നടി ആക്രമിക്കപ്പെട്ട സംഭവവും കേസും സിനിമയാകാന്‍ പോകുന്നു; ദിലീപും മമ്മൂട്ടിയും നടന്മാര്‍; ഈ ക്രൈം ആക്ഷന്‍ ത്രില്ലര്‍ ഒരുക്കുന്നത് ആളൂരും സലിം ഇന്ത്യയും

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവവും കേസും എല്ലാം സിനിമയാക്കാന്‍ പോവുന്നു. അഭിഭാഷകനായ ആളൂരും, സലിം ഇന്ത്യയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വാര്‍ത്താ സമ്മേളനത്തിലാണ് അവര്‍ ഇക്കാര്യം അറിയിച്ചത്
ക്രിമിനല്‍ അഭിഭാഷകന്‍ ബി.എ ആളൂര്‍ തന്നെയാണ് സിനിമയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ആളൂരിനെ ഗോവിന്ദച്ചാമി മുതല്‍ പള്‍സര്‍ സുനി വരെയുള്ള കൊടും ക്രിമിനലുകളുടെ വക്കാലത്ത് അങ്ങോട്ട് പോയി സ്വീകരിക്കുന്ന വക്കീലാണ് ആളൂര്‍.
കഴിഞ്ഞ കൂറച്ചു നാളുകള്‍ക്കു മുമ്പാണ് ആളൂര്‍ പള്‍സയറിന്റെ വക്കാലത്ത് ഒഴിഞ്ഞത്. സിനിമയുടെ പേര് അവാസ്തവം എന്നാണ്.
https://www.facebook.com/Malayalivartha
























