യുക്രെയിനില്‍ ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം

യുക്രെയിനില്‍ ചരക്ക് കപ്പലിന് നേരെ റഷ്യ നടത്തിയ ആക്രമണത്തില്‍ പത്ത് നാവികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ മലയാളിയാണ്. കാസര്‍കോട് വെള്ളരിക്കുണ്ട് എ.കെ.ജി നഗര്‍ സ്വദേശി അഖില്‍ ജോയന്‍ (2) ആണ് കൊല്ലപ്പെട്ടത്.
യുക്രെയിനിലെ ഒഡേസ തീരത്ത് ഗോള്‍ഡന്‍ ലിയോ എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. ഇന്ത്യയിലും സിറിയയിലും നിന്നുള്ള ജീവനക്കാരാണ് കപ്പലില്‍ ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്. ഭക്ഷ്യധാന്യങ്ങളുമായി പോയ കപ്പലായിരുന്നു ആക്രമിക്കപ്പെട്ടത്. എട്ടുപേരെ രക്ഷപ്പെടുത്തിയതായി യുക്രെയിന്‍ നാവികസേന അറിയിച്ചു. ആകെ 18 പേര്‍ കപ്പലിലുണ്ടായിരുന്നു. ജൂലായ് 20ന് ശേഷം കരിങ്കടലില്‍ 7 കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്.
https://www.facebook.com/Malayalivartha


























