സംസ്ഥാനത്ത് മഴ കനക്കുന്നു; കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ മണ്ണിടിഞ്ഞ് വീണ് കാണാതായ സ്ത്രീയെ കണ്ടെത്തി
സംസ്ഥാനത്ത് വിവിധയിടങ്ങളിലായി കാറ്റോടുകൂടിയ ശക്തമായ മഴ തുടരുന്നു. ഇടുക്കിയില്‍ മലയോര പ്രദേശങ്ങളിലാണ് മഴ ശക്തമായത്. രാവിലെ മുതല്‍ തുടങ്ങിയ കനത്ത മഴ ഇപ്പോഴും തുടരുകയാണ്.
തുടർച്ചയായ മഴയെ തുടർന്ന് പലയിടങ്ങളിലും മണ്ണിടിച്ചിലുണ്ടായി. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ അമ്പലപ്പടിക്കു സമീപം റോഡില്‍ മണ്ണിടിഞ്ഞു. ഒരാള്‍ അടിയില്‍പ്പെട്ടതായുള്ള സംശയത്തെത്തുടര്‍ന്ന് ഫയര്‍ഫോഴ്സ് നടത്തിയ തിരച്ചിലിൽ ഒരു സ്ത്രീയെ കണ്ടെത്തി. അതേസമയം ജാഗ്രത പാലിക്കണമെന്ന് അധികൃതരുടെ മുന്നറിയിപ്പുണ്ട്. ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ മുന്നറിയിപ്പുണ്ടായിരുന്നു.
https://www.facebook.com/Malayalivartha


























