ദിലീപ് വിഷയത്തിൽ അമ്മയിൽ കടുത്ത ഭിന്നതയുണ്ടായെന്ന് അമ്മ പ്രസിഡന്‍റ് മോഹൻലാൽ ; 'അമ്മ’യുടെ എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം മോഹന്‍ലാല്‍ മാധ്യമങ്ങളെ കണ്ടു

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതിന് പിന്നാലെയുണ്ടായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ‘അമ്മ’യുടെ എക്‌സിക്യൂട്ടീവ് യോഗം കൊച്ചിയില്‍ ചേര്‍ന്നു. യോഗത്തിന് ശേഷം മോഹന്‍ലാല്‍ മാധ്യമങ്ങളെ കാണുന്നു.
അമ്മ ജനറൽ ബോഡി യോഗത്തിനു ശേഷം മാധ്യമങ്ങളെ കാണാത്തത് തെറ്റായി പോയി എന്ന് മോഹൻലാൽ. തുറന്ന ചർച്ചയ്ക്ക് തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു . 'അമ്മ ജനറൽ ബോഡിക്ക് ശേഷം വാർത്ത സമ്മേളനം ഒഴിവാക്കിയത് തെറ്റായി പോയി അതിന് ക്ഷമ ചോദിക്കുന്നു. അവസരം നിഷേധിക്കുന്നു എന്ന സ്ത്രീകളുടെ പരാതി പരിഗണിക്കും. അമ്മയുടെ നിയമങ്ങളിൽ മാറ്റം വരുത്തുന്നത് ചർച്ച ചെയ്യും. ദിലീപ് വിഷയത്തിൽ അമ്മയിൽ ഭിന്നതയുണ്ടായി സംഘടനാ പിളരുന്ന അവസ്ഥയിൽ എത്തിയിരുന്നു എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു .
https://www.facebook.com/Malayalivartha


























