ചങ്ങമ്പുഴ പാര്‍ക്കിന് സമീപമുണ്ടായ വാഹനാപകടം: മുന്‍ഭാഗം തകര്‍ന്നിട്ടും എയര്‍ബാഗ് പ്രവര്‍ത്തിക്കാത്തത് അപകടത്തിന്റെ ആക്കം കൂട്ടി

ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ ഇടപ്പള്ളിയിലെ എളമക്കര ചങ്ങമ്പുഴ പാര്‍ക്കിന് സമീപമാണ് ദാരുണമായ അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗവും ഒരു വശവും പൂര്‍ണമായും തകര്‍ന്നു. മുന്‍ഭാഗം തകര്‍ന്നിട്ടും എയര്‍ബാഗ് പുറത്തുവന്നില്ല.
ആലുവ ഭാഗത്ത് നിന്ന് വരികയായിരുന്ന സ്വിഫ്റ്റ് കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് മെട്രോ പില്ലറില്‍ ഇടിക്കുയായിരുന്നു. അപകടത്തില്‍ ആലപ്പുഴ സ്വദേശികളായ ഹാറൂണ്‍ ഷാജി (25) മുനീര്‍ (25) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ആദില്‍ (25) യാക്കൂബ് (25) എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അമിത വേഗതയോ ഡ്രൈവര്‍ സീറ്റിലിരുന്നയാള്‍ ഉറങ്ങിപ്പോയതോ ആകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വണ്ടി മുഴുവന്‍ ആള്‍ട്ടറേഷന്‍ ആണെന്നാണ് ട്രാഫിക് ഉദ്യോഗസ്ഥര്‍ പറയുന്നത്.
https://www.facebook.com/Malayalivartha


























