കോട്ടയം കൂരോപ്പടയിൽ വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ഒരു കുടുംബത്തിലെ നാലു പേരിൽ രണ്ടു പേർ മരിച്ചു...

കോട്ടയം കൂരോപ്പടയിൽ വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ഒരു കുടുംബത്തിലെ നാലു പേരിൽ രണ്ടു പേർ ചികിത്സയിലിരിക്കെ മരിച്ചു. മറ്റപ്പള്ളി ചിറപ്പുറത്ത് ജോസ്‌ന തോമസ്(43), മകൾ മരിയ തെരേസ തോമസ്(17) എന്നിവരാണ് മരിച്ചത്.
ജോസ്‌നയുടെ ഭർത്താവും മകനും ചികിത്സയിലാണ്. മരിയ തെരേസ മറ്റക്കര എൻഎസ്എസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഏഴിനാണ് വിഷം കഴിച്ച് വീട്ടിൽ അവശനിലയിൽ ഇവരെ കണ്ടെത്തിയത്. ഇവരെ നാട്ടുകാരുടെ സഹായത്തോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സമീപത്ത് നിന്ന് കളനാശിനിയുടെ കുപ്പി കണ്ടെത്തി. തിങ്കളാഴ്ച ഉച്ചമുതൽ സഹോദരിയെ ബന്ധപ്പെടാനായി ശ്രമിച്ചിട്ടും കിട്ടാതെ വന്നതോടെ വൈകുന്നേരം ജോസ്‌നയുടെ സഹോദരൻ വീട്ടിൽ എത്തിയപ്പോഴാണ് ഇവരെ അവശനിലയിൽ കണ്ടത്. ഇരുവരുടെയും സംസ്‌കാരം പിന്നീട് ചേപ്പുംപാറ മർത്ത് മറിയം ദേവാലയത്തിൽ നടത്തും.
"
https://www.facebook.com/Malayalivartha


























