Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?


സങ്കടക്കാഴ്ചയായി... പയ്യാവൂർ പാറക്കടവിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു


ചർച്ചകൾക്കൊടുവിൽ.... രാജ്യ വ്യാപക ബാങ്ക് പണിമുടക്ക് പിൻവലിച്ചു... മൂന്ന് ദിവസത്തെ സമരം മാറ്റിവച്ചതായി ജീവനക്കാരുടെ സംഘടനകൾ, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം

പാചകവാതക ഇന്ധനമായി എഥനോള്‍ ഉപയോഗിക്കാനുള്ള പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍

20 JULY 2026 10:21 PM IST
മലയാളി വാര്‍ത്ത

പെട്രോളില്‍ എഥനോള്‍ മിശ്രിതം ഉപയോഗിക്കുന്നതിന് പുറമേ പാചകവാതകത്തിലും ഇവ പരീക്ഷിച്ചേക്കും. പാചകവാതക ഇന്ധനമായി എഥനോള്‍ ഉപയോഗിക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. വില കുത്തനെ കൂടുന്നുവെന്ന പ്രതിസന്ധിക്കും അതോടൊപ്പം കൂടുതല്‍ മലിനീകരണം നിയന്ത്രിച്ച് നിര്‍ത്തുക എന്ന ഉദ്ദേശവും ഇതിന് പിന്നിലുണ്ട്. രാജ്യത്ത് എഥനോളിനുള്ള സ്വീകാര്യത വര്‍ദ്ധിച്ച് വരുന്ന അടിസ്ഥാനത്തിലാണ് വ്യാവസായിക, ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് എല്‍പിജിക്ക് പകരക്കാരനായി എഥനോള്‍ മിശ്രിതം ചേര്‍ത്ത ഇന്ധനം പരീക്ഷിക്കാന്‍ ഒരുങ്ങുന്നത്.

ഇന്ത്യയില്‍ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന എഥനോള്‍ മിശ്രിതമുള്ള ഇന്ധനം വാഹനങ്ങള്‍ക്ക് ആവശ്യമുള്ളതില്‍ കൂടുതല്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് വമ്പന്‍ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. എഥനോള്‍ മിശ്രിതം കൃത്യമായ രീതിയില്‍ ഉപയോഗിച്ചെടുക്കാന്‍ കഴിഞ്ഞാല്‍ ഉയര്‍ന്ന വില നല്‍കി വിദേശത്ത് നിന്ന് വാങ്ങേണ്ടി വരുന്ന എല്‍പിജിക്ക് പകരക്കാരനാകും എന്നത് തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണം.

പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് രാജ്യത്തെ സാരമായി ബാധിച്ചുകൊണ്ട് രൂപപ്പെട്ട പ്രതിസന്ധിയാണ് ബദല്‍ മാര്‍ഗങ്ങള്‍ തേടാന്‍ ഇന്ത്യയെ പ്രേരിപ്പിച്ചത്. പാചകവാതകത്തിനായി ഇന്ത്യ വന്‍തോതില്‍ വിദേശത്തെ ആശ്രയിക്കുന്നത് കുറക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. കൂടാതെ, എല്‍.പി.ജിയെ അപേക്ഷിച്ച് മലിനീകരണം കുറവുള്ള ഇന്ധനമാണ് എഥനോള്‍. ഇത് പരിസ്ഥിതിക്ക് കൂടുതല്‍ ഗുണകരമാണെന്നതും അനുകൂല സാഹചര്യം തന്നെയാണ്. പക്ഷേ രാജ്യവ്യാപകമായി ഈ സംവിധാനം വിപുലീകരിക്കുകയെന്നത് പ്രധാന വെല്ലുവിളിയാണ്.

എന്നാല്‍ എഥനോള്‍ സംവിധാനം ഒരിക്കലും എല്‍പിജിക്ക് പൂര്‍ണമായി ഒരു പകരക്കാരനാകില്ലെന്നതാണ് മറ്റൊരു കാര്യം. അതേസമയം, അമിത ചെലവ് വരുന്ന എല്‍പിജിക്ക് പകരമായി ഇവ കൂടി അഡീഷണലായി ഉപയോഗിക്കുന്ന ഒരു സംവിധാനത്തേ പ്രോത്സാഹിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പ്രധാനമായും പദ്ധതി ലക്ഷ്യമിടുന്നത് എല്‍.പി.ജിയേക്കാള്‍ കുറഞ്ഞ നിരക്കില്‍ എഥനോള്‍ ലഭ്യമാക്കാന്‍ കഴിയുമെന്ന വിലയിരുത്തലിലാണ്. എന്നാല്‍, അന്തിമ വില നിശ്ചയിക്കുന്നത് ഉല്‍പ്പാദനച്ചെലവ്, ഗതാഗതച്ചെലവ്, സര്‍ക്കാര്‍ നികുതി എന്നിവയെ ആശ്രയിച്ചിരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചരിത്രത്തിൽ ആദ്യമായി ​ഗ്രീസ് ഫുട്ബോൾ ടീം മുൻ ലോക ചാംപ്യൻമാരായ ജർമനിയെ അട്ടിമറിച്ചു...  (24 minutes ago)

പതിനാറാം നിയമസഭയുടെ രണ്ടാം സമ്മേളനം ഒക്ടോബർ 12 മുതൽ 29 വരെ  (32 minutes ago)

സർക്കാർ ആശുപത്രിയിൽ ജനിക്കുന്ന ഓരോ കുഞ്ഞിനും സ്വർണമോതിരം നൽകും.... ‘തായ് മാമൻ തങ്ക മോതിരം തിട്ട’ ത്തിന്റെ ഔപചാരിക ഉദ്ഘാടനം തിങ്കളാഴ്ച മുഖ്യമന്ത്രി ജോസഫ് വിജയ് നിർവഹിക്കും...  (51 minutes ago)

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ക്വാർട്ടർ ഫൈനലിന് ഇന്ത്യ ഇന്നിറങ്ങും... അഫ്ഗാനിസ്താനെതിരേയാണ് മത്സരം  (1 hour ago)

ഏഷ്യൻ ഗെയിംസ് പുരുഷ ഹൈ ജംപിൽ ഇന്ത്യക്ക് വെള്ളി....  (1 hour ago)

ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...  (1 hour ago)

  മുഖ്യമന്ത്രി വിഡി സതീശനു ചുറ്റുമുള്ള തിരക്ക് നിയന്ത്രിക്കാനും സുരക്ഷ കൂട്ടാനുമൊരുങ്ങി പൊ‌ലീസ്...  (1 hour ago)

  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർ  (2 hours ago)

പണമിടപാടുകളിൽ അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

സങ്കടക്കാഴ്ചയായി... പയ്യാവൂർ പാറക്കടവിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു  (2 hours ago)

ചർച്ചകൾക്കൊടുവിൽ.... രാജ്യ വ്യാപക ബാങ്ക് പണിമുടക്ക് പിൻവലിച്ചു... മൂന്ന് ദിവസത്തെ സമരം മാറ്റിവച്ചതായി ജീവനക്കാരുടെ സംഘടനകൾ, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം  (2 hours ago)

കോഹ്‌ലിക്കും ​ഗില്ലിനും സെഞ്ചുറി.... വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ വമ്പന്‍ വിജയം.... ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 15,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും ക  (3 hours ago)

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (11 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (11 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (11 hours ago)

Malayali Vartha Recommends