തീവ്രവാദ ഭീഷണി ഒഴിവാക്കിയാല്‍ പാകിസ്ഥാനുമായി ചര്‍ച്ചയാവാമെന്ന് മോഡി

തീവ്രവാദ ഭീഷണി ഒഴിവാക്കി ചര്‍ച്ചയ്‌ക്കുളള അനൂകൂലസാഹചര്യം സൃഷ്‌ടിക്കുമെങ്കില്‍ പാകിസ്ഥാനുമായി ചര്‍ച്ചയ്‌ക്കു തയ്യാറാണെന്ന് പ്രധാനമന്ത്രി മോഡി അഭിപ്രായപ്പെട്ടു. 193 അംഗ യൂ.എന്‍.ജനറല്‍ അസംബ്ലിയെ ആദ്യമായി അഭിസംബോധന ചെയ്‌ത് സംസാരിക്കവെയാണ് മോഡി ഇക്കാര്യം പറഞ്ഞത്.
യു.എന്‍.ജനറല്‍ അസംബ്ലിയില്‍ വെളളിയാഴ്‌ച പ്രസംഗിച്ച പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ് കാശ്‌മീരില്‍ ജനഹിതപരിശോധന നടത്തണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഉഭയ കക്ഷി പ്രശ്‌നങ്ങള്‍ യു.എന്നില്‍ ഉന്നയിക്കുന്നത് ഇരു രാജ്യങ്ങളും തമ്മിലുളള പ്രശ്‌നപരിഹാരത്തിന് പ്രയോജനകരമാകില്ലെന്ന് മോഡി വ്യക്തമാക്കി. പാകിസ്ഥാന്‍ ഉള്‍പ്പെടെയുളള തങ്ങളുടെ എല്ലാ അയല്‍രാജ്യങ്ങളുമായുളള സൗഹൃദവും സഹകരണവും വര്‍ദ്ധിപ്പിക്കുന്നതിന് തന്റെ ഗവണ്‍മെന്റ് ഉയര്‍ന്ന പരിഗണനയാണ് നല്‍കുന്നതെന്ന് മോഡി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























