കടല്‍ ക്ഷോഭത്തില്‍ വീടു നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കുള്ള ഫ്‌ലാറ്റിനുള്ള നറുക്കെടുപ്പ് നടത്തി

സര്‍ക്കാരിന്റെ കൈത്താങ്ങ്. കടല്‍ക്ഷോഭത്തില്‍ വീടു നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കായി മുട്ടുത്തറയില്‍ നിര്‍മ്മിച്ച ഫഌറ്റിന്റെ വിതരണത്തിനായുള്ള നറുക്കെടുപ്പ് കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴസിക്കുട്ടിയമ്മ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ഫഌറ്റ് സംവിധാനത്തിന്റെ എല്ലാ സ്വഭാവങ്ങളും ഉള്‍ക്കൊണ്ട് തര്‍ക്ക രഹിതമായ അന്തരീക്ഷത്തില്‍ ജീവിക്കാന്‍ ശ്രമിക്കണമെന്ന് മന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ക്കായി മികച്ച ഗുണനിലവാരമുള്ള എല്ലാ സൗകര്യവുമുള്ള വീട് എന്ന ലക്ഷ്യമാണ് ഫലം കാണുന്നതെന്നും അവര്‍ പറഞ്ഞു. 24 യൂണിറ്റുകളുള്ള എട്ട് ക്ലസ്റ്ററുകളായി 192 ഭവനങ്ങളാണ് മുട്ടുത്തറയില്‍ ഫിഷറീസ് വകുപ്പ് നിര്‍മ്മിച്ചു നല്‍കുന്നത്. ആകെ 179 പേര്‍ക്കാണ് ഫഌറ്റ് അനുവദിച്ചതെങ്കിലും 174 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ നറുക്കെടുപ്പിലൂടെ ഫഌറ്റു നല്‍കിയത്.
ഊരാളിങ്കല്‍ നിര്‍മ്മാണ സഹകരണ സംഘമാണ് ഫിഷറീസ് വകുപ്പിനായി ഫഌറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. വി.എസ് ശിവകുമാര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ.കെ വാസുകിയും പങ്കെടുത്തു.
https://www.facebook.com/Malayalivartha


























