അമ്മയില്‍ ഉടലെടുത്ത പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനായി അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം കൊച്ചിയില്‍ തുടരുന്നു, യോഗത്തിനുശേഷം മോഹന്‍ലാല്‍ മാധ്യമങ്ങളെ കാണും

അമ്മയില്‍ ഉടലെടുത്ത പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനായി അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം കൊച്ചിയില്‍ ചേരുന്നു. നടന്‍ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് നാല് നടിമാര്‍ രാജിവച്ചതിനെ തുടര്‍ന്ന് താരസംഘടനയായ 'അമ്മ'യില്‍ ഉടലെടുത്ത പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം കൂടുന്നത്. യോഗം വിളിക്കണമെന്ന് രേവതിയടക്കം മൂന്ന് നടിമാര്‍ ആവശ്യപ്പെട്ടിരുന്നു. പ്രസിഡന്റ് മോഹന്‍ലാല്‍ വിദേശത്തു നിന്നും മടങ്ങിയെത്തിയശേഷം എക്‌സിക്യൂട്ടീവ് യോഗം ചേരുമെന്ന് ജനറല്‍ സെക്രട്ടറി ഇടവേള ബാബു നേരത്തെ അറിയിച്ചിരുന്നു.
അഞ്ചുമന ക്ഷേത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍ അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ പൂജയില്‍ പങ്കെടുത്ത ശേഷമാണ് മോഹന്‍ലാല്‍ യോഗത്തിനെത്തിയത്. യോഗത്തിന് ശേഷം മോഹന്‍ലാല്‍ മാധ്യമങ്ങളെ കാണും.
https://www.facebook.com/Malayalivartha


























