2013ല്‍ കാണാതായ കോടികള്‍ ആസ്തിയുള്ള ബിന്ദു ജീവിച്ചിരിപ്പുണ്ടെന്ന് സാക്ഷിമൊഴി; ബിന്ദു തിരോധാനക്കേസില്‍ നിര്‍ണായക വഴിത്തിരിവ് ബിന്ദുവിനെ പിടികൂടാന്‍ നീക്കങ്ങളുമായി പോലീസ്

2013ല്‍ ബിന്ദുവിനെ കാണാതായ ബിന്ദുവിനെ കഴിഞ്ഞ ഫെബ്രുവരിയില്‍ കണ്ടിരുന്നു എന്ന സാക്ഷിമൊഴി കേസില്‍ നിര്‍ണായകുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ബിന്ദുവിനെ അവസാനമായി കണ്ടതെന്ന സെബാസ്റ്റ്യന്റെ മൊഴിക്കു പുറമേ സെബാസ്റ്റ്യന്റെ അയല്‍വാസികളായ മൂന്നു പേര്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ സെബാസ്റ്റ്യന്റെ വീടിനു സമീപം ബിന്ദുവിനെ കണ്ടുവെന്നു വെളിപ്പെടുത്തലും ബിന്ദു ജീവിച്ചിരിക്കുന്നതായി സംശയം ശരിവച്ച് പോലീസ്. ചേര്‍ത്തലയില്‍ നിന്നു കാണാതായ ബിന്ദുവിന് കോടികളുടെ ആസ്തിയാണ്. അതേസമയം വ്യാജ മുക്ത്യാര്‍ തയാറാക്കിയതുള്‍പ്പെടെ കേസുകളിലെ പ്രധാന പ്രതി സെബാസ്റ്റ്യനു ബിന്ദുവിന്റെ തിരോധാനവുമായി നേരിട്ടു ബന്ധമില്ലെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.
പാലാരിവട്ടത്തെ 11 സെന്റ് ഭൂമി ബിന്ദുവും സെബാസ്റ്റ്യനും ചേര്‍ന്ന് 2007ല്‍ 14 ലക്ഷം രൂപയ്ക്കു വാങ്ങി ബിന്ദുവിന്റെ പേരില്‍ പ്രമാണം ചെയ്തുവെന്നാണു സെബാസ്റ്റ്യന്‍ നല്‍കിയ മൊഴി. സെബാസ്റ്റ്യനെ ശനിയാഴ്ച വൈകിട്ടു മുതല്‍ ഞായര്‍ പുലര്‍ച്ചെ വരെ പൊലീസ് ചോദ്യം ചെയ്തു. ജില്ലാ പൊലീസ് മേധാവി എസ്.സുരേന്ദ്രന്‍, ഡിവൈഎസ്പിമാരായ എ.നസീം, എ.ജി.ലാല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യല്‍
വ്യാജ മുക്ത്യാര്‍ ചമച്ച് ബിന്ദുവിന്റെ വസ്തു വില്‍പന നടത്തിയ കേസില്‍ സെബാസ്റ്റ്യന്റെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. സെബാസ്റ്റ്യനെ കര്‍ണാടകയിലെ ഷിമോഗയിലെ ഇഞ്ചിത്തോട്ടത്തില്‍ ഒളിവില്‍ കഴിയാന്‍ സഹായിച്ച ബന്ധു ഏറ്റുമാനൂര്‍ സ്വദേശി എം.ബോണിയെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തു. സെബാസ്റ്റ്യന്റെ ഭാര്യയുടെ ബന്ധുവാണു ബോണി. വ്യാജ മുക്ത്യാര്‍ ഉപയോഗിച്ചു വസ്തു തട്ടിയതുമായി ബന്ധപ്പെട്ടു സെബാസ്റ്റ്യന്റെ പങ്കാളിയും ബന്ധുവുമായ ഷാജി ഉള്‍പ്പെടെ കൂടുതല്‍പേരെ പ്രതികളാക്കി ഉടന്‍ അറസ്റ്റ് ചെയ്യും. സെബാസ്റ്റ്യന്റെ മൊഴികളുമായ ബന്ധപ്പെട്ട വ്യക്തികളെ രാത്രി തന്നെ ചോദ്യംചെയ്യല്‍ കേന്ദ്രത്തിലെത്തിക്കാന്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി പൊലീസ് സംഘത്തെ നിയോഗിച്ചിരുന്നു. സാക്ഷികളുടെ സാന്നിധ്യത്തില്‍ സെബാസ്റ്റ്യന്റെ മൊഴികളുടെ വിശ്വാസ്യത പരിശോധിച്ചായിരുന്നു ചോദ്യംചെയ്യല്‍ മുന്നേറിയത്.
അതേസമയം ബിന്ദു ഫെബ്രുവരിയില്‍ പള്ളിപ്പുറത്തു വന്നിട്ടുണ്ടെങ്കില്‍ പിന്നീട് എവിടേക്കു പോയെന്ന അന്വേഷണമാണ് പോലീസ് നടക്കുന്നത് ചേര്‍ത്തല റെയില്‍വേ സ്‌റ്റേഷനില്‍ നിന്നു ട്രെയിനിലാണു പോകാന്‍ സാധ്യതയെന്നതിനാല്‍ ചേര്‍ത്തല റെയില്‍വേ സ്‌റ്റേഷന്‍ വഴി കടന്നുപോകുന്ന എക്‌സ്പ്രസ് ട്രെയിനുകളിലെ റിസര്‍വേഷന്‍ ചാര്‍ട്ട് നാളെ ചെന്നൈയിലെത്തി സംഘം പരിശോധിക്കും. ദക്ഷിണ റെയില്‍വേയുടെ റിസര്‍വേഷന്‍ വിവരശേഖരം പരിശോധിക്കാനുള്ള അനുമതിക്കായി അപേക്ഷ നല്‍കും. ചെന്നൈ പാസ്‌പോര്‍ട്ട് ഓഫിസില്‍ നിന്നുള്ള വിവരങ്ങളും ഇതുവരെ ലഭിച്ചിട്ടില്ല. ഇതിന്റെ വിവരങ്ങളും അടിയന്തരമായി ലഭ്യമാക്കാന്‍ ശ്രമിക്കുന്നുണ്ട്. ബിന്ദു വിദേശത്തുണ്ടാകുമെന്ന സംശയവും പൊലീസിനുണ്ട്.
https://www.facebook.com/Malayalivartha


























