കളിക്കുന്നതിനിടെ ഉപയോഗ ശൂന്യമായി കിടക്കുകയായിരുന്ന വീട് ഇടിഞ്ഞ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

പാലക്കാട് അട്ടപ്പാടി കരുവാര ഊരില്‍ ഉപയോഗ ശൂന്യമായി കിടക്കുകയായിരുന്ന വീട് ഇടിഞ്ഞ് വീണ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളായ ആദി (7), അജ്‌നേഷ് (4) എന്നിവരാണ് മരിച്ചത്. ബന്ധുവായ അഭിനയ(6) എന്ന കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അഭിനയ നിലവില്‍ ചികിത്സയിലാണ്. മുക്കാലിയില്‍ നിന്നും നാല് കിലോമീറ്റര്‍ വനത്തിനകത്ത് ഉള്ള ഊരിലാണ് അപകടം. വനം വകുപ്പിന്റെ ജീപ്പിലാണ് അപകടത്തില്‍ പെട്ട കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചത്.
ആള്‍താമസമില്ലാതിരുന്ന വീട്ടില്‍ കുട്ടികള്‍ കളിക്കാന്‍ പോയപ്പോഴാണ് ദാരുണസംഭവം. അപകടം നടന്ന വീടിന്റെ തൊട്ടടുത്താണ് കുട്ടികളുടെ വീട്. 8 വര്‍ഷമായി വീട് ഉപയോഗ ശൂന്യമായി കിടക്കുകയായിരുന്നു. വീടിന്റെ സണ്‍ഷേഡില്‍ കയറി കളിക്കുകയായിരുന്നു കുട്ടികള്‍. ഇതിനിടയിലാണ് അപകടം. മേല്‍ക്കൂരയില്ലാത്ത വീടാണ്. മഴനനഞ്ഞും വെയില്‍ കൊണ്ടും ദുര്‍ബലമായ അവസ്ഥയിലായിരുന്നു.
സ്ഥിരമായി കുട്ടികള്‍ ഇതിന് മുകളില്‍ കയറാറുണ്ട്. വീട്ടുകാരും ഈ വീടിന് മുകളില്‍ തുണി ഉണക്കാന്‍ ഇടാന്‍ എത്താറുണ്ട്. സ്‌കൂള്‍ ഇല്ലാത്തതിനാല്‍ കുട്ടികള്‍ കളിക്കാനെത്തിയപ്പോഴാണ് അപകടം സംഭവിച്ചത്. അജയ് ദേവി ദമ്പതികളുടെ മക്കള്‍ക്കാണ് അപകടത്തില്‍ ജീവന്‍ രക്ഷപ്പെട്ടത്. കുട്ടികളുടെ മൃതശരീരം കോട്ടത്തറ ആശുപത്രി മോര്‍ച്ചറിയിലാണ്.
https://www.facebook.com/Malayalivartha


























