മദ്യപാനികൾക്കൊരു സന്തോഷവാർത്ത ! ; ഇനിമുതൽ ശീതളപാനീയ കമ്പനിയായ കൊക്കോ കോള മദ്യനിർമ്മാണ രംഗത്തേക്കും

ബഹുരാഷ്ട്ര ശീതളപാനീയ കമ്പനിയായ കൊക്കോ കോള മദ്യനിര്‍മ്മാണ രംഗത്തേക്ക് ചുവടു വയ്ക്കുന്നതായി റിപ്പോർട്ടുകൾ. 125 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് കൊക്കൊ കോള ലഹരി പാനീയ നിര്‍മ്മാണത്തിലേക്ക് തിരിയുന്നത്.
മൂന്നു മുതല്‍ എട്ടുശതമാനം വരെ ആല്‍ക്കഹോളുള്ള വീര്യം കുറഞ്ഞ മദ്യമാണ് നിര്‍മ്മിക്കുക. ജപ്പാനില്‍ പരീക്ഷണാര്‍ത്ഥം മദ്യം നിര്‍മ്മിക്കുകയാണെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
ജപ്പാനില്‍ നിലവിലുള്ള 'ചു ഹി' എന്നറിയപ്പെടുന്ന പാനീയത്തിന് സമാനമായാണ് കൊക്കോ കോളയുടെ ഉല്‍പന്നവും വിപണിയിലെത്തുകയെന്ന് കൊക്കോ കോള ജപ്പാന്‍ പ്രസിഡന്റ് ജോര്‍ജ് ഗര്‍ഡുനോ പറഞ്ഞു.
കോള പോലെതന്നെ ടിന്നിലാണ് പാനീയം പുറത്തിറക്കുന്നത്. മുന്തിരി, സ്ട്രോബറി, കിവി, പീച്ച് എന്നീ ഫ്ളേവറുകളിലാണ് പാനീയം വിപണിയിലെത്തുക. കൊക്കോ കോള ലഹരിപാനീയ രംഗത്തേക്കിറങ്ങുന്നത് ആദ്യമായാണെന്നും പതിവ് ഉത്പന്നങ്ങളില്‍നിന്ന് വ്യത്യസ്തമായി പുതിയ സാധ്യതകള്‍ കണ്ടെത്താനുള്ള ശ്രമമാണ് കമ്പനിയുടേതെന്നും ജോര്‍ജ് ഗര്‍ഡുനോ പറയുന്നു.
ജപ്പാനില്‍ തങ്ങളുടെ പുതിയ ഉത്പന്നത്തിന് മികച്ച മാര്‍ക്കറ്റ് ലഭിക്കുമെന്നുറപ്പാണ്. അതേസമയം, ഇത്തരമൊരു ഡ്രിങ്ക്സ് ലോകമെമ്പാടും പ്രചാരത്തിലാകുമോ എന്ന് പറയാന്‍ സാധ്യമല്ല. എന്നാല്‍, ജപ്പാനില്‍ ഇത്തരം ബോട്ടിലുകള്‍ക്ക് മികച്ച സ്വീകാര്യത ലഭിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
1886 ല്‍ സോഡയുമായി അമേരിക്കന്‍ വിപണിയിലെത്തിയ കൊക്ക കോള പിന്നീട് സോഫ്റ്റ് ഡ്രിങ്ക്സിലേക്ക് കടക്കുകയായിരുന്നു. ലോകമെങ്ങും വന്‍ വില്‍പനയുള്ള കൊക്ക കോളയുടെ നിര്‍മ്മാണ രഹസ്യം ഇപ്പോഴും രഹസ്യമാണ്.
https://www.facebook.com/Malayalivartha























