ആറു വര്‍ഷത്തെ പ്രണയബന്ധത്തിനൊടുവില്‍ യുവതിയുടെ നിര്‍ബന്ധത്തിന് വഴങ്ങി വീട്ടുകാര്‍ വിവാഹം നിശ്ചയം നടത്തി, ഇതിനിടെ കല്യാണചടങ്ങുകളെ ചൊല്ലി യുവാവും യുവതിയും തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവില്‍...

ആറു വര്‍ഷത്തെ പ്രണയബന്ധത്തിനൊടുവില്‍ യുവതിയുടെ നിര്‍ബന്ധത്തിന് വഴങ്ങി വീട്ടുകാര്‍ വിവാഹ നിശ്ചയം നടത്തി. പിന്നീട് കല്യാണച്ചടങ്ങുകളെ ചൊല്ലി യുവാവും യുവതിയും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു. വെള്ളനാട് പുനലാല്‍ തൃക്കണ്ണാപുരം സുരഭി സുമത്തില്‍ രാജഗോപാലന്‍ നായരുടേയും ചന്ദ്രജയയുടേയും മകള്‍ ആര്‍ദ്ര (22) ആണ് മരിച്ചത്.
ആര്യനാട് പൊലീസ് പറയുന്നതിങ്ങനെ... ആത്മഹത്യ ചെയ്ത യുവതി ഉഴമലയ്ക്കല്‍ കാരനാട് സ്വദേശിയും പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ മിനിസ്റ്റീരിയല്‍ ജീവനക്കാരനുമായ യുവാവുമായി ആറ് വര്‍ഷമായി പ്രണയത്തിലായിരുന്നു. യുവതിയുടെ നിര്‍ബന്ധത്തിന് വഴങ്ങി വീട്ടുകാര്‍ വിവാഹത്തിന് സമ്മതിച്ചു. വിവാഹ നിശ്ചയവും കഴിഞ്ഞു.
ഇതിനിടെ വിവാഹ ചടങ്ങുകളപ്പറ്റി പെണ്‍കുട്ടിയും യുവാവുമായി തര്‍ക്കമുണ്ടായി. താന്‍ വിശ്വാസിയല്ലെന്നും വിവാഹത്തിന് ആര്‍ഭാടം വേണ്ടെന്നും വിവാഹ മണ്ഡപത്തില്‍ ആചാരങ്ങള്‍ നടത്തില്ലെന്നും യുവാവ് അറിയിച്ചു. ഇതിനിടെ ഇരുവരും രജിസ്റ്റര്‍ വിവാഹം ചെയ്യാനും തീരുമാനിച്ചിരുന്നെങ്കിലും വീണ്ടും അഭിപ്രായ ഭിന്നത ഉണ്ടായി. ഇക്കഴിഞ്ഞ തിങ്കളാഴ്ച പെണ്‍കുട്ടി യുവാവിനെ ഫോണ്‍ ചെയ്ത് താന്‍ ആത്മഹത്യ ചെയ്യുകയാണന്നും ഉടന്‍ തന്റെ വീട്ടിലെത്താനും ആവശ്യപ്പെട്ടു.
യുവാവ് ആറ് കിലോമീറ്ററോളം അകലെയുള്ള തന്റെ വീട്ടില്‍ നിന്ന് ബൈക്കില്‍ യുവതിയുടെ വീട്ടിലെത്തിയപ്പോള്‍ കഴുത്തില്‍ കുരുക്കിട്ട് തൂങ്ങി പിടയ്ക്കുന്ന യുവതിയെയാണ് കണ്ടത്. യുവതിയെ ഇയാള്‍ പൊക്കി നിര്‍ത്തിയ ശേഷം ബഹളം വച്ച് ആള്‍ക്കാരെ കൂട്ടി കുരുക്കഴിച്ച് താഴെയിറക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ഗുരുതരാവസ്ഥയിലായ യുവതി ഇന്നലെ വൈകിട്ടോടെ മരിച്ചു. യുവതിയുടെ ബന്ധുക്കള്‍ ആര്യനാട് പൊലീസില്‍ മൊഴിനല്‍കി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ന് സംസ്‌കരിക്കും.
https://www.facebook.com/Malayalivartha
























