ഇന്ത്യയുടെ അയൽ രാജ്യങ്ങൾക്ക് വായ്പ നൽകി ചൈന ദുരുപയോഗം ചെയ്തേക്കാം; മുന്നറിയിപ്പുമായി യു.എസ്

ചൈന ഇപ്പോൾ പാക്കിസ്ഥാനും ശ്രീലങ്കയ്ക്കും വാരിക്കോരി വായ്പ നൽകുകയാണ്. പക്ഷെ എവിടെയോ എന്തോ ചീഞ്ഞു നാറുന്നില്ലേ? ഇന്ത്യയുടെ അയൽ രാജ്യങ്ങളായ പാക്കിസ്ഥാനും ശ്രീലങ്കയ്ക്കും നേപ്പാളിനും ചൈന പണം കടം നൽകി അവരെ ഉപയോഗപ്പെടുത്തിയേക്കാമെന്ന് ആശങ്ക പങ്കിട്ട് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് അസിസ്റ്റന്റ് സെക്രട്ടറി ഡോണൾഡ് ലു. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ഇന്ത്യാ സന്ദർശനത്തിനു മുന്നോടിയായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ദക്ഷിണേഷ്യയുടെയും മധ്യേഷ്യയുടെയും കാര്യങ്ങൾ നോക്കുന്ന ലൂ. ഇന്ത്യയുടെ അയൽ രാജ്യങ്ങളായ പാക്കിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ എന്നീ രാജ്യങ്ങൾക്ക് പണം കടം നൽകുന്നത് വഴി അവരെ ദുരുപയോഗം ചെയ്‌തേക്കുമെന്ന ആശങ്ക നിലനിൽക്കുന്നതായി യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് സെക്രട്ടറി ഡൊണൾഡ് ലൂ പറഞ്ഞു. മാർച്ച് ഒന്നു മുതൽ മൂന്നു വരെ നീണ്ടുനിൽക്കുന്ന യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ഇന്ത്യാ സന്ദർശനത്തിനു മുന്നോടിയായി മാധ്യമങ്ങളെ കാണുകയായിരുന്നു ലൂ.
മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി മാർച്ച് ഒന്നു മുതൽ മൂന്നു വരെയാണ് ബ്ലിങ്കൻ ഇന്ത്യയിൽ എത്തുക. ‘‘ഞങ്ങൾ ഇന്ത്യയുമായി സംസാരിക്കുന്നുണ്ട്. മേഖലയിലെ മറ്റു രാജ്യങ്ങളുമായും സംസാരിക്കുന്നു. അവർക്ക് തീരുമാനങ്ങളെടുക്കാൻ എല്ലാ പിന്തുണയും നൽകും’’ – ലു കൂട്ടിച്ചേർത്തു. ചൈനീസ് വിഷയത്തിൽ ഇന്ത്യയും യുഎസ് ഗൗരമേറിയ ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും ലു പറഞ്ഞു. ‘‘ചാര ബലൂൺ കണ്ടെത്തുന്നതിനു മുൻപായിരുന്നു ആ ചർച്ചകൾ. ഇനിയും അത്തരം ചർച്ചകൾ മുന്നോട്ടുപോകുമെന്നാണ് പ്രതീക്ഷ’’ – ലൂ വ്യക്തമാക്കി.
റഷ്യയുടെ കാര്യത്തിൽ ഇന്ത്യ യുദ്ധം എന്ന പ്രയോഗം ഒഴിവാക്കുകയാണെന്ന ആരോപണങ്ങളോടും ലൂ ശക്തമായി പ്രതികരിച്ചു. ‘‘എല്ലായ്പ്പോഴും ഇന്ത്യ ‘യുദ്ധം’ എന്ന വാക്ക് ഉപയോഗിക്കാറുണ്ട്. ഓഗസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ഇതു യുദ്ധത്തിന്റെ കാലഘട്ടമല്ലെ’ന്നു പറഞ്ഞത് നിങ്ങൾ കേട്ടതാണ്. സെപ്റ്റംബറിൽ യുഎന്നിൽ വച്ച് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ പറഞ്ഞിരുന്നു, ഈ യുദ്ധം നയതന്ത്ര മാർഗങ്ങളിലൂടെ പരിഹരിക്കപ്പെടണമെന്ന്’’ – അദ്ദേഹം പറഞ്ഞു.
അതേ സമയം, ക്വാഡ് ഒരു സൈനിക സഖ്യമല്ലെന്നും ലു ചോദ്യത്തിനു മറുപടിയായി പറഞ്ഞു. ‘‘ഒരു രാജ്യത്തിനോ ഒരു സംഘം രാജ്യങ്ങൾക്കോ എതിരായ സംഘടനയല്ല ക്വാഡ്. ഇന്തോ – പസിഫിക് മേഖലയെ പ്രശ്നരഹിതമായി കൊണ്ടുപോകാനുള്ള നടപടികൾ സ്വീകരിക്കുകയാണ് ക്വാഡിന്റെ ലക്ഷ്യം’’ ലൂ കൂട്ടിച്ചേർത്തു. അതിനിടെ, ഇന്നലെ 700 ദശലക്ഷം യുഎസ് ഡോളറിന്റെ വായ്പ ചൈന ഡവലപ്മെന്റ് ബാങ്ക് അനുവദിച്ചതായി പാക്ക് ധനമന്ത്രി ഇസ്ഹാഖ് ധർ അറിയിച്ചിരുന്നു.
ഇന്ത്യ ഉൾപ്പെടെ മേഖലയിലെ മറ്റു രാജ്യങ്ങളുമായി ചർച്ച നടത്തുമെന്നും ചൈന പോലെയുള്ള ബാഹ്യശക്തികളുടെ പ്രേരണയില്ലാതെ സ്വന്തമായി തീരുമാനങ്ങളെടുക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി അവരോടു സംസാരിക്കുമെന്നും ലൂ പറഞ്ഞു. ചൈനയെ സംബന്ധിച്ച് ഇന്ത്യയുമായി യു.എസ് തന്ത്രപ്രധാനമായ ചർച്ചകൾ നടത്തിയെന്നും ലൂ കൂട്ടിച്ചേർത്തു. ചൈനീസ് ചാരബലൂൺ വിവാദങ്ങൾക്കു മുമ്പ് നടത്തിയ അത്തരം ചർച്ചകൾ ഇനിയും തുടരുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചൈന ഡെവലപ്പ്‌മെന്റ് ബാങ്കിൽ നിന്നും 700 മില്യൺ യു.എസ്. ഡോളറിന്റെ വായ്പ അനുവദിച്ചതായി പാക് ധനകാര്യമന്ത്രി ഇഷാഖ് ധർ അറിയിച്ചിരുന്നു. ഈ പശ്ചാലത്തിലാണ് യു.എസ്. സ്റ്റേറ്റ് അസിസ്റ്ററ്റന്റ് സെക്രട്ടറിയുടെ പ്രതികരണം.
കഴിഞ്ഞ ഓഗസ്റ്റിൽ യു.എസ്. ജനപ്രതിനിധി സഭയുടെ സ്പീക്കർ നാൻസി പെലോസിയുടെ തായ്വാൻ സന്ദർശനത്തിന് പിന്നാലെ ദ്വീപിന് ചുറ്റും ചരിത്രത്തിലെ ഏറ്റവും വലിയ സൈനികാഭ്യാസത്തിന് ചൈന തുടക്കമിട്ടതാണ്. തായ്വാൻ എന്ന ചെറു വ്യവസായ രാജ്യത്തെ അക്ഷരാർത്ഥത്തിൽ ശ്വാസം മുട്ടിക്കും വിധമായിരുന്നു ചൈനയുടെ നീക്കം. കമ്പനികൾ കപ്പലുകൾ വഴിതിരിച്ചു വിട്ടു..ചൈനീസ് ഹാക്കർമാർ തായ്വാന്റെ പ്രതിരോധ വെബ്സൈറ്റുകളും വ്യാപാര സൈറ്റുകളും ആക്രമിച്ചു തകർത്തു..തായ്വാനെ മറയാക്കി രാജ്യത്തിന്റെ പരമാധികാരത്തിലേക്ക് കടന്നുകയറിയവർക്ക് ശിക്ഷ നൽകുമെന്നാണ് ചൈന വ്യക്തമാക്കുന്നത്. നാൻസി പെലോസിയുടെ സന്ദർശനത്തിൽ പ്രകോപിതരായ ചൈന സൈനിക അഭ്യാസം പ്രഖ്യാപിച്ചത്.
ഇപ്പോൾ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ഇന്ത്യാ സന്ദർശനത്തിനു മുൻപാണ് ചൈന അയൽ രാജ്യങ്ങൾക്ക് വയ്‌പ്പ്പ സഹായം വാരിക്കോരി നൽകുന്നത് .ഇന്ത്യയും ജപ്പാനും ഉൾപ്പെടെ നിരവധി രാജ്യങ്ങളെ ലക്ഷ്യമിട്ട് ചൈന ചാര ബലൂണുകൾ പറത്തിവിട്ടതായി റിപ്പോർട്ട് പുറത്തുബ്‌വന്ന സാഹചര്യത്തിൽ ഇത് നിർണായകമാണ് . വടക്കേ അമേരിക്കൻ ആകാശത്ത് കണ്ടെത്തിയ ഭീമൻ ചാര ബലൂൺ അമേരിക്ക തകർത്തതിന് പിന്നാലെയാണ് ഈ വിവരം പുറത്തുവരുന്നത്. ജപ്പാൻ, ഇന്ത്യ, വിയറ്റ്‌നാം, തായ്വാൻ, ഫിലിപ്പീൻസ് എന്നിവയുൾപ്പെടെ ചൈനയ്ക്ക് ഉയർന്നുവരുന്ന തന്ത്രപരമായ താൽപ്പര്യമുള്ള രാജ്യങ്ങളിലെ സൈനികവിവരങ്ങളെയും മേഖലകളെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനാണ് ചാര ബലൂണുകളെ ഉപയോഗിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.അന്താരാരഷ്ട്ര മാദ്ധ്യമമാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്.
ചാര പ്രവർത്തനത്തിനായി ചൈനയുടെ തെക്കൻ തീരത്തെ ഹൈനാൻ പ്രവശ്യയ്ക്ക് പുറത്ത് വർഷങ്ങളായി നീക്കങ്ങൾ നടത്തുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. അജ്ഞാതരായ പ്രതിരോധ,രഹസ്യാന്വേഷണ ഉദ്യോഗസ്ഥ സംഘം നടത്തിയ അന്വേഷണത്തിലാണ് ഈ വിവരം കണ്ടെത്തിയത്. ചാര പ്രവർത്തനത്തിനായി ചൈന ഉപയോഗിക്കുന്ന ബലൂണുകൾ മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തെ ലംഘിക്കുന്നതാണെന്ന് പ്രതിരോധ ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നു.
കഴിഞ്ഞ ദിവസം കണ്ടെത്തിയ ബലൂണിന് പുറമേ സമീപ വർഷങ്ങളിൽ കുറഞ്ഞത് നാല് ബലൂണുകളെങ്കിലും ഹവായ്, ഫ്‌ലോറിഡ, ടെക്സസ്, ഗുവാം എന്നിവിടങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോൾ ഇന്ത്യയുടെ അയൽരാജ്യങ്ങളായ പാകിസ്താനും ശ്രീലങ്കയ്ക്കും, ചൈന വായ്പ നൽകുന്നതിൽ അമേരിക്ക ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്ഇന്ത്യയുടെ
അയൽപക്കത്തുള്ള രാജ്യങ്ങൾക്ക് ചൈന വായ്പകൾ അനുവദിക്കുന്നതിലൂടെ ആ രാജ്യങ്ങളെ ദുരുപയോഗം ചെയ്‌തേക്കാമെന്ന് ആശങ്കയുണ്ട്. അതിനാൽ സ്വന്തമായി തീരുമാനമെടുക്കാൻ ഈ രാജ്യങ്ങളെ എങ്ങനെ സഹായിക്കും എന്നതിനെക്കുറിച്ച് ഇന്ത്യയുമായി ചർച്ചകൾ നടത്തിവരികയാണ്. ചൈന ഉൾപ്പെടെയുള്ള ബാഹ്യ ശക്തികളുടെ നിർബന്ധിത തീരുമാനങ്ങളിൽ അകപ്പെടാതെ അവരെ രക്ഷിക്കാനാണ് നീക്കമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് സെക്രട്ടറി ഡൊണാൾഡ് ലൂ പറയുന്നത്.
ചൈനീസ് ചാരബലൂണുകൾ കണ്ടെത്തുന്നതിന് തൊട്ട് മുൻപ് ചൈനയുമായി സംഭാഷണം നടത്തിയിരുന്നതായും അത് തുടരുമെനന്നും ലൂ വ്യക്തമാക്കി. അതിശക്തമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്താന് 700 മില്യൺ ഡോളർ വായ്പ നൽകാൻ ചൈന സമ്മതിച്ചതിന് പിന്നാലെ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് യുഎസ് രംഗത്തെത്തിയത്. ചൈനയ്ക്കും ചൈനീസ് വാണിജ്യ ബാങ്കുകൾക്കും പാകിസ്താൻ ഇതിനോടകം 30 ബില്യൺ ഡോളറിന് മുകളിൽ വായ്പ തിരിച്ചടയ്ക്കാനുണ്ട്. കോവിഡിന് ശേഷം ചൈനയുടെ ധനസ്ഥിതി തന്നെയും പരുങ്ങലിലാണ്. അപ്പോഴാണ് വാരിക്കോരി വായ്‌പ സഹായം നൽകുന്നത്. ഇതിലുള്ള ദുരൂഹതയാണ് ഇനി പുറത്തുവരേണ്ടത്.
https://www.facebook.com/Malayalivartha