കാബൂളിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ ഒമ്പതു പേര്‍ കൊല്ലപ്പെട്ടു

കാബൂളില്‍ ഹസാര വിഭാഗക്കാരായ ഷിയാകള്‍ താമസിക്കുന്ന മേഖലയില്‍ ഇന്നലെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ കുറഞ്ഞത് ഒമ്പതു പേര്‍ കൊല്ലപ്പെട്ടു. രണ്ടു പോലീസുകാരും ഏഴു സിവിലിയന്മാരുമാണു കൊല്ലപ്പെട്ടതെന്ന് അധികൃതര്‍ പറഞ്ഞു.18 പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്.ഹസാര വംശീയ നേതാവ് അബ്ദുള്‍ അലി മസറിയുടെ 23ാം ചരമവാര്‍ഷികത്തിന് എത്തിച്ചേര്‍ന്നവരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. താലിബാനാണ് ആക്രമണത്തിനു പിന്നിലെന്നു സംശയിക്കുന്നു.
ചീഫ് എക്‌സിക്യൂട്ടീവ് അബ്ദുള്ള അബ്ദുള്ള, അദ്ദേഹത്തിന്റെ ഡെപ്യൂട്ടിയും മുതിര്‍ന്ന ഹസാര വിഭാഗക്കാരനുമായ മുഹമ്മദ് മുഹാക്വിക് തുടങ്ങിയവര്‍ ചരമവാര്‍ഷികാചരണച്ചടങ്ങിനെത്തിയിരുന്നു. സുന്നി വിഭാഗക്കാരായ താലിബാന്‍കാര്‍ ഇതിനുമുന്പു പലതവണയും ഷിയാ വിഭാഗക്കാരായ ഹസാരകള്‍ക്കെതിരേ ആക്രമണം നടത്തിയിട്ടുണ്ട്.
കാബൂളില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ നടക്കുന്ന മൂന്നാമത്തെ ചാവേര്‍ ആക്രമണമാണിത്.
https://www.facebook.com/Malayalivartha























