നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപുമായി ബന്ധപ്പെട്ട് എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും അറിയില്ല ; പുറത്താക്കാൻ തീരുമാനിച്ചത് അംഗങ്ങളുടെ യോഗം ചേർന്ന് ; ദിലീപ് ഇപ്പോഴും സംഘടനയ്ക്ക് പുറത്ത് തന്നെയാണെന്ന് അമ്മ പ്രസിഡന്റ് മോഹൻലാൽ

നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപുമായി ബന്ധപ്പെട്ട് എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും അറിയില്ലെന്ന് താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് മോഹൻലാൽ. ദിലീപിനെ പുറത്താക്കാൻ തീരുമാനിച്ചത് അംഗങ്ങളുടെ യോഗം ചേർന്നാണ്. അത് സമ്പൂർണ യോഗമായിരുന്നില്ല. ദിലീപിന്റെ പ്രശ്നം വന്നപ്പോൾ എന്ത് ചെയ്യണം എന്ന തത്രപ്പാടിലായിരുന്നു എല്ലാവരും. ആകെ ആശയക്കുഴപ്പം ഉണ്ടായിരുന്നു. ദിലീപിന്റെ കാര്യത്തിലെ സത്യാവസ്ഥ എന്താണെന്ന് ഇപ്പോഴും അറിയില്ല. ദിലീപ് ഇപ്പോഴും സംഘടനയ്ക്ക് പുറത്ത് തന്നെയാണെന്നുംഅദ്ദേഹം വ്യക്തമാക്കി.
ദിലീപിനെ തിരിച്ചെടുക്കരുതെന്ന് ആരും ജനറൽ ബോഡി യോഗത്തിൽ ആവശ്യപ്പെട്ടിട്ടിരുന്നില്ല വനിതാ അംഗങ്ങൾ അടക്കം യോഗത്തിൽ മൗനം പാലിചിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. ദിലീപ് വിഷയത്തിൽ അമ്മ രണ്ടായി പിളരുന്ന സ്ഥിതിയിൽ വരെയെത്തിയെന്നും മോഹൻലാൽ പറഞ്ഞു. ഡബ്ളിയു.സി.സി ഉന്നയിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ തയ്യാറാണ്. എക്സിക്യുട്ടീവ് യോഗം ചേർന്ന ശേഷം അവരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യും. തുടക്കം മുതൽ തന്നെ ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് അമ്മ. ആ നിലപാടിൽ ഇപ്പോഴും മാറ്റമില്ല.
വനിതകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന രീതിയില്‍ അമ്മയുടെ നിയമാവലി പുനക്രമീകരിക്കും. അമ്മ യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണത്തത് തെറ്റായിപ്പോയെന്ന് മോഹന്‍ലാല്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























