ഇൻസ്റ്റാഗ്രാമിലൂടെ പ്രണയിച്ച 18കാരിയെ നേരിൽ കണ്ടതോടെ അലറിക്കരഞ്ഞ് 22കാരൻ: തനിയ്ക്ക് പുതിയ ജീവിതം നൽകണമെന്ന് പറഞ്ഞ് എത്തിയത് നാല് മക്കളുള്ള അമ്പതുകാരി:- കാമുകൻ കരച്ചിൽ തുടർന്നതോടെ പോലീസിന്റെ സഹായം തേടി കുടുംബം: ചെറുപ്പക്കാരനെ വിട്ട് പോകില്ലെന്ന് ബഹളമുണ്ടാക്കി വീട്ടമ്മ.... നാടകീയ രംഗങ്ങൾ

മൊബൈലിലേയ്ക്ക് എത്തിയ ഫോട്ടോയിലൂടെ മാത്രം കണ്ട കാമുകിയെ നേരിട്ട് കണ്ടതോടെ ഞെട്ടിത്തരിച്ച് കാമുകൻ, പിന്നാലെ കൂടെ ജീവിക്കാനാണ് വീടുവിട്ടിറങ്ങിയത് എന്നറിഞ്ഞതോടെ കരച്ചിലും. മലപ്പുറം ജില്ലയിലെ കാളികാവിലാണ് സംഭവം. ഇൻസ്റ്റഗ്രാമിലാണ് കാളികാവ് സ്വദേശിയായ 22 കാരൻ യുവതിയുമായി പ്രണയത്തിലാകുന്നത്. പ്രണയിനിക്ക് 18 വയസ്സ് മാത്രമേ പ്രായമൂള്ളൂവെന്നാണ് യുവാവ് കരുതിയത്. താൻ 18കാരിയാണെന്ന് യുവതിയും ഇയാളെ വിശ്വസിപ്പിച്ചു. ബന്ധം വളർന്നതോടെ യുവാവ് തന്റെ വിലാസവും കാമുകിക്ക് നൽകി.
വിലാസം കിട്ടിയതോടെ യുവാവിനെ തേടി കോഴിക്കോട് സ്വദേശിനിയായ കാമുകി വീട്ടിലെത്തി. യഥാർഥ കാമുകിക്ക് അമ്മയുടെ പ്രായവും മറ്റു നാല് മക്കളുമുണ്ടെന്ന് അറിഞ്ഞതോടെ യുവാവ് കരച്ചിലായി. ഇവരെ വീട്ടിൽനിന്ന് ഇറക്കിവിടാൻ യുവാവും കുടുംബവും ഏറെ ശ്രമിച്ചെങ്കിലും നടന്നില്ല. സ്വന്തം വീട്ടിലേക്ക് പോകില്ലെന്നും ഒന്നിച്ചു ജീവിതം തുടരാനാണ് വന്നതെന്നായിരുന്നു യുവതിയുടെ നിലപാട്. കാമുകൻ കരച്ചിൽ തുടർന്നതോടെ ഒടുവിൽ പൊലീസിന്റെ സഹായംതേടി.
ഇതേസമയം, സ്ത്രീയെ കാണാനില്ലെന്നു കാണിച്ച് ബന്ധുക്കൾ കോഴിക്കോട് പൊലീസിൽ പരാതിപ്പെട്ടിരുന്നു. വിവരം ലഭിച്ച് കോഴിക്കോട്ടുനിന്ന് ബന്ധുക്കൾ കാളികാവിലെത്തി. കാമുകൻ വീട്ടമ്മയെ ഇറക്കിക്കൊണ്ടു വന്നതാണെന്നായിരുന്നു ബന്ധുക്കളുടെ ധാരണ. കാമുകനെ കൈകാര്യംചെയ്യാനുള്ള ആസൂത്രണവുമായാണ് ഇവർ വന്നത്. പൊലീസ് സ്റ്റേഷനിൽനിന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇറങ്ങിയ കാമുകനെ ബന്ധുക്കൾ ഇടവഴിയിലൂടെ കുടുംബ വീട്ടിലേക്കു മാറ്റി രക്ഷിച്ചെടുത്തു. കാമുകിയെ ബന്ധുക്കൾ കോഴിക്കോട്ടേക്ക് കൊണ്ടുപോയി.
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ കാമുകിയെ നീണ്ട കാത്തിരിപ്പിനുശേഷം നേരിട്ടു കണ്ടപ്പോള്‍ ആണ് യുവാവ് ചതി മനസിലാക്കിയത്. ചാറ്റ് ചെയ്ത സമയം 17 വയസെന്നു പറഞ്ഞ സ്ത്രീ നേരിട്ട് വന്നപ്പോള്‍ ആണ് അവര്‍ക്ക് അമ്പത്തിനോട് അടുത്ത് വയസ് ഉണ്ട് എന്ന് യുവാവിന് മനസിലായത്. അതുപോലെ നാല് മക്കളും അവര്‍ക്ക് ഉണ്ട്. അതില്‍ ഒരു മകന് യുവാവിന്റെ പ്രായമാണ് താനും. കാമുകന്‍ കൈമാറിയ ലൊക്കേഷന്‍ അനുസരിച്ച് കോഴിക്കോട്ടു നിന്നാണ് കാമുകി കാളികാവിലെ വീട്ടിലെത്തിയത്.
പ്രണയം ആരംഭിച്ചിട്ട് നാളുകളായെങ്കിലും ഇപ്പോഴാണ് ഇരുവരും നേരിട്ടു കാണുന്നത്. കാമുകിയെ നേരിട്ടു കണ്ടതോടെ മനസ്സ് തകര്‍ന്ന യുവാവും കുടുംബവും അവരെ വീട്ടില്‍നിന്ന് ഇറക്കിവിടാന്‍ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. യുവാവിന്റെ കൂടെ പുതിയ ജീവിതം തുടങ്ങാനാണ് വന്നതെന്നായിരുന്നു കാമുകിയുടെ നിലപാട്. കാമുകന്‍ ചെറു പ്രായക്കാരനാണെന്ന് മനസ്സിലാക്കിയിട്ടും വീട്ടമ്മ പിന്തിരിയാന്‍ കൂട്ടാക്കാതിരുന്നതോടെ അയല്‍ക്കാരും വീട്ടുകാരും ഇടപെട്ടു. അവസാനം പണി തിരിച്ചു കിട്ടുമെന്ന് മനസിലാക്കിയ യുവാവിന്റെ വീട്ടുകാര്‍ പൊലീസിന്റെ സഹായം തേടി. ഇതേ സമയത്തു തന്നെ, വീട്ടമ്മയെ കാണാനില്ല എന്നും പറഞ്ഞു കോഴിക്കോട് നിന്നും ഒരു ടീം മലപ്പുറത്തു എത്തുകയും ചെയ്തു.
കാമുകന്‍ നിര്‍ബന്ധിച്ച് വീട്ടില്‍നിന്ന് ഇറക്കിക്കൊണ്ടു വന്നതാണെന്ന ധാരണയിലായിരുന്നു അവരുടെ വരവ്. എന്നാല്‍ ഇവരുടെ കൂടെ പോകാനും ആദ്യം സ്ത്രീ തയ്യാറായില്ല. തുടര്‍ന്ന് പോലീസുകാര്‍ ഏറെ പാടുപെട്ടാണ് സ്ത്രീയെ വീട്ടുകാരുടെ കൂടെ അയച്ചത്. അതേസമയം സ്ത്രീയുടെ വീട്ടുകാര്‍ കാമുകനായ യുവാവിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് കാരണമായി. തുടര്‍ന്ന് യുവാവിനെ ഒളിവില്‍ പാര്‍പ്പിച്ചിരിക്കുകയാണ് കുടുംബം. അതേസമയം യുവാവ് ഷോക്കില്‍ നിന്നും ഇനിയും മുക്തനായിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.
പൊലീസ് സ്‌റ്റേഷനിൽ നിന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇറങ്ങിയ യുവാവിനെ ബന്ധുക്കൾ രഹസ്യ വഴിയിലൂടെ കുടുംബ വീട്ടിലേക്കു മാറ്റുകയായിരുന്നു. കാമുകിയെ അവരുടെ ബന്ധുക്കൾ കോഴിക്കോട്ടേയ്ക്ക് കൊണ്ടുപോയതോടെ പ്രശ്നങ്ങൾ ഒരുവിധം അവസാനിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha