ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ അറസ്റ്റിലായ പ്രതിയെ വിട്ടയച്ച് കോടതി

കണ്ണൂര്‍ ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ അറസ്റ്റിലായ മുഖ്യപ്രതി ഡോ. എം.കെ. റാമിനെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ വിട്ടയച്ച് കോടതി. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് റാമിനെ അറസ്റ്റ് ചെയ്തതെന്ന് ചൂണ്ടിക്കാട്ടി തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് റാമിനെ വിട്ടയച്ചത്. എന്നാല്‍ കോടതി വിട്ടയച്ചതിന് പിന്നാലെ റാമിനെ വീണ്ടും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കോടതി വളപ്പില്‍ നിന്ന് ബലം പ്രയോഗിച്ചാണ് ക്രൈംബ്രാഞ്ച് റാമിനെ കസ്റ്റഡിയില്‍ എടുത്തത്. ക്രൈംബ്രാഞ്ച് നടപടി നിയമവിരുദ്ധമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു.
നിതിന്‍ രാജ് ജീവനൊടുക്കി മൂന്നുമാസം പിന്നിടുമ്പോഴാണ് കേസിലെ പ്രധാന പ്രതിയായ ഡോ.എം.കെ. റാമിനെ കര്‍ണാടകയില്‍ നിന്ന് ക്രൈംബ്രാഞ്ച് ഇന്നലെ രാത്രി അറസ്റ്റ്‌ചെയ്തത്. നിതിന്‍ രാജിനെ മാനസികമായി ബുദ്ധിമുട്ടിച്ചില്ലെന്ന് റാം അന്വേഷണ സംഘത്തിന് മൊഴി നല്‍കി. വകുപ്പ് മേധാവി എന്ന നിലയില്‍ മാര്‍ക്ക് കുറഞ്ഞ കുട്ടികളെ ശാസിച്ചിട്ടുണ്ടെന്നും ആരെയും ജാതീയമായി അധിക്ഷേപിച്ചിട്ടില്ലെന്നും റാം അന്വേഷണ സംഘത്തോട് പറഞ്ഞു.
താടിവച്ച് രൂപം മാറിയ റാം സ്വന്തം നാടായ ആന്ധ്രപ്രദേശിലെ ചിറ്റൂരിലും ഗുണ്ടൂരിലും മാറിമാറി ഒളിവില്‍ കഴിയുകയായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പാണ് കുടകിലേക്ക് കടന്നത്. മൊബൈല്‍ ഫോണ്‍ ഇുയോഗിക്കാതെ രണ്ട് സഹായികള്‍ക്കൊപ്പമായിരുന്നു ഒളിവ് ജീവിതം.
https://www.facebook.com/Malayalivartha
























