മന്ത്രിസഭാ പുനഃസംഘടന ചർച്ചയ്ക്ക് ഒരുക്കങ്ങൾ പുരോഗമിക്കുന്നു ; യുഎസ് പര്യടനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി തിരിച്ചെത്തുന്നതും കാത്ത് സി പി എം

മന്ത്രിസഭാ പുനഃസംഘടനാ ചര്‍ച്ചക്കൊരുങ്ങി സിപിഎം. ഈ മാസം 19 മുതല്‍ മൂന്നുദിവസം നീളുന്ന സംസ്ഥാന നേതൃയോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയാകുമെന്നാണു സൂചന. ബന്ധുനിയമനക്കേസില്‍ കുറ്റവിമുക്തനായ സാഹചര്യത്തില്‍ മന്ത്രിസഭയിലേക്കു മടങ്ങിവരാനുള്ള ഒരുക്കത്തിലാണ് ഇ.പി. ജയരാജന്‍. 19നു ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റും തുടര്‍ന്നുള്ള രണ്ടുദിവസങ്ങളിലെ സംസ്ഥാനസമിതിയും വിഷയം പരിഗണിച്ചാല്‍ ഈ മാസം തന്നെ അഴിച്ചുപണിയുണ്ടാകുമെന്നാണു സൂചന.
മന്ത്രിസഭ അഴിച്ചുപണിയണമെന്നായിരുന്നു തൃശൂരില്‍ നടന്ന സംസ്ഥാന സമ്മേളനത്തിലെ പ്രധാന ആവശ്യം. വിദ്യാഭ്യാസം, ആരോഗ്യം, തദ്ദേശം എന്നീ വകുപ്പുകളുടെ പ്രവര്‍ത്തനത്തെക്കുച്ച് സമ്മേളനങ്ങളില്‍ വലിയ പരാതി ഉയര്‍ന്നിരുന്നു. നിപ്പ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെകാര്യത്തിൽ ആരോഗ്യവകുപ്പ് കയ്യടി നേടി.
വിദ്യാഭ്യാസ വര്‍ഷത്തിനു മികച്ച തുടക്കമിട്ടും പദ്ധതിവിഹിതം ചെലവഴിക്കുന്നതില്‍ റെക്കോര്‍ഡിട്ടും മറ്റുള്ള വകുപ്പുകളും പരാതികള്‍ മറികടക്കാന്‍ ശ്രമിക്കുന്നുണ്ട്. നിലവിലെ മന്ത്രിമാരില്‍ ആരെയെങ്കിലും മാറ്റണമോ എന്നതില്‍ അന്തിമതീരുമാനം മുഖ്യമന്ത്രിയുടേതായിരിക്കും. 21 പേര്‍ക്കു മന്ത്രിമാരാകാമെങ്കിലും നിലവില്‍ 19 പേര്‍മാത്രമാണു പിണറായി മന്ത്രിസഭയിലുള്ളത്.
https://www.facebook.com/Malayalivartha


























