്‌സുമാര്‍ക്ക് മരണത്തിന്റെ മാലാഖ എന്ന പേര് നല്‍കാനിടവരുത്തിയത്.  

ജര്‍മ്മനിയിലെ വടക്കന്‍ നഗരമായ ബ്രമെനിലെ ദെല്‍മെന്‍ഹോസ്റ്റ് ആശുപത്രിയില്‍ 2015ല്‍ നടന്ന രണ്ടു കൊലപാതകങ്ങളെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് ഞെട്ടിക്കുന്ന കൊലപാതക പരമ്പരകളുടെ ചുരുളഴിച്ചത്.

നീല്‍സിന് ബോറടിക്കുമ്പോള്‍ രോഗികളില്‍ ഹൃദയാഘാതത്തിനോ രക്തചംക്രമണത്തിനോ കാരണമാകുന്ന മാരക വിഷാംശം കലര്‍ന്ന മരുന്ന് കുത്തിവയ്ക്കും. തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന രോഗികളിലാണ് മാരകമായ മരുന്ന് കുത്തിവച്ചത്. 

തുടര്‍ന്ന് രോഗികള്‍ മരണ വെപ്രാളം കാണിക്കുമ്പോള്‍ മറുമരുന്ന് നല്‍കി രക്ഷിക്കാന്‍ ശ്രമിക്കുകയും ഇതില്‍ ചിലത് വിജയിക്കുകയുമായിരുന്നു. എന്നാല്‍ ഇത്തരം പരീക്ഷണത്തില്‍ ഭൂരിഭാഗം പേര്‍ക്കും ജീവന്‍ നഷ്ടപ്പെടുകയാണുണ്ടായത്.

രണ്ട് കൊലപാതകങ്ങളും നാല് കൊലപാതക ശ്രമങ്ങളുമായി ബന്ധപ്പെട്ട് 2015ല്‍ ആണ് പോലീസ് നീല്‍സിനെ കുറ്റക്കാരനായി ആദ്യം കണ്ടെത്തിയത്. ഇയാള്‍ നടത്തിയ കൂടുതല്‍ കൊലപാതകങ്ങളെ കുറിച്ച് അന്ന് തെളിവുകള്‍ ലഭിച്ചിരുന്നില്ല. എന്നാല്‍ ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ 90 പേരെ കൂടി ഇയാള്‍ വകവരുത്തിയെന്ന് പോലീസ് കണ്ടെത്തി.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 1999 മുതല്‍ 2005 വരെ ഇയാള്‍ ജോലി ചെയ്തിരുന്ന രണ്ട് ആശുപത്രികളിലായി 16 പേരെ കൂടി വകവരുത്തിയതായി വ്യാഴാഴ്ച പോലീസ് വെളിപ്പെടുത്തുകയായിരുന്നു.

അഞ്ച് കേസുകള്‍ കൂടി പരിശോധിച്ചുവരികയാണെന്നും അവയിലും വിഷാശാസ്ത്ര പഠനം പൂര്‍ത്തിയായാലേ യഥാര്‍ത്ഥ മരണകാരണം വ്യക്തമാകൂവെന്നും അന്വേഷണ സംഘം പറയുന്നു. നീല്‍സിനെതിരായ പുതിയ കുറ്റപത്രം അടുത്ത വര്‍ഷം ആദ്യം നല്‍കാനാകുമെന്ന് പ്രോസിക്യുഷന്‍ വ്യക്തമാക്കി.

തീവ്രപരിചരണ വിഭാഗത്തില്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികളെ നോക്കി മുഷിഞ്ഞ നീല്‍സ് അവരില്‍ വിഷാംശമടങ്ങിയ മരുന്ന് കുത്തിവയ്ക്കുകയായിരുന്നു. ഇത് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കിയോ രക്തയോട്ടം തടഞ്ഞോ മരണത്തിലേക്ക് തള്ളിവിടുകയായിരുന്നു.

2005ല്‍ നീല്‍സ് ഒരു രോഗിയില്‍ മരുന്ന് കുത്തിവയ്ക്കുന്നത് മറ്റൊരു നഴ്‌സ് കണ്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഈ രോഗി രക്ഷപ്പെട്ടിരുന്നു. കൊലപാതക ശ്രമത്തിന് നീല്‍സിനെ 2008ല്‍ കോടതി കുറ്റക്കാരനായി കണ്ടെത്തുകയും ഏഴര വര്‍ഷത്തേക്ക് ജയില്‍ ശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തിരുന്നു. 

തന്റെ അമ്മയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് ഒരു യുവതി നീല്‍സിനെതിരെ പരാതി നല്‍കിയതോടെയാണ് വിശദമായ അന്വേഷണം നടന്നത്. നിരവധി രോഗികളെ നീല്‍സ് കൊന്നൊടുക്കിയതായി അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടു.

എന്നാല്‍ എത്ര പേരെ കൊന്നുവെന്ന് നീല്‍സിന് പോലും അറിയില്ലായിരുന്നു . നീല്‍സ് ഡ്യൂട്ടിയിലുണ്ടായിരുന്ന കാലത്ത് നടന്ന ഉയര്‍ന്ന നിരക്കിലുളള ദുരൂഹ മരണങ്ങളില്‍ നടപടിയെടുക്കാന്‍ വൈകിയതില്‍ ആശുപത്രിയിലെ ഉന്നതരും പ്രത്യേക വിചാരണ നേരിടുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സർക്കാർ ആശുപത്രികളിൽ അവശ്യ മരുന്നുകളുടെ തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കും; കൂട്ടായ ഇടപെടലിലൂടെ മരുന്നുകളുടെ ലഭ്യത സുഗമമാക്കും; നിർദേശം നൽകി മന്ത്രി കെ. മുരളീധരൻ  (7 minutes ago)

ഓപ്പറേഷന്‍ തൂഫാൻ; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും 12963 പേരെ അറസ്റ്റ് ചെയ്തു; സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 13 കേസുകൾ  (11 minutes ago)

ഇരുപത് വർഷത്തിനിടെ എൽഡിഎഫും യുഡിഎഫും മാറിമാറി അധികാരത്തിലിരുന്നിട്ടും ഗ്യാനേഷ് കുമാറിനെതിരെ നടപടിയെടുത്തില്ല; ആഞ്ഞടിച്ച് ബിജെപി നിയമസഭാ കക്ഷി നേതാവ് ബി.ബി. ഗോപകുമാർ  (24 minutes ago)

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി  (30 minutes ago)

യുവ സരംഭകനോട് തൃക്കണ്ണാപുരംസി പി എം കൗൺസിലർ അജിൻ പത്ത് ലക്ഷം രൂപയും വില്പനയ്ക്ക് അനുസരിച്ചുള്ള കമ്മിഷനും ചോദിച്ച സംഭവം; യു ഡി എഫും എൽ ഡി എഫും അഴിമതിക്കാരനായ സി പി എം കൗൺസിലറെ സംരക്ഷിക്കുന്നു; ആരോപണവുമ  (33 minutes ago)

സ്കൂൾ കായികമേളയ്ക്കായി നിർമ്മിച്ച പന്തൽ കാറ്റിൽ തകർന്നു വീണ സംഭവം; പൊതുവിൽ പാലിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളും നടപടിക്രമങ്ങളും ഉൾപ്പെടെ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കും; കായിക വകുപ്പ് അന്വേഷണം നടത്തുമെ  (44 minutes ago)

ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്; 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം ഇങ്ങനെ  (47 minutes ago)

സങ്കടക്കാഴ്ചയായി... കട്ടപ്പനയിൽ ബൈക്ക് നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം  (47 minutes ago)

ലണ്ടനിൽനിന്നു പുറപ്പെട്ട് ഒരു മണിക്കൂറിനുള്ളിൽ അയർലൻഡിനു മുകളിൽ വച്ച് 37,000 അടിയിൽനിന്ന് ഏകദേശം 9,000 അടിയിലേക്കു താഴ്ന്ന് വിമാനം; വിമാനത്തിൽ നിന്ന് കിട്ടിയ ആ അടിയന്തര സന്ദേശം; പിന്നാലെ ലാൻഡിങ്  (52 minutes ago)

മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത.. സംസ്ഥാനത്തെ തീരദേശമേഖലകളിൽ‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്....  (55 minutes ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം താരം ഹർമൻപ്രീത് കൗർ ക്യാപ്‌ടൻ സ്ഥാനമൊഴിഞ്ഞു...  (1 hour ago)

ഓഹരി വിപണിയില്‍ മുന്നേറ്റം.. ബിഎസ്ഇ സെന്‍സെക്‌സ് 300 ലധികം പോയിന്റ് മുന്നേറി, നിഫ്റ്റി 22,600 ന് മുകളിൽ  (1 hour ago)

വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിശോധന നടപടികളുമായി ബന്ധപ്പെട്ട വിവാദം... ഡൽഹിയിൽ ഇൻഡ്യ സഖ്യത്തിന്റെ പ്രതിഷേധം... .  (1 hour ago)

മണ്ഡല-മകരവിളക്ക് മഹോത്സവം... പുകയില ഉല്‍പന്നങ്ങള്‍ സൂക്ഷിക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും വില്‍പന നടത്തുന്നതും പൂര്‍ണമായി നിരോധിച്ചു  (2 hours ago)

അര്‍ജന്റൈന്‍ ജഴ്‌സിയില്‍ ലിയോണല്‍ മെസിക്ക് നാളെ അവസാന മത്സരം...  (2 hours ago)

Malayali Vartha Recommends