അഭിമന്യൂ കൊലപാതകം: പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച മട്ടാഞ്ചേരി സ്വദേശി അറസ്റ്റില്‍

മഹാരാജാസിലെ എസ്എഫ്ഐ പ്രവര്‍ത്തകന്‍ അഭിമന്യൂവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. പ്രതികളെ രക്ഷപ്പെടുത്താന്‍ സഹായിച്ച മട്ടാഞ്ചേരി സ്വദേശി അനസ് ആണ് അറസ്റ്റിലായത്.അഭിമന്യൂ കൊല്ലപ്പെട്ടിട്ട് ഒരാഴ്ച തികയുമ്പോള്‍ അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടാക്കാനാകാതെ വലയുന്ന പൊലീസിന് ഈ അറസ്റ്റ് ആശ്വാസമാണ്.കൊലയാളിയടക്കം കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർ എവിടെയെന്നറിയാതെ കൊച്ചി സിറ്റി പൊലീസ് ഇരുട്ടിൽ തപ്പുകയാണ്.
ജൂലൈ 1ന് രാത്രിയിലാണ് അഭിമന്യൂ കൊല്ലപ്പെട്ടത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത മൂന്നു പേരെ അന്നുരാത്രിയില്‍ തന്നെ വിദ്യാർഥികൾ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചിരുന്നു. ഇവരെ മാത്രമാണ് കൊലപാതകവുമായി നേരിട്ട് ബന്ധപ്പെടുത്തി കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ പൊലീസ് അറസ്റ്റ് ചെയ്തത്.അതേസമയം കണ്ണൂരിലെ എസ്ഡിപിഐ കേന്ദ്രങ്ങളില്‍ പൊലീസ് വ്യാപക റെയ്ഡ് നടത്തുകയാണ്. മുഖ്യപ്രതി മുഹമ്മദ് ഉള്‍പ്പടെയുള്ളവര്‍ക്കായി പൊലീസ് നിരീക്ഷണം ശക്തിപ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























