ഇന്‍സ്റ്റാഗ്രാമ് ചിത്രങ്ങള്‍ക്കായി യുവതിയുടെ അതിരുവിട്ട ആഡംബരജീവിതം ! ; ഇരുപത്തിയാറുകാരി വിളിച്ചു വരുത്തിയത് വൻവിനാശം

സാമൂഹ്യമാധ്യമങ്ങളിൽ പ്രശസ്തി നേടാനായി ഒട്ടനവധി താരങ്ങൾ പണം മുടക്കി തന്നെ സഹായികളെ വച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ മനോഹരമായ ചിത്രങ്ങള്‍ക്കായി അവര്‍ വിലകൂടിയ ബ്രാന്റഡ് വസ്ത്രങ്ങളും സൗന്ദര്യ വര്‍ധക ഉത്പന്നങ്ങളും വാങ്ങുകയും ലോകം ചുറ്റിയുള്ള യാത്രകളും മറ്റും നടത്തുകയും ചെയ്യുന്നു. അതിൽ ചിലർ വിജയിക്കുന്നു ചിലർ സാമ്പത്തികമായി തകരുന്നു.
ന്യൂയോര്‍ക്കുകാരിയായ ലിസെറ്റ് കാല്‍വെറോയുടെ കഥയും ഏതാണ്ട് ഇത് പോലെക്കെ തന്നെയാണ്. ഇന്‍സ്റ്റാഗ്രാമില്‍ താരമാകാനുള്ള പെടാപ്പാട് ഈ ഇരുപത്തിയാറുകാരിയെ കൊണ്ടെത്തിച്ചത് വൻ സാമ്പത്തിക നഷ്ടത്തിലേക്കാണെന്നു മാത്രം.
ഇന്‍സ്റ്റാഗ്രാമിലെ ചിത്രങ്ങള്‍ക്ക് വേണ്ടി പുറത്തു നിന്നാണ് ഇവർ സ്ഥിരം ഭക്ഷണം കഴിച്ചിരുന്നത്. അതും ആഢംബര ഹോട്ടലുകളില്‍ നിന്നു മാത്രം. അതുപോലെതന്നെയാണ് താമസവും, നഗരത്തിലെ മനോഹരമായ ഇടങ്ങളിലാണ് അവര്‍ ഏറെ സമയവും ചിലവഴിക്കുക. മികച്ച ഇന്‍സ്റ്റാഗ്രാം ചിത്രങ്ങള്‍ക്കു വേണ്ടിയായിരുന്നു വിലകൂടിയ വസ്ത്രങ്ങള്‍ വാങ്ങിയിരുന്നതെന്നും കാൽവെറോ തന്നെ പറയുന്നു.
ദിവസംതോറുമുള്ള ഓരോ ഷോപ്പിങ്ങിനും മറ്റുമായി ചെലവക്കുന്നത് 200 ഡോളറിലധികം (അതായത് ഇന്ത്യൻ രൂപ 14000). മാസത്തിലൊരിക്കല്‍ ഡിസൈനര്‍ ബാഗുകള്‍ക്കും മറ്റ് ഉല്‍പ്പന്നങ്ങള്‍ക്കുമായി 1000 ഡോളറിലധികം ചെലവാക്കി. അതോടൊപ്പം തന്നെ യാത്രാചെലവുകളും പെരുകാൻ തുടങ്ങി.
2016 ല്‍ കാല്‍വെറോ നടത്തിയ യാത്രകളില്‍ ഭൂരിഭാഗവും ഇന്‍സ്റ്റാഗ്രാമ് ചിത്രങ്ങൾക്കു വേണ്ടി മാത്രമുള്ളതായിരുന്നു. കടബാധ്യത നേരിടാന്‍ അവര്‍ നന്നേ പ്രയാസപ്പെട്ടിരുന്നു. ഒപ്പം ഇന്‍സ്റ്റാഗ്രാമ് ചിത്രങ്ങൾക്ക് വേണ്ടിയുള്ള ചിലവുകളും വര്‍ധിക്കാന്‍ തുടങ്ങി. ഇതോടെ ഒരു മാറ്റം അനിവാര്യമാണെന്ന് കാൽവെറോയ്ക്ക് തോന്നി.
ഇപ്പോള്‍ കാല്‍വെറോ ആ കടബാധ്യയെല്ലാം മറികടന്നു കഴിഞ്ഞു. അതിനായി സോഷ്യല്‍ മീഡിയയില്‍നിന്നും തീർത്തും അകലം പാലിച്ചിരിക്കുകയാണ് കാല്‍വെറോ. ഒപ്പം വരുമാനവും കൃത്യമായി ഉപയോഗിക്കുന്നു. തന്റെ പഴയ ജീവിതത്തെ കുറിച്ചുള്ള ബോധ്യം ഇന്ന് കാല്‍വേറൊയ്ക്കുണ്ട്. സോഷ്യല്‍ മീഡിയയില്‍ അഭിനിവേശം പൂണ്ട് അതിരുവിടുന്ന യുവത്വത്തിന് ഉത്തമ മാതൃകയാണ് കാല്‍വെറോയുടെ അടഞ്ഞ അധ്യായം.



https://www.facebook.com/Malayalivartha























