മുസ്ലിം സമുദായത്തെ പോപ്പുലര്‍ ഫ്രണ്ടിന് തീറെഴുതിയിട്ടില്ല ;സി.പി.എം എന്നും ലാഘവത്തോടെയാണ് പോപ്പുലര്‍ ഫ്രണ്ടിനെ കണ്ടത് ; വളര്‍ത്തുമ്ബോള്‍ തിരിഞ്ഞ് കൊത്തുമെന്ന് ആലോചിക്കണമായിരുന്നുവെന്ന് എം.കെ മുനീര്‍

മുസ്ലിം സമുദായത്തെ ആരും പോപ്പുലര്‍ ഫ്രണ്ടിന് തീറെഴുതി നല്‍കിയിട്ടില്ലെന്ന് എം.കെ മുനീര്‍. മുസ്ലീം ലീഗ് എന്നും പോപ്പുലര്‍ ഫ്രണ്ടിനെതിരെയാണ് നിലകൊണ്ടിട്ടുള്ളത്. സി.പി.എമ്മാകട്ടെ എന്നും ലാഘവത്തോടെയാണ് പോപ്പുലര്‍ ഫ്രണ്ടിനെ കണ്ടത്. വളര്‍ത്തുമ്ബോള്‍ തിരിഞ്ഞ് കൊത്തുമെന്ന് ആലോചിക്കണമായിരുന്നുവെന്നും മുനീര്‍ പറഞ്ഞു. എസ്.ഡി.പി.ഐയുമായി സി.പി.എം ഇപ്പോഴും പലയിടത്തും കൂട്ടുകെട്ട് തുടരുന്നുണ്ടെന്നും മുനീര്‍ ആരോപിച്ചു.
പല പേരുകളില്‍ അറിയപ്പെടുന്ന സംഘടനയാണ് പോപ്പുലര്‍ ഫ്രണ്ട്. തീവ്രവാദ സ്വഭാവമുള്ള പ്രസ്ഥാനമാണ് എസ്.ഡി.പി.ഐ. സംഘടന നിരോധിച്ചാല്‍ അത് വേറൊരു രീതിയില്‍ തിരിഞ്ഞ് വരും. തീവ്രവാദം പിന്നീട് ഭീകരവാദമായി മാറുമെന്നും മുനീര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























