കന്യാസ്ത്രീ പീഡനത്തിനിരയായ സംഭവത്തിൽ ജലന്ധർ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ലൈംഗിക ശേഷി പരിശോധിക്കാൻ ഒരുങ്ങി അന്വേഷണ സംഘം ; മജിസ്ട്രേട്ടിന് നൽകിയ രഹസ്യ മൊഴിയുടെ പകർപ്പ് ലഭിച്ചത്തിനു ശേഷം ബിഷപ്പിനെ ചോദ്യം ചെയ്യും

കന്യാസ്ത്രീ പീഡനത്തിനിരയായ സംഭവത്തിൽ ജലന്ധർ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ലൈംഗിക ശേഷി പരിശോധിക്കാൻ ഒരുങ്ങി അന്വേഷണ സംഘം. കന്യാസ്ത്രീ ചങ്ങനാശേരി മജിസ്ട്രേട്ടിന് നൽകിയ രഹസ്യ മൊഴിയുടെ പകർപ്പ് ലഭിച്ചത്തിനു ശേഷമാകും ബിഷപ്പിനെ ചോദ്യം ചെയ്യുന്നത്. തുടർന്ന് ബിഷപ്പിന്റെ ലൈംഗിക ശേഷി പരിശോധിക്കും.
അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈ.എസ്.പി പി.കെ സുഭാഷിനു ചങ്ങനാശേരി മജിസ്ട്രേട്ട് ഇന്ന് രഹസ്യമൊഴി കൈമാറും. പൊലീസിന് നൽകിയ മൊഴിയിലെയും, രഹസ്യമൊഴിയിലെയും വിവരങ്ങൾസമാനമാണെങ്കിൽ ഈ ആഴ്ച തന്നെ ബിഷപ്പിനെ വിളിച്ചു വരുത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
വൈദ്യ പരിശോധനയിൽ കന്യാസ്ത്രീ പീഡനത്തിന് ഇരയായതായി തെളിഞ്ഞിരുന്നു. ബിഷപ്പ് തന്നെ പീഡിപ്പിച്ചെന്ന മൊഴിയിൽ കന്യാസ്ത്രീ ഉറച്ചു നിൽക്കുകയാണ്. ബിഷപ്പിൽ നിന്ന് ശേഖരിക്കുന്ന മൊഴി കേസിൽ ഏറെ നിർണായകമാകും. അടുത്ത ആഴ്ച തന്നെ കേസിന്റെ തുടർ നടപടികൾ ഉണ്ടാകുമെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന. കുറവിലങ്ങാട് നാടുകുന്നത്തെ മഠത്തിൽ വച്ച് ജലന്ധർ രൂപത ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ലൈംഗികമായി പീഡിപ്പിച്ചെന്ന് കാട്ടി കഴിഞ്ഞ ആഴ്ച കന്യാസ്ത്രീ പൊലീസിൽ പരാതി നൽകുകയായിരുന്നു.
https://www.facebook.com/Malayalivartha


























