പൊലീസുകാരിൽ നിന്ന് തന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ ഇനിയില്ലെന്ന വിവരം അറിഞ്ഞപ്പോൾ അവന്റെ ശബ്ദം ഇടറി ; ഐസിയുവിൽ കാണാൻ എത്തിയ അച്ഛനോട് ആവശ്യപ്പെട്ടത് ഒരേയൊരു കാര്യം ,തന്റെ ചങ്കായ അഭിമന്യുവിന്റെ കുടുംബത്തിന് വേറൊന്നും നൽകേണ്ട സ്നേഹം മാത്രം മതി ; കത്തിതുമ്പിൽ പൊലിഞ്ഞുപോയ അഭിമന്യു ഇനിയും ജീവിക്കും അർജുനിലൂടെ...

എറണാകുളം മഹാരാജാസ് കോളേജിൽ ഒരു കത്തിതുമ്പിൽ പൊലിഞ്ഞുപോയ അഭിമന്യുവിന്റെ ജീവനെ ഓർത്ത് തേങ്ങലുമായി ഇടുക്കി , വട്ടവട കോളനി. അഭിമന്യുവിനൊപ്പം കുത്തേറ്റു ആശുപത്രിയിൽ കഴിയുന്ന അർജുന്റെ ആവശ്യപ്രകാരം അച്ഛൻ കൊട്ടാരക്കര ഇഞ്ചക്കാട് കൃഷ്ണപ്രയാഗിൽ എം.ആർ. മനോജ് ബന്ധുക്കളെയും കൂട്ടി വട്ടവട കൊട്ടക്കാമ്പൂർ കോളനിത്തിയപ്പോൾ വീണ്ടും സങ്കട കടലായി ആ കോളനി.
അധ്യാപകനായി ജോലി ചെയ്യുന്ന മനോജ് ഉത്തർപ്രദേശിൽനിന്ന് ശനിയാഴ്ചയാണ് നാട്ടിലെത്തിയത്. ഐ.സി.യുവിൽ കയറി അർജുനെ കണ്ടപ്പോൾ ആദ്യം തിരക്കിയത് അഭിമന്യുവിെൻറ വീട്ടിൽ പോയോയെന്നും. പൊലീസുകാർ അറിയിച്ചപ്പോഴാണ് പ്രിയപ്പെട്ട കൂട്ടുകാരൻ ഇനിയില്ലെന്ന വിവരം അർജുൻ അറിഞ്ഞത്. അഭിമന്യുവിന്റെ വീട്ടിൽ എന്താണ് കൊടുക്കേണ്ടതെന്ന് അച്ഛൻ ചോദിച്ചപ്പോൾ സ്നേഹം മാത്രം മതിയെന്നായിരുന്നു അർജുന്റെ മറുപടി.
വാക്കുകൾ ഇടക്കിടെ ഇടറി ഏറെ വൈകാരികമായി ആ കൂടിക്കാഴ്ചയിൽ ,ഒട്ടും സങ്കടപ്പെടരുത്, അഭിമന്യു ജീവിക്കും... അർജുനിലൂടെ’’ എന്ന് അഭിമന്യുവിന്റെ അച്ഛൻ മനോഹരന്റെ കൈകൾ ചേർത്തുപിടിച്ച് അർജുെൻറ അച്ഛൻ മനോജ് ഇതു പറയുമ്പോൾ കൂടിനിന്നവരിൽ നിന്ന് വീണ്ടും തേങ്ങലുയർന്നു. വിധി അവരെ പിരിച്ചെങ്കിലും ഇനിയെന്നും അഭിമന്യുവിെൻറ കുടുംബത്തിന് അർജുൻ കൂട്ടായുണ്ടാകുമെന്ന് അർജുന്റെ അച്ഛൻ സമാധാനിപ്പിച്ചു. എണീറ്റ് നടക്കാറാകുമ്പോൾ അവൻ ഇവടെ വന്നതിനു ശേഷം മാത്രമേ കോളജിൽ പോലും പോകൂ എന്നദ്ദേഹം പറഞ്ഞു. കരളിൽ ആഴത്തിലേറ്റ കുത്തിൽനിന്ന് സാവകാശം ഭേദപ്പെട്ടു വരികയാണ് അർജുൻ. മൂന്ന് ശസ്ത്രക്രിയകൾ വേണ്ടിവന്നു.
അഭിമന്യുവിെൻറ സഹോദരി കൗസല്യയുടെ വിവാഹ നിശ്ചയത്തിന് അർജുൻ കൊട്ടക്കാമ്പൂരിലെത്തിയിരുന്നു. അതിൽ പിന്നെ കോളജ് ഫീസടക്കുന്നതും ഭക്ഷണം കഴിക്കുന്നതു പോലും ഇവരടങ്ങിയ സുഹൃദ് സംഘം ഒരുമിച്ചായി. അവധി ദിവസങ്ങളിൽ വരുമാനം ഒപ്പിക്കാൻ അഭിമന്യുവിനൊപ്പം പോസ്റ്റർ ഒട്ടിക്കാനും മറ്റും കൂട്ടുപോയി. എസ്.എഫ്.ഐയുടെ പ്രവർത്തനങ്ങളിലും സഖാക്കളായി ഇരുവരും കാമ്പസിൽ നിറഞ്ഞുനിന്നിരുന്നു.
https://www.facebook.com/Malayalivartha


























