നിര്‍ഭയ കൂട്ടബലാത്സംഗക്കേസില്‍ വധശിക്ഷ ലഭിച്ച നാലുപ്രതികള്‍ സമര്‍പ്പിച്ച പുനഃപരിശോധന ഹരജിയില്‍ സുപ്രീംകോടതി ഇന്ന് വാദം കേള്‍ക്കും, വധശിക്ഷ പോരെന്ന് നിര്‍ഭയയുടെ അമ്മ

നിര്‍ഭയ കൂട്ടബലാത്സംഗക്കേസില്‍ വധശിക്ഷ ലഭിച്ച നാലുപ്രതികള്‍ സമര്‍പ്പിച്ച പുനഃപരിശോധന ഹരജിയില്‍ സുപ്രീംകോടതി ഇന്ന് വാദം കേള്‍ക്കും. സുപ്രീംകോടതി വിധി പുനഃപരിശോധിക്കുന്നതില്‍ തെറ്റില്ലെന്നും പ്രതികള്‍ക്ക് വധശിക്ഷയില്‍ കുറഞ്ഞ ശിക്ഷ അംഗീകരിക്കാനാവില്ലെന്നും പെണ്‍കുട്ടിയുടെ അമ്മ ആഷാ ദേവി പ്രതികരിച്ചു. 'പ്രതികള്‍ക്ക് വധശിക്ഷ തന്നെ കുറവാണ്. ഇത്തരത്തില്‍ ഒരു പെണ്‍കുട്ടിയും ബലാത്സംഗത്തിനിരയാവുകയോ കൊല്ലപ്പെടാനോ പാടില്ല. നിര്‍ഭയയിലൂടെ അത് അവസാനിക്കണം'' ആഷാ ദേവി പറഞ്ഞു. നിര്‍ഭയ കൂട്ടബലാത്സംഗക്കേസില്‍ വധശിക്ഷ ലഭിച്ച നാലുപ്രതികള്‍ സമര്‍പ്പിച്ച പുനഃപരിശോധന ഹരജിയില്‍ ഇന്ന് സുപ്രീംകോടതി വിധിപറയും.
നിലവില്‍ ശിക്ഷയനുഭവിക്കുന്ന നാലു പ്രതികളുടെ ഹര്‍ജിയില്‍ കോടതി വാദം കേട്ടിരുന്നു. കേസില്‍ ആറു പ്രതികളാണുണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ക്ക് സംഭവസമയത്ത് പ്രായപൂര്‍ത്തി ആകാതിരുന്നതിനാല്‍ തടവുശിക്ഷ മാത്രമാണ് ലഭിച്ചത്. മറ്റൊരാള്‍ ജീവനൊടുക്കി. മറ്റ് നാലു പ്രതികളായ അക്ഷയ്, പവന്‍, വിനയ് ശര്‍മ, മുകേഷ് എന്നിവരാണ് ഡല്‍ഹി ഹൈകോടതിയുടെ വധശിക്ഷക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്.
ഡല്‍ഹി ഹൈകോടതിയുടെ വിധി മുമ്പ് സുപ്രീം കോടതി ശരിവെച്ചിരുന്നു. പ്രതികള്‍ വീണ്ടും പുനഃപരിശോധന ഹരജി നല്‍കുകയായിരുന്നു. 2012 ഡിസംബര്‍ 12നാണ് ഫിസിയോതെറപ്പി വിദ്യാര്‍ഥിനിയെ ഓടുന്ന ബസില്‍ ആറംഗസംഘം ബലാത്സംഗം ചെയ്തത്. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടി ഡിസംബര്‍ 29ന് മരിച്ചു.
https://www.facebook.com/Malayalivartha


























