സങ്കടക്കാഴ്ചയായി... അട്ടപ്പാടിയിൽ പാതി പണി കഴിഞ്ഞ വീട് ഇടിഞ്ഞ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം....

കണ്ണീരടക്കാനാവാതെ.... അട്ടപ്പാടിയിലെ കരുവാര ഈരിൽ പാതി പണി കഴിഞ്ഞ വീട് ഇടിഞ്ഞ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം. ആദി (7), അജിനേഷ് (4) എന്നിവരാണ് മരിച്ചത്. ബന്ധുവായ അഭിനയയ്ക്ക് (6) ഗുരുതരമായി പരിക്കേറ്റു. അഭിനയ ചികിത്സയിൽ കഴിയുകയാണ്. മുക്കാലിയിൽ നിന്ന് നാല് കിലോമീറ്റർ വനത്തിനകത്ത് ഉള്ള ഊരിലാണ് അപകടം സംഭവിച്ചത്.
വനംവകുപ്പിന്റെ ജീപ്പിലാണ് അപകടത്തിൽപ്പെട്ട കുട്ടികളെ ആശുപത്രിയിൽ എത്തിച്ചത്. ആൾതാമസമില്ലാത്ത വീട്ടിൽ കുട്ടികൾ കളിക്കാനായി പോയപ്പോഴാണ് അപകടം സംഭവിച്ചത്. ഈ വീടിന് അടുത്താണ് കുട്ടികളുടെ വീട് . എട്ട് വർഷത്തോളമായി പാതി പണി കഴിഞ്ഞ നിലയിൽ വീട് ഉപയോഗ ശൂന്യമായി കിടക്കുന്നത്.
വീടിന്റെ സൺഷേഡിൽ നിന്നാണ് കുട്ടികൾ കളിച്ചത്. ഇതിനിടെ വീട് ഇടിഞ്ഞുവീഴുകയായിരുന്നു. മേൽക്കൂരയില്ലാത്ത വീടാണ്. കുട്ടികളുടെ മൃതദേഹം കോട്ടത്തറ ആശുപത്രിയിലാണ്.
"
https://www.facebook.com/Malayalivartha


























