അഭിമന്യു ഇല്ലാത്ത മഹാരാജാസ് കോളജില്‍ ഒന്നാം വര്‍ഷ ബിരുദ ക്ലാസ് ഇന്നാരംഭിക്കും ; അധ്യാപകരും അനധ്യാപകരും ചേര്‍ന്നു പിരിച്ചെടുത്ത അഞ്ചു ലക്ഷത്തോളം രൂപ നാളെ വട്ടവടയിലെ അഭിമന്യുവിന്റെ വീട്ടിലെത്തിക്കും

എറണാകുളം മഹാരാജാസ് കോളജില്‍ ഒന്നാം വര്‍ഷ ബിരുദ ക്ലാസ് ഇന്നാരംഭിക്കും. കഴിഞ്ഞ തിങ്കളാഴ്ച ആരംഭിക്കേണ്ടിയിരുന്ന ക്ലാസുകൾ കോളജിലെ വിദ്യാര്‍ഥി അഭിമന്യു കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു.
അതേസമയം ഒന്നാം വര്‍ഷ ബിരുദ അഡ്മിഷന്‍ നേടിയ ഫാറൂഖ് എന്ന വിദ്യാർത്ഥിയെ അഭിമന്യു കൊലക്കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അധ്യായന വർഷം തുടങ്ങുന്നതിന്റെ ഭാഗമായി ഇന്ന് വിദ്യാര്‍ഥികള്‍ക്ക് ബോധവല്‍കരണ പരിപാടി സംഘടിപ്പിക്കുമെന്നു മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. കൃഷ്ണകുമാര്‍ അറിയിച്ചു. എം.കെ. സാനു മുഖ്യപ്രഭാഷണം നടത്തും. കെ.ആര്‍. വിശ്വംഭരന്‍, പി.കെ. രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും. അഭിമന്യുവിനു സംഭവിച്ചതുപോലുള്ള അനുഭവങ്ങള്‍ ആവർത്തിക്കപ്പെടാതിരിക്കാൻ നടപടി കൈക്കൊള്ളുമെന്നും പ്രിൻസിപ്പൽ അറിയിച്ചു.പ്രവേശന ഉത്സവം സംബന്ധിച്ച ആഘോഷങ്ങൾ കോളേജിൽ ഒഴിവാക്കും.
അധ്യാപകരും അനധ്യാപകരും ചേര്‍ന്നു പിരിച്ചെടുത്ത അഞ്ചു ലക്ഷത്തോളം രൂപ നാളെ രണ്ടിനു വട്ടവടയിലെ അഭിമന്യുവിന്റെ വീട്ടിലെത്തി നല്‍കും. കോളജിലെ അധ്യാപകരും അനധ്യാപകരും റിട്ടയര്‍ ചെയ്തവരും സ്ഥലംമാറി പോയവരും അടക്കം മുന്നൂറോളം പേരാണ് ധനസമാഹരണത്തില്‍ പങ്കാളികളായത്. അഭിമന്യുവിനെ കുത്തിക്കൊന്ന സംഭവം അന്വേഷിക്കാന്‍ കോളജ് കൗണ്‍സില്‍ നിയോഗിച്ച മൂന്നംഗ കമ്മിഷന്‍ ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഹിന്ദി വകുപ്പ് മേധാവി ഡോ. ഇന്ദു വത്സറിന്റെ നേതൃത്വത്തിലാണ് കമ്മിഷന്‍.
https://www.facebook.com/Malayalivartha


























