അഭിമന്യുവിന്റെ കൊലപാതകത്തില്‍ ഗൂഡാലോചന നടത്തിയ പോപ്പുലര്‍ ഫ്രണ്ട് പ്രസിഡന്റ് അറസ്റ്റില്‍; കൊലപാതകം ആസൂത്രിതം; കൊല്ലുന്നതിനായി നിരന്തരം ഫോണില്‍ ചെയ്ത് കള്ളം പറഞ്ഞ് കോളേജില്‍ വിളിച്ചുവരുത്തി; ഒപ്പം കുത്തേറ്റ രണ്ടുപേര്‍ ഇപ്പോഴും ചികിത്സയില്‍

കൊച്ചി മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ നേതാവ് എം.അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍. മട്ടാഞ്ചേരി സ്വദേശി അനസ് ആണ് അറസ്റ്റിലായിരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് കൊച്ചി ഏരിയാ പ്രസിഡന്റാണ് അനസ്.
അഭിമന്യു കൊലപാതകവുമായി ബന്ധപ്പെട്ട് ആറു പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഗൂഢാലോചനയില്‍ നേരിട്ടു പങ്കാളിത്തമുള്ളയാളാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്ന അനസ് എന്ന് പോലീസ് വ്യക്തമാക്കി. മൂന്നാംവര്‍ഷ അറബിക് വിദ്യാര്‍ഥി മുഹമ്മദ് ആണ് കേസിലെ ഒന്നാംപ്രതി. കേസില്‍ ആകെ 15 പ്രതികളാണുള്ളത്.
കൊലപാതകം ആസൂത്രിതമാണെന്നാണു പൊലീസിന്റെ നിഗമനം. സംഭവ ദിവസം ഇടുക്കി വട്ടവടയിലെ വീട്ടിലായിരുന്ന അഭിമന്യുവിനെ തുടര്‍ച്ചയായി ഫോണില്‍ വിളിച്ചു കോളജിലേക്കു വരുത്തുകയായിരുന്നു. അന്നു രാത്രിയിലാണ് അഭിമന്യു കൊല്ലപ്പെട്ടത്. അഭിമന്യുവിനൊപ്പം കുത്തേറ്റ അര്‍ജുന്‍, വിനീത് എന്നിവര്‍ ചികിത്സയിലാണ്. കേസുമായി ബന്ധപ്പെട്ട് എസ്ഡിപിഐ കേന്ദ്രങ്ങളില്‍ വ്യാപക റെയ്ഡ് നടക്കുകയാണ്. മുപ്പതിലധികം പേരെ കരുതല്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ച്ച പുലര്‍ച്ചയാണ് എസ്.എഫ്.ഐ പ്രവര്‍ത്തകനും വിദ്യാര്‍ഥിയുമായ ഇടുക്കി വട്ടവട സ്വദേശി അഭിമന്യു കൊല്ലപ്പെട്ടത്. അഭിമന്യുവിന്റെ സഹപാഠിക്കും കുത്തേറ്റിരുന്നു.
https://www.facebook.com/Malayalivartha


























