അമേരിക്കയിൽ വെടിവയ്പ്പ്; 17 കുട്ടികൾ കൊല്ലപ്പെട്ടു; 17 കുട്ടികൾക്കു പരിക്ക്; സ്കൂളിലെ വിദ്യാർഥിയായിരുന്ന പത്തൊൻപതുകാരനാണ് വെടിയുതിർത്തത്

അമേരിക്കയിലെ ഫ്ളോറിഡയിൽ സ്കൂളിൽ വെടിവയ്പ്പ്. സംഭവത്തിൽ 17 കുട്ടികൾ കൊല്ലപ്പെട്ടു. പാർക്ക്ലാൻഡിലെ സ്റ്റോണ്‍മാൻ ഡഗ്ലസ് ഹൈസ്കൂളിലാണ് ഇന്നലെ ഉച്ചകഴിഞ്ഞ് വെടിവയ്പുണ്ടായത്. 12 കുട്ടികൾ സ്കൂളിനുള്ളിൽതന്നെ കൊല്ലപ്പെടുകയായിരുന്നു. മൂന്നു പേർ സ്കൂളിനു പുറത്തും രണ്ടുപേർ ആശുപത്രിയിൽ വച്ചും മരിക്കുകയായിരുന്നു.
വെടിവയ്പിൽ 17 കുട്ടികൾക്കു പരിക്കേറ്റിട്ടുണ്ടെന്ന് ബ്രൊവാർഡ് കൗണ്ടി ഷെരിഫ് സ്കോട്ട് ഇസ്രയേൽ അറിയിച്ചു. ഈ സ്കൂളിലെത്തന്നെ വിദ്യാർഥിയായിരുന്ന നിക്കോളാസ് ക്രൂസ് എന്ന പത്തൊൻപതുകാരനാണ് വെടിയുതിർത്തതെന്നാണ് റിപ്പോർട്ട്. എആർ 15 റൈഫിൾ ഉപയോഗിച്ചാണ് ഇയാൾ വെടിവയ്പ്പ് നടത്തിയത്. സംഭവം നടന്ന് രണ്ടര മണിക്കൂറിനുശേഷം ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ആക്രമണ സ്വഭാവം കാരണം നിക്കോളാസിനെ സ്കൂളിൽനിന്നു പുറത്താക്കിയിരുന്നതായി റിപ്പോർട്ടുകൾ ഉണ്ട്.
https://www.facebook.com/Malayalivartha























