പാലക്കാട് കാർ നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞ് മൂന്നു യുവാക്കൾക്ക് ദാരുണാന്ത്യം... മൂന്നു പേർ പരുക്കേറ്റ് ആശുപത്രിയിൽ

പാലക്കാട് കാർ നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞ് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം. പാലക്കാട് കാടാംകോാട് കനാൽ പാലത്തിന് സമീപം രാത്രി 11 മണിയോടെയാണ് അപകടം സംഭവിച്ചത്. സുഹൃത്തുക്കളായ ആറു പേരാണ് കാറിലുണ്ടായിരുന്നത്. ഇവർ ചിറ്റൂരിൽ പോയി പാലക്കാട്ടേക്ക് തിരിച്ചുവരവേയാണ് സംഭവം.
നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ചശേഷം വയലിലേക്ക് മറിഞ്ഞു. വന്യമൃഗം കുറുകെ ചാടിയാണ് നിയന്ത്രണം വിട്ടതെന്ന് സംശയം.കാട്ടുപന്നിയാണെന്നാണ് പരിക്കേറ്റവർ പറയുന്നത്.
രോഹൻ രഞ്ജിത് (24), രോഹൻ സന്തോഷ് (22), സനൂഷ് ശാന്തകുമാർ (19) എന്നിവരാണ് മരിച്ചത്. കാർ ഓടിച്ചിരുന്ന ആദിത്യൻ(23), കാറിലുണ്ടായിരുന്ന ഋഷി (24), ജിതിൻ (21) എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha


























