ബിഎസ്എന്‍എല്ലിനെ കരകയറ്റാമൊരുങ്ങി മാനേജ്‌മെന്റും ജീവനക്കാരും... സേവനം വാതില്‍പ്പടിയിലേക്ക് എന്ന ആശയത്തിന് മാനേജ്മന്റിന്റെ അംഗീകാരം

ബിഎസ്എന്‍എല്ലിനെ പടുകുഴിയില്‍ നിന്ന് കരകയറാന്‍ മാനേജ്മന്റെും ജീവനക്കാരും സംയുക്ത നീക്കം തുടങ്ങുന്നു. ചെയര്‍മാന്‍ മാനേജിങ് ഡയറക്ടര്‍ അനുപം ശ്രീവാസ്തവ മുന്നോട്ടുവെച്ച 'ഓഫിസ് വിട്ടിറങ്ങുക' (ക്വിറ്റ് ഓഫിസ് റൂം) എന്ന ആശയം ജീവനക്കാരുടെ അസോസിയേഷനുകളുടെയും യൂണിയനുകളുടെയും സംയുക്ത വേദി സ്വീകരിച്ചു. ജീവനക്കാര്‍ മുന്നോട്ടുവെച്ച 'സേവനം വാതില്‍പ്പടിയിലേക്ക്' എന്ന ആശയം മാനേജ്മന്റെും അംഗീകരിച്ചു. ഇനി ഫോണ്‍ കണക്ഷന് അപേക്ഷിക്കാനുള്ള അപേക്ഷ ഫോറം പോലും ഉപഭോക്താവിന്റെ വാതില്‍പ്പടിയിലെത്തും. ദിവസങ്ങള്‍ക്കകം ഇത് യാഥാര്‍ഥ്യമാവും. ജനറല്‍ മാനേജര്‍ അടക്കമുള്ള ജീവനക്കാരെ ഉള്‍പ്പെടുത്തി സര്‍ക്കിള്‍, ജില്ല തലത്തില്‍ ഗ്രൂപ്പുകളുണ്ടാക്കും. വീടുകള്‍, വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ എന്നിവ തിരിച്ച് ഈ ഗ്രൂപ്പുകള്‍ സന്ദര്‍ശിക്കും.
ആദ്യം നഗരപ്രദേശങ്ങളിലും പിന്നീട് സബ് ഡിവിഷന്‍ തലത്തിലും പദ്ധതി നടപ്പാക്കും. ബി.എസ്.എന്‍.എലിന്റെ എല്ലാ സേവനവും ഈ ഗ്രൂപ്പുകള്‍ ലഭ്യമാക്കും. ഇപ്പോള്‍ എറണാകുളം ജനറല്‍ മാനേജരായ ഫ്രാന്‍സിസ് ജേക്കബ് പാലക്കാട്ട് ജോലി ചെയ്യുമ്പോഴാണ് ' ഓഫിസ് വിട്ടിറങ്ങുക' മുദ്രാവാക്യം മുന്നോട്ടു വെച്ചത്. അത് ജീവനക്കാരുടെ സംഘടനകള്‍ സ്വീകരിച്ചു. ജില്ലയില്‍ അഞ്ച് പേരടങ്ങുന്ന 25 ഗ്രൂപ്പുണ്ടാക്കി. നഷ്ടത്തിലേക്ക് നീങ്ങുന്ന സ്ഥിതിയില്‍ നിന്ന് പാലക്കാട്ട് 36 കോടി രൂപ ലാഭമുണ്ടാക്കി. ഈ ആശയമാണ് ഇപ്പോള്‍ ദേശവ്യാപകമായി ബി.എസ്.എന്‍.എല്‍ നടപ്പാക്കുന്നത്.
റിലയന്‍സ് ജിയോ ഉയര്‍ത്തുന്ന വെല്ലുവിളി അതിജീവിക്കാന്‍ വലിയ ഓഫറുകള്‍ നല്‍കേണ്ടി വരുന്നതു മൂലം ബി.എസ്.എന്‍.എലിന്റെ വരുമാനം കുറയുകയാണ്. ജിയോയുടെ ഫൈബര്‍ ടു ഹോം' പദ്ധതി ആഗസ്റ്റ് 15ന് നിലവില്‍ വരും. ഇത് ലാന്‍ഡ് ലൈന്‍ സ്വഭാവത്തിലുള്ള ഫോണാണ്. ഈ വെല്ലുവിളി നേരിടാന്‍ 200 രൂപക്ക് പ്രീ പെയ്ഡ് ലാന്‍ഡ്‌ലൈന്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ബി.എസ്.എന്‍.എല്‍. ഫലത്തില്‍ ഇതെല്ലാം വരുമാനം കുറയാന്‍ കാരണമാകുന്നുണ്ട്.
വരുമാനം കുറഞ്ഞതോടെ മാസത്തെ അവസാന പ്രവൃത്തി ദിവസം ലഭിച്ചിരുന്ന ശമ്പളം നോണ്‍ എക്‌സിക്യുട്ടീവിന് മാസം ഒന്നിനും എക്‌സിക്യുട്ടീവിന് അഞ്ചിനും എന്നാക്കിയിട്ടുണ്ട്. ഇത് നടപ്പായിട്ടില്ല. വരുമാന കുറവ് മൂലം ജീവനക്കാരുടെ ശമ്പളത്തില്‍നിന്ന് പിടിക്കുന്ന വായ്പ വിഹിതം സമയത്ത് ബാങ്കിലടക്കാന്‍ കഴിയാതെയും വരുന്നുണ്ട്.
https://www.facebook.com/Malayalivartha


























